Entreprenuership Success Story

LANDSCAPING മേഖലയില്‍ വ്യത്യസ്തത നിറച്ച് GREENTEK LANDSCAPES & POOLS (P) LTD

Spread the love

ഏതൊരു ബിസിനസ് സംരംഭത്തിന്റെയും വിജയം തുടങ്ങുന്നത് വ്യത്യസ്തമായ ആശയങ്ങള്‍ ആ സംരംഭത്തില്‍ ഉള്‍ക്കൊള്ളിക്കുമ്പോഴാണ്. എന്നാല്‍ സംരംഭം തന്നെ വ്യത്യസ്തമാകുമ്പോഴോ ? വിജയം പതിന്മടങ്ങാകുന്നു. അങ്ങനെ, LANDSCAPING മേഖലയില്‍ പ്രാഗല്ഭ്യം തെളിയിച്ച വ്യത്യസ്തമായ ഒരു സംരംഭം നമുക്കിടയിലുണ്ട്. അതാണ് GREENTEK LANDSCAPES & POOLS (P) LTD.

കമ്പനിയുടെ ഹെഡ് ഓഫീസ് ദുബായ് കേന്ദ്രീകരിച്ചാണെങ്കിലും കേരളത്തില്‍ പെരിന്തല്‍മണ്ണയിലും വയനാട്ടിലും സ്ഥാപനം പ്രവര്‍ത്തിക്കുന്നു. കൂടാതെ എറണാകുളം കേന്ദ്രമാക്കി GREENTEK LANDSCAPES & POOLS (P) LTD. ന്റെ ഒരു ശാഖ പ്രവര്‍ത്തിച്ചു വരുന്നു. ഈ സ്ഥാപനത്തിലൂടെ കസ്റ്റമേഴ്‌സിന് ആവശ്യമായ LANDSCAPING / SWIMMING POOL ന് ആവശ്യമായ എല്ലാ മെറ്റീരിയലുകളും ലഭ്യമാക്കുന്നു. എല്ലാ മെറ്റീരിയലുകളും ഉയര്‍ന്ന ഗുണനിലവാരമുള്ളതും തായ്‌ലന്റ്, സ്‌പെയിന്‍, ഇറ്റലി പോലെയുള്ള രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്തവയുമാണ്.

കേരളത്തില്‍ മാത്രമല്ല, ആഗോളതലത്തിലാണ് ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തന മേഖല വരുന്നത്. ജംഷാദ് തോപ്പയില്‍ എന്ന സംരംഭകനാണ് ഈ കമ്പനിയുടെ സ്ഥാപകന്‍. ബിസിനസ് രംഗത്ത് നിരവധി വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയം ജംഷാദിനുണ്ട്. അങ്ങനെ 2013 ലാണ് ഈ ബിസിനസ് സംരംഭം അദ്ദേഹം തുടങ്ങുന്നത്. വളരെ ചെറിയ രീതിയില്‍ തുടങ്ങിയ ഈ സംരംഭം ഇന്ന് ലോകശ്രദ്ധ നേടി കഴിഞ്ഞു. LANDSCAPING, SWIMMING POOL എന്നിവ ചെയ്തു കൊടുക്കുന്നതില്‍ ഗ്രീന്‍ ടെക് നിര്‍വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

വീടുകള്‍ക്ക് മാത്രമല്ല റിസോര്‍ട്ടുകള്‍ക്കും, പാര്‍ക്കുകള്‍ക്കും ഹോട്ടലുകള്‍ക്കും മറ്റ് ഏത് കൊമേഷ്യല്‍ സ്ഥാപനവും ആകട്ടെ, കസ്റ്റമറുടെ ആവശ്യാനുസരണം അവരുടെ വര്‍ക്കിംഗ് വര്‍ക്കുകളും SWIMMING POOL വര്‍ക്കുകളും ചെയ്തുകൊടുക്കുന്നു. കൂടാതെ ഇവര്‍ക്ക് സ്വന്തമായി GREENYARD PREMIUM NURSARY കൂടിയുണ്ട്. LANDSCAPING ന് ആവിശ്യമായ എല്ലാ തരത്തിലുള്ള അലങ്കാര ചെടികളും മറ്റും ഇവിടെ നിന്നുമാണ് എത്തിക്കുന്നത്.

LANDSCAPE and SWIMMING POOL, Working, Maintanance ഏതുമാകട്ടെ 100% വിശ്വാസ്യതയോടെയാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. LANDSCAPING മേഖലയിലും SWIMMING POOL DESIGNING മേഖലയിലും പ്രാഗല്ഭ്യം തെളിയിച്ച വളരെ കുറച്ചു കമ്പനികള്‍ മാത്രമാണ് കേരളത്തിലുള്ളത്. അതും വിരലിലെണ്ണാവുന്നവ മാത്രം. ഈ രംഗത്ത് 10 വര്‍ഷക്കാലം നിലനില്‍ക്കുന്നു എന്നത് തന്നെ അത്ര നിസ്സാരമല്ല.

റഫറന്‍ഷ്യല്‍ കസ്റ്റമേഴ്‌സാണ് ഈ സംരംഭത്തെ തേടിയെത്തുന്നത് എന്ന് പറയുന്നത് കമ്പനിയെ സംബന്ധിച്ചിടത്തോളം വലിയ ഒരു ആസ്തി തന്നെയാണ്. LANDSCAPING തന്നെ രണ്ടു വിധത്തില്‍ ഉണ്ട്, SOFT SCAPE AND HARD SCAPE (Soft Scape including grass, plantation etc… / Hard Scape included stone work, swimming pool).

കസ്റ്റമറുടെ ആവശ്യത്തിനനുസരിച്ച് ഏത് ബഡ്ജറ്റിലും ലാന്‍ഡ്‌സ്‌കേപ്പിങ്ങും, സ്വിമ്മിംഗ് പൂള്‍ വര്‍ക്കുകളും ചെയ്യാന്‍ സാധിക്കും. ഇന്ന് കേരളത്തിലെ നമ്പര്‍ വണ്‍ കമ്പനികളുടെ ലിസ്റ്റ് എടുത്താല്‍ അതില്‍ ഒരു സ്ഥാനം GREENTEK LANDSCAPES & POOLS (P) LTD ന് ഉണ്ട്. ഒരു വ്യക്തി Land Scaping/ Swimming ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ ആഗ്രഹിക്കുന്ന പദ്ധതിയുടെ തുടക്കം തന്നെ ഇത്തരത്തിലുള്ള ഒരു Land Scaping കമ്പനിയെ ബന്ധപ്പെടേണ്ടതാണ്. എന്നാല്‍ മാത്രമേ കൃത്യമായ രീതിയില്‍ ഓരോ കാര്യങ്ങളും മുന്നോട്ടു നീക്കാന്‍ സാധിക്കുകയുള്ളൂ.

സാധാരണയായി ആളുകള്‍ വര്‍ക്ക് കഴിഞ്ഞ് ഇന്റീരിയര്‍/ എക്സ്റ്റീരിയര്‍ കഴിഞ്ഞതിനുശേഷം മാത്രമേ Landscaping കമ്പനിയെ സമീപിക്കാറുള്ളൂ, ഇത് ഒരു ശരിയായ രീതിയല്ല. മറ്റു വര്‍ക്കുകളെപ്പോലെ തന്നെ ലാന്‍ഡ്‌സ്‌കേപ്പിങ്ങും പൂള്‍ ഡിസൈനിങ്ങും വളരെയധികം പ്രാധാന്യമുള്ള ഒന്നാണ്. അത് ഏറ്റവും പ്രഗത്ഭരായ വ്യക്തികള്‍ തന്നെ ചെയ്യുമ്പോള്‍ കൂടുതല്‍ മനോഹരമാകുന്നു. മാത്രമല്ല കൂടുതല്‍ ഗുണനിലവാരം പുലര്‍ത്തുകയും ചെയ്യും. LAND SCAPING WORKS /SWIMMING POOLS s ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ , അത് ഏറ്റവും മനോഹരമായ രീതിയിലും പൂര്‍ണ വിശ്വാസ്യതയിലും നിങ്ങള്‍ക്ക് ചെയ്തു നല്‍കാന്‍ GREENTEK LANDSCAPES & POOLS (P) LTD ഒരുക്കമാണ്.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍