Entreprenuership Success Story

കോട്ടയത്തിന്റെ മണ്ണില്‍ മീനച്ചില്‍ ഹോംസിന്റെ മുന്നേറ്റം

Spread the love

കോട്ടയം ജില്ലയില്‍ മീനച്ചിലാര്‍ പോലെ പടര്‍ന്നു കിടക്കുന്നതാണ് മീനച്ചില്‍ ഹോംസിന്റെ പ്രവര്‍ത്തന മേഖല. റിയല്‍ എസ്റ്റേറ്റ് രംഗത്തെ ബാങ്ക് ലോണ്‍ അടക്കമുള്ള എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന മീനച്ചില്‍ ഹോംസിനോട് കിടനില്‍ക്കുന്ന സംരംഭങ്ങള്‍ കേരളത്തില്‍ തന്നെ വിരളമാണ്. ഒരു ദശാബ്ദം നീളുന്ന പ്രവര്‍ത്തനമികവുകൊണ്ട് ജില്ലയിലെ എണ്ണം പറഞ്ഞ റിയല്‍ എസ്റ്റേറ്റ് ബില്‍ഡേഴ്‌സായി വളരുവാന്‍ ബിജു ജോസിന്റെ സാരഥ്യത്തില്‍ പ്രവര്‍ത്തിക്കുന്ന മീനച്ചില്‍ ഹോംസിനു കഴിഞ്ഞു.

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ സാധ്യതകള്‍ വളരെ നേരത്തെ തിരിച്ചറിഞ്ഞ് അവയെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞതാണ് മീനച്ചില്‍ ഹോംസിന്റെ വിജയത്തിനു കാരണമെന്ന് ബിജു പറയുന്നു. ഒട്ടേറെ നാള്‍ പ്രവാസജീവിതം നയിച്ചതിനുശേഷമാണ് ബിജു ജോസ് മീനച്ചില്‍ ഹോംസിന് രൂപം നല്‍കുന്നത്.

പ്രവാസികളെല്ലാം മനസ്സില്‍ സൂക്ഷിക്കുന്ന സ്വന്തമായൊരു വീട് എന്ന ആഗ്രഹം അദ്ദേഹത്തിനും ഉണ്ടായിരുന്നു. എന്നാല്‍ അത് യാഥാര്‍ത്ഥ്യമാക്കാനായി മുട്ടേണ്ട വാതിലുകളേതെന്ന് നിശ്ചയവുമുണ്ടായിരുന്നില്ല. നാട്ടിലാണെങ്കില്‍ സ്ഥലം വാങ്ങലും വീടുപണിയുമെല്ലാം നേരിട്ട് നടത്താമായിരുന്നു. ഈ ചിന്തയാണ് ഗൃഹനിര്‍മാണത്തിന്റെ എല്ലാ സേവനങ്ങളും പ്രദാനം ചെയ്യുന്ന, സജീവമായ ഓണ്‍ലൈന്‍ കമ്മ്യൂണിക്കേഷനിലൂടെ പ്രവര്‍ത്തിക്കുന്ന ഒരു സംരംഭത്തിന് രൂപം നല്‍കുവാന്‍ ബിജുവിന് പ്രചോദനമായത്. പ്രവാസികള്‍ക്ക് മറ്റാരെയും ആശ്രയിക്കാതെ നേരിട്ട് ഗൃഹനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ അവസരമൊരുക്കുന്ന മീനച്ചില്‍ ഹോംസ്, റിയല്‍ എസ്റ്റേറ്റ് ക്രയവിക്രയങ്ങള്‍ സുതാര്യമാക്കുന്നു.

പ്രവര്‍ത്തനമാരംഭിച്ചതിനുശേഷമുള്ള മൂന്നുവര്‍ഷക്കാലം റിയല്‍ എസ്റ്റേറ്റ് ഏജന്‍സി മാത്രമായാണ് മീനച്ചില്‍ ഹോംസ് പ്രവര്‍ത്തിച്ചിരുന്നത്. തുടര്‍ന്നാണ് നേരിട്ട് ഗൃഹനിര്‍മാണം നടത്തിത്തുടങ്ങിയത്. ഇന്ന് പതിനാലോളം ബാങ്കുകളുമായുള്ള ‘ടൈ അപ്പി’ലൂടെ വീട് വയ്ക്കാനാഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ വായ്പയെടുത്തു നല്‍കുവാനുള്ള സഹായങ്ങള്‍ വരെ മീനച്ചില്‍ ഹോംസ് നല്‍കുന്നുണ്ട്. താന്‍ നേരിട്ടനുഭവിച്ച പ്രയാസങ്ങളില്‍ നിന്നാണ് ഈയൊരു സംരംഭം പടുത്തുയര്‍ത്താനുള്ള ആശയം ലഭിച്ചതെന്നുള്ളതുകൊണ്ട്, പ്രദാനം ചെയ്യുന്ന സേവനങ്ങള്‍ ഏറ്റവും മികച്ചതാവണമെന്ന നിര്‍ബന്ധം ബിജുവിനുണ്ട്.

കോട്ടയം ജില്ല സ്വന്തം ഉള്ളംകൈ പോലെ പരിചിതമാണ് ബിജുവിന്. പത്തുവര്‍ഷം കൊണ്ട് ആയിരക്കണക്കിന് ഭവനങ്ങള്‍ അദ്ദേഹം പഠിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ നിങ്ങളുടെ ബഡ്ജറ്റില്‍ സ്ഥലം വാങ്ങുന്നതിലും വീട് നിര്‍മിക്കുന്നതിലും ലഭ്യമായ ഏറ്റവും മികച്ച ഓപ്ഷനുകള്‍ നല്‍കുവാന്‍ മീനച്ചില്‍ ഹോംസിന് കഴിയും. ഈ അനുഭവപരിജ്ഞാനമാണ് തന്റെ ഏറ്റവും വലിയ സമ്പത്തായി ബിജു കരുതുന്നത്.

കടുത്ത മത്സരം നടക്കുന്ന കോട്ടയത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കുറഞ്ഞ നാളുകള്‍ കൊണ്ട് തന്നെ ഒന്നാം നിരയിലേക്ക് എത്തുവാന്‍ മീനച്ചില്‍ ഹോംസിന് സാധിച്ചിട്ടുണ്ട്. ഒരു കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ നിന്നും കോട്ടയംകാര്‍ക്ക് എല്ലാം സുപരിചിതമായ ബ്രാന്‍ഡായി വളര്‍ന്നിരിക്കുകയാണ് ബിജു ജോസിന്റെ കഠിനാധ്വാനത്തിലൂടെ മീനച്ചില്‍ ഹോംസ്.
Contact No: 9744487753
https://www.facebook.com/meenachilhomes?mibextid=2JQ9oc
https://www.youtube.com/@meenachilHomes

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍