Success Story

മധുരം വിളമ്പുന്ന ഹെനാമി ബേക്ക് ഹൗസ്

Spread the love

സ്വപ്‌നങ്ങള്‍ കാണാത്തവരായി ആരുമുണ്ടാകില്ല. പക്ഷേ ആ സ്വപ്‌നത്തിലേക്ക് ചുവടുവയ്ക്കാനുള്ള കരുത്തുണ്ടാകുന്നവര്‍ പലപ്പോഴും വിരളമായിരിക്കും. മലപ്പുറം ഒറ്റത്തറയിലെ നാട്ടിന്‍പുറത്തു നിന്നും സുമയ്യയെന്ന വീട്ടമ്മയെ മുന്നോട്ടുനയിച്ചത് തന്റെ സ്വപ്‌നത്തിലുള്ള വിശ്വാസവും ആത്മധൈര്യവുമായിരുന്നു. ഗാഹ്യമായ പഠനമേതുമില്ലാതെ, സുമയ്യ മുന്നോട്ടുവച്ച ആദ്യ ചുവടിന്റെ ബാക്കിപത്രമാണ് ‘ഹെനാമി ബേക്ക്ഹൗസ്’ എന്ന പേരില്‍ ഇന്ന് നൂറുകണക്കിന് ഹൃദയങ്ങളിലേക്ക് സ്‌നേഹത്തിന്റെ മധുരമെത്തിക്കുന്നത്.

പ്രത്യേകമായ കോഴ്‌സുകളൊന്നും പൂര്‍ത്തിയാക്കാതെയായിരുന്നു ബേക്കിങ്ങിന്റെ ലോകത്തേക്കുള്ള സുമയ്യയുടെ ചുവടുവയ്പ്. അക്കാലത്ത് സജീവമായി ലഭിച്ചിരുന്ന മാസികകളില്‍ നോക്കിയായിരുന്നു പാചകപരീക്ഷണങ്ങള്‍. കൊവിഡ് കാലമെത്തിയതോടെ കൂട്ടത്തില്‍ കേക്ക് ബേക്കിങ്ങും പഠിച്ചെടുത്തു. വീട്ടിലേക്കുള്ള കേക്കുകള്‍ നിര്‍മിച്ചു തന്നെയായിരുന്നു സുമയ്യയുടെയും തുടക്കം. ക്രമേണ കേക്കിന്റെ രുചിയറിഞ്ഞവരില്‍ നിന്നും ഓര്‍ഡറുകളും ലഭിച്ചുതുടങ്ങി. വില്‍പനയ്ക്കായി കേക്കുകള്‍ നിര്‍മിച്ചു തരാമോ എന്ന പരിചയക്കാരന്റെ ചോദ്യത്തില്‍ നിന്നാണ് സംരംഭകത്വമെന്ന ഉത്തരവാദിത്വത്തിലേക്ക് സുമയ്യ ചുവടുവെക്കുന്നതും മലപ്പുറം ഒതുക്കുങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം ആരംഭിക്കുന്നതും.

തുടക്കത്തില്‍ ബേക്കിങ് ജോലികള്‍ ചെയ്യുന്നതിന് കുടുംബത്തില്‍ നിന്നും തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍, ഭര്‍ത്താവ് കുഞ്ഞാലിക്കുട്ടിയുടെ പൂര്‍ണ പിന്തുണയോടെ ബേക്കിങ് രംഗത്ത് സുമയ്യ ചുവടുറപ്പിച്ചു. ഓരോ കേക്കും വിജയമാവുകയും ഓര്‍ഡറുകള്‍ കൂടുകയും ചെയ്തതോടെ, ക്രമേണ എതിര്‍പ്പുകള്‍ പിന്തുണയായി തുടങ്ങി. ഇതോടെയാണ് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സാധാരണ വീട്ടമ്മയില്‍ നിന്നും ‘ഹെനാമി ബേക്ക് ഹൗസ്’ എന്ന സ്വപ്‌നസംരംഭത്തിന്റെ തുടക്കത്തിലേക്ക് സുമയ്യയെത്തുന്നത്.

കേക്കുകളാണ് പ്രധാനമെങ്കിലും ഡോനട്ട്, പുഡ്ഡിംഗുകള്‍, വിവിധതരം ഡെസേര്‍ട്ടുകള്‍ തുടങ്ങിയവയും ഹെനാമി ബേക്ക്ഹൗസില്‍ ഒരുങ്ങുന്നുണ്ട്. ഇതിനുപുറമെ, മകള്‍ ലദീദയുടെ നേതൃത്വത്തില്‍ ഗിഫ്റ്റ് ഹാംപര്‍, സേവ് ദി ഡേറ്റ് ക്രാഫ്റ്റുകള്‍ എന്നിവയും ഒരുങ്ങുന്നുണ്ട്.

മത്സരാധിഷ്ഠിതമായ മേഖലയില്‍ നിയമത്തിന്റെ ചട്ടക്കൂടുകള്‍ പാലിച്ച്, കൃത്യമായ മുന്‍കരുതലോടെ, കൃത്യതയോടെ മുന്നേറുന്നുവെന്നതാണ് ഹെനാമി ബേക്ക് ഹൗസിനെ വ്യത്യസ്തമാക്കുന്നത്. കസ്റ്റമറുടെ ആവശ്യം കൃത്യമായി മനസിലാക്കി, അവര്‍ ആഗ്രഹിക്കും വിധം അവരുടെ സന്തോഷങ്ങളുടെ മധുരം കൂട്ടാന്‍ ഹെനാമിക്ക് സാധിക്കാറുണ്ട് എന്നതു തന്നെയാണ് സംരംഭത്തെ കസ്റ്റമേഴ്‌സിന് പ്രിയപ്പെട്ടതാക്കുന്നതും.

ഓരോ പിറന്നാളിനും വിവാഹത്തിനും കസ്റ്റമറുടെ ഇഷ്ടത്തിനനുസരിച്ച് ഒരുക്കുന്ന കേക്കുകള്‍ക്ക് പിന്നില്‍ ഒരുപാട് സ്‌നേഹത്തിന്റേയും കരുതലിന്റേയും ചേരുവകളും ചേര്‍ക്കുന്നുണ്ട് സുമയ്യ. ബിസിനസ് എന്ന ആശയത്തേക്കാളുപരി തനിക്ക് മുന്നിലെത്തുന്ന കസസ്റ്റമറുമായി നല്ല ബന്ധം സ്ഥാപിക്കാനാണ് സുമയ്യ ശ്രമിക്കുന്നത്. താന്‍ ചെയ്യുന്നത് ഒരു ജോലിയാണെന്നല്ല, മറിച്ച് തന്റെ ഇഷ്ടമാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

ഗിഫ്റ്റ് ഹാംപറുകള്‍ മൂത്ത മകള്‍ ലദീദ തയ്യാറാക്കുമ്പോള്‍ കേക്കുണ്ടാക്കുന്നത് സുമയ്യയായിരിക്കും. മക്കളായ ലദീദയും, ലിയ ഫാത്തിമയും, ലൈഹയും, ലെഹനയും ഭര്‍ത്താവും മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തില്‍ നിന്നുള്ള പിന്തുണയാണ് സുമയ്യയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് കരുത്താകുന്നത്. മുന്നോട്ടുള്ള യാത്രയില്‍ തന്റെ തൊഴിലിനെ കൂടുതല്‍ ഭംഗിയായി മുന്നോട്ടുകൊണ്ടുപോകണമെന്ന ആഗ്രഹമാണ് സുമയ്യയ്ക്ക്. ഒരു ചെറിയ ആശയത്തില്‍ നിന്ന് വളര്‍ന്ന് വലിയൊരു വിജയഗാഥയായി മാറിയതിന് പിന്നില്‍ ആത്മാര്‍ത്ഥതയുടെയും സ്‌നേഹത്തിന്റെയും മധുരം ചേര്‍ത്തതുകൊണ്ടാണ്.

https://www.instagram.com/henami_bakehouse?igsh=MXdvanJsd3NucDQ3eQ%3D%3D

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Success Story

ഉള്‍ക്കരുത്തിന്റെ വിജയം

Spread the loveചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണ്… നിര്‍മാണ രീതിയിലും ജീവിതശൈലിയിലുമെല്ലാം പരമ്പരാഗത രീതിയെ മുറുകെപ്പിടിക്കുന്ന കോഴിക്കോടിന്റെ മക്കള്‍…. അതേ നാട്ടില്‍ പിറന്ന് തന്റെ കഴിവുകളെ