Entreprenuership Success Story

സ്വപ്‌നം മുതല്‍ വിജയം വരെ; Naz Gift World-ന്റെ വിജയഗാഥ

Spread the love

തന്റെ ഭര്‍ത്താവിന് സമ്മാനം നല്‍കാനുള്ള ഗിഫ്റ്റിനായി പല ഗിഫ്റ്റിംഗ് സ്ഥാപനങ്ങളെയും സമീപിച്ച നസീഹക്ക് ആ മേഖലയോട് തോന്നിയ ഇഷ്ടമാണ് ഇന്ന് വളര്‍ന്ന് ‘Naz Gift World’ ആയി മാറിയത്. ഗിഫ്റ്റ് ഹാംബേഴ്‌സ്, കസ്റ്റമൈസ്ഡ് ഹാംബേഴ്‌സ്, ക്രാഫ്റ്റ് ഐറ്റംസ് എന്നിവയാണ് Naz Gift World പ്രധാനമായി ചെയ്യുന്നത്. കണ്ണൂരില്‍ ജനിച്ച് വളര്‍ന്ന നസീഹ ഇപ്പോള്‍ യൂ.എ.ഇയിലാണ്.

ഒരു ബിസിനസ് തുടങ്ങി അത് മുന്നോട്ടു കൊണ്ടുപോകാന്‍ പല കടമ്പകളും കടക്കേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ചും ഒരുപാട് മത്സരമുള്ള മേഖലയാണ് നാസയുടേത്. അതുകൊണ്ട് തന്നെ നല്കുന്ന ഉത്പന്നം ഓര്‍ഡര്‍ കിട്ടുന്ന സമയം മുതല്‍ അത് ഉപഭോക്താവിലേക്ക് എത്തുന്നത് വരെ എല്ലാം കൃത്യമാണ് എന്ന് നസീഹ ഉറപ്പുവരുത്താറുണ്ട്. ഗുണനിലവാരമുള്ള വസ്തുക്കള്‍ ഉപയോഗിച്ച് മാത്രമാണ് തന്റെ ഉത്പന്നങ്ങള്‍ നസീഹ നിര്‍മിക്കുന്നതും.

Naz ല്‍ ഗിഫ്റ്റ് ഹാംബേഴ്‌സ് കൂടാതെ റസിന്‍ വര്‍ക്ക്, വാലറ്റ് കസ്റ്റമൈസിങ് എന്നിവയും ലഭ്യമാണ്. ഭര്‍ത്താവും മൂന്ന് കുട്ടികളും അടങ്ങുന്നതാണ് നസീഹയുടെ കുടുംബം. മറ്റ് കുടുംബാഗംങ്ങള്‍ നാട്ടിലാണ്. നസീഹയുടെ ‘ഗിഫ്റ്റ് വേള്‍ഡ്’ എന്ന ആശയം ‘നാസ ഗിഫ്റ്റ് വേള്‍ഡ്’ എന്ന നിലയില്‍ എത്തിക്കാനായി കുടുംബം ഒറ്റക്കെട്ടായി സഹായിച്ചു. ഓര്‍ഡര്‍ കൃത്യമായി എത്തിക്കാന്‍ സാധിക്കുന്നതില്‍ കുടുംബാഗംങ്ങള്‍ക്കും പങ്കുണ്ട്.

ഒരാളുടെ മനസ്സ് സന്തോഷിക്കുന്നത്, പ്രതീക്ഷിക്കാതെ ഒരു സമ്മാനം അവരെ സ്‌നേഹിക്കുന്ന ആളുകളില്‍ നിന്നും ലഭിക്കുമ്പോഴാണ്. ഇത് തന്നെയാണ് നസീഹക്ക് ഈ സംരംഭവുമായി മുന്നോട്ട് പോകാന്‍ പ്രചോദനമാകുന്നതും. Naz ല്‍ നിന്നും അപ്രതീക്ഷിതമായി ആണ് ഓരോ സമ്മാനങ്ങളും ആളുകളിലേക്ക് എത്തിക്കുന്നത്. അത് കിട്ടുമ്പോള്‍ അവര്‍ക്ക് ലഭിക്കുന്ന സന്തോഷമാണ് നാസ് വളര്‍ന്നു കൊണ്ടിരിക്കുന്നതിന്റെ പ്രധാന ഊര്‍ജവും. ബിസിനസ് എപ്പോഴും ലാഭത്തിനുവേണ്ടി മാത്രമല്ല, മറിച്ച് അത് മറ്റുള്ളവരില്‍ ഉണ്ടാക്കുന്ന സന്തോഷം നേരിട്ട് കാണാന്‍ കൂടിയാണ് എന്ന് പറയുകയാണ് നസീഹ.

ബഡ്ജറ്റ് അനുസരിച്ചുള്ള ഹാംബേഴ്‌സ് രൂപകല്‍പ്പന ചെയ്യാന്‍ സാധിക്കും എന്നുള്ളതാണ് നാസിലെ മറ്റൊരു പ്രത്യേകത. ചെറിയ ബഡ്ജറ്റില്‍ വലിയ സന്തോഷങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്കാന്‍ ഇതിലൂടെ നാസിന് സാധിക്കുന്നു. ഒരു വീട്ടമ്മയില്‍ നിന്നും ഒരു സംരംഭകയിലേക്കുള്ള ഈ ചുവടുവയ്പ് വരും തലമുറയ്ക്കും ഒരു പ്രചോദനമാണ്. ഈ മേഖലയോട് തനിക്ക് തോന്നിയ അഭിനിവേശത്താല്‍ ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കും എന്ന് നസിഹാ ഇതിനോടകം തെളിയിച്ചിരിക്കുന്നു..!

https://www.instagram.com/naz_giftworld_uae?igsh=MWlzeXN2b3A2NTh5aw%3D%3D

https://www.facebook.com/profile.php?id=100000237329091

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍