Business Articles Entertainment

സംരംഭങ്ങള്‍ക്ക് പിന്തുണയുമായി ഗ്രാന്‍ഡ് ഐഡിയാസ്

Spread the love

നിങ്ങളുടെ മനസ്സിലെ ഒരു ബിസിനസ് ആശയത്തിന് ആരംഭഘട്ടം മുതല്‍ അതിന്റെ പൂര്‍ത്തീകരണ വേളയില്‍ വരെ പിന്തുണയ്ക്കാനും കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും ആരെങ്കിലും ഒപ്പമുണ്ടാവുക എന്നത് ആരും ആഗ്രഹിക്കുന്നൊരു കാര്യമാണ്. അത്തരത്തില്‍ പൂര്‍ണമായും നിങ്ങളുടെ കമ്പനിയ്ക്കും ബ്രാന്‍ഡിനും പിന്തുണ നല്കുന്ന സംരംഭമാണ് ഗ്രാന്‍ഡ് ഐഡിയാസ് കമ്മ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്.

പുതിയതും നിലവില്‍ പ്രവര്‍ത്തിച്ചു വരുന്നതുമായ ബിസിനസുകളെ ഏതൊരു ഘട്ടത്തിലും മാര്‍ക്കറ്റ് അധിഷ്ഠിത സ്ഥിതിവിവര കണക്കുകളിലൂടെയും ഫലപ്രദമായ മാര്‍ക്കറ്റിങ് പ്ലാനുകളിലുടെയും സഹായിക്കാന്‍ സജീവ സന്നദ്ധരാണ് ഗ്രാന്‍ഡ് ഐഡിയാസ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് രംഗത്തും ബ്രാന്‍ഡിംഗിലും വളരെ കൂര്‍മബുദ്ധിയോടു കൂടി കഴിഞ്ഞ നാലു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഗ്രാന്‍ഡ് ഐഡിയാസ്.

കോര്‍പ്പറേറ്റുകള്‍ മുതല്‍ ചെറുകിട സ്റ്റാര്‍ട്ട് അപ്പ് വരെ എല്ലാ ബിസിനസ് സംരംഭങ്ങള്‍ക്കും ആവശ്യമായ പിന്തുണ നല്കുന്നവരാണ് ഗ്രാന്‍ഡ് ഐഡിയാസ്. സാധാരണ നിലയില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ബിസിനസ് ഗ്രൂപ്പുകളില്‍ നിന്നും വ്യത്യസ്തമായി ഐടി മേഖലയില്‍ കൂടുതല്‍ സജീവമായി പ്രവര്‍ത്തിക്കുന്നതാണ് ഇവരുടെ മികവ്. അത്ര എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സാധ്യമല്ലാത്ത ഐടി മേഖലയില്‍ എക്‌സ്‌പേര്‍ട്ടുകളുടെ സഹായത്തോടു കൂടി ഗ്രാഫിക് ഡിസൈനിംഗ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ഡിജിറ്റല്‍ അനലിറ്റിക്‌സ്, വെബ്‌സൈറ്റുകളുടെ നിര്‍മാണം എന്നിങ്ങനെ വിവിധ സേവനങ്ങള്‍ ഇവിടെ നല്കുന്നു.

ഈ രംഗത്തെ അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തന മികവിനാല്‍ ചുരുങ്ങിയ നാലു വര്‍ഷത്തെ പ്രയത്‌നം കൊണ്ടുമാത്രം കേരളത്തില്‍ നിന്നും ഡിജിറ്റല്‍ മാര്‍ക്കറ്റിങ് രംഗത്ത് ടോപ്പ് കമ്പനികളില്‍ ഒന്നായി മാറാന്‍ ഗ്രാന്‍ഡ് ഐഡിയാസിനു സാധ്യമായി എന്നത് കരിയറിന്റെ തുടക്കത്തില്‍ തന്നെ ഈ ബിസിനസ് ഗ്രൂപ്പിനെ വ്യത്യസ്തമാക്കുന്നു. ഇന്റര്‍നാഷണല്‍ ലെവലില്‍ പ്രവര്‍ത്തന മികവു പുലര്‍ത്തുന്ന ഒരു ബിസിനസ് സംരംഭമായി വളരെ ചുരുങ്ങിയ കാലയളവില്‍ തന്നെ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഗ്രാന്‍ഡ് ഐഡിയാസിനു സാധ്യമായി.

ഇന്ന് എക്‌സ്‌പേര്‍ട്ടുകളുടെ ഒരു ടീം തന്നെയാണ് ഗ്രാന്‍ഡ് ഐഡിയാസിനെ മുന്നോട്ടു നയിക്കുന്നത്. കമ്പനി സ്ഥാപകനും സിഇഒയുമായ സാജന്‍ എസ് നന്ദന്‍, സഹസ്ഥാപകന്‍ ശ്രീനാഥ് ജി, എന്നിവരുടെ നേതൃത്വത്തില്‍ തിരുവനന്തപുരം, ബാംഗ്ലൂര്‍, ദോഹ, ദുബായ് തുടങ്ങിയ ഇടങ്ങളിലെല്ലാം ഗ്രാന്‍ഡ് ഐഡിയാസ് പ്രവര്‍ത്തിച്ചു വരുന്നു. സേവന മേഖലയില്‍, ഒരു ക്ലെയ്ന്റിനായി ഒരു ടീം തന്നെ പ്രവര്‍ത്തിച്ചു വരുന്നു.

മാര്‍ക്കറ്റിങ് ഡയറക്ടര്‍ ശ്യാം കുറുപ്പ്, ക്രിയേറ്റീവ് ഡയറക്ടര്‍ അഭിലാഷ് ആര്‍, യുഎഇ ക്ലെയ്ന്റ്‌സ് റിലേഷന്‍സ് ഡയറക്ടര്‍ ശ്രീക്കുട്ടി തുടങ്ങി ഐടി മേഖലയില്‍ പ്രവൃത്തി പരിചയവും കൃത്യമായി മാര്‍ഗനിര്‍ദേശം നല്‍കാന്‍ കഴിവുള്ളവരുമാണ് ഈ ബിസിനസ് ഗ്രൂപ്പിന്റെ പ്രവര്‍ത്തന മേഖലയെ കൂടുതല്‍ മികവുറ്റതാക്കുന്നത്. ദുബായില്‍ കൂടുതലായി ആസ്റ്റര്‍ ഗ്രൂപ്പിന്റെ ആരോഗ്യമേഖലയിലാണ് ഈ ടീം സ്‌പെഷ്യലൈസ്ഡ് സര്‍വീസ് നല്‍കി വരുന്നത്.

ആഗോളതലത്തില്‍ അഞ്ച് ടോപ്പ് കമ്പനികള്‍ക്കും, നിസാന്‍ ഡിജിറ്റിലിന്റെ ആദ്യ ഫേസ് മുതല്‍ പ്രധാന ബ്രാന്‍ഡുകള്‍ക്കായും പ്രവര്‍ത്തിച്ച പാരമ്പര്യമുണ്ട് ഗ്രാന്‍ഡ് ഐഡിയാസിന്. തിരുവനന്തപുരത്തു നിന്നും തുടക്കം കുറിച്ച് ഇന്ന് വിദേശത്തും വേരൂന്നിയിരിക്കുകയാണ് ഗ്രാന്‍ഡ് ഐഡിയാസ് കമ്മ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്.

Website: www.grandideas.in
Email: info@grandideas.in
Mobile: +91 8129782095

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Entertainment

സിനിമയും ജീവിതവും

Spread the love”സിനിമ മാത്രമാണ് ഞങ്ങളുടെ ലോകം എന്നു വിശ്വസിച്ചിരുന്ന ഞാനും എന്റെ സുഹൃത്ത് നിവാസും. സിനിമയിലേക്കുള്ള വഴിയായി ആദ്യം തെളിഞ്ഞത് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്. ടെസ്റ്റ്
Entertainment

വേണുജി കടയ്ക്കല്‍ ചലച്ചിത്ര രംഗത്തേക്ക്

Spread the loveകേരളത്തിലെ ആനുകാലിക പ്രശ്‌നങ്ങള്‍ പലതും ചര്‍ച്ച ചെയ്യുന്ന ഹ്രസ്വ സിനിമകളിലൂടെ യുവ സംവിധായകനും തിരക്കഥാകൃത്തുമായ കൊല്ലം ജില്ലയിലെ കടയ്ക്കല്‍ സ്വദേശി വേണുജി കടയ്ക്കല്‍ വീണ്ടും