Success Story

കെട്ടിടങ്ങള്‍ക്ക് ജീവന്‍ നല്കി, ഐഡിസ് ഇന്റീരിയേഴ്‌സ്

Spread the love

നമ്മുടെ ജീവിതത്തിലും ചുറ്റുപാടുകളിലും സൗന്ദര്യാത്മകത നിലനിര്‍ത്താന്‍ എപ്പോഴും ശ്രദ്ധിക്കാറില്ലേ, ഒരു വ്യക്തിയുടെ സ്വഭാവ രൂപികരണത്തിനു പോലും ചുറ്റുപാടുകള്‍ കാരണമാകാറുണ്ട്. അങ്ങനെയെങ്കില്‍ ആരോഗ്യകരമായ ചുറ്റുപാട് ഒരുക്കേണ്ടതും ആവശ്യമല്ലേ.. അങ്ങനെയെങ്കില്‍, നമ്മുടെ വീട് തന്നെയാണ് ആദ്യ പടി.

എല്ലാവരുടേയും ഒരു സ്വപ്‌നമാണ് സ്വന്തമായി ഒരു വീട്. ഒരു വീട് നിര്‍മിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ത്തന്നെ അതിനൊപ്പം ചിന്തിച്ചു തുടങ്ങും, അത് എത്രത്തോളം മനോഹരമാക്കാമെന്നും. ഒരു വീടിന്റെ സൗന്ദര്യാത്മകത അതിനിണങ്ങും വിധം ഒരുക്കുക എന്ന ദൗത്യമേറ്റെടുത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഐഡിസ് ഇന്റീരിയേഴ്‌സ്.

വളരെ സാധ്യതകള്‍ ഉള്ളതും വളര്‍ന്ന് വരുന്നതുമായ ഒരു കരിയര്‍ മേഖലയാണ് ഇന്റീരിയര്‍ ഡിസൈനിങ്. കലയും കാര്യവും ഒത്തിണങ്ങിയ ഒരു മേഖലയാണ് ഇത്. ആകര്‍ഷകവും പരിഷ്‌കൃതവും അര്‍ത്ഥവത്തായതുമായ ഒരു പുതിയ അന്തരീക്ഷം സൃഷ്ടിക്കുന്ന കലയാണ് ഇന്റീരിയര്‍ ഡിസൈനിങ്. ഇവിടെ, ഇന്റീരിയര്‍ ഡിസൈനിങിനോടുള്ള അഭിനിവേശത്തില്‍ പുത്തന്‍ ആശയങ്ങളും പുതുമകളും തേടുകയാണ് ഐഡിസ് ഇന്റീരിയേഴ്‌സിന്റെ സാരഥി വിശാഖ്.

നമ്മുടെ ജീവിതത്തില്‍ ഇന്റീരിയര്‍ ഡിസൈനിങ് വലിയ പ്രധാന പങ്ക് വഹിക്കുന്നു. ഇത് നമ്മുടെ ജീവിതശൈലി കൂടുതല്‍ ആധുനികവും സ്‌റ്റൈലിഷും ആക്കുന്നു. ലഭ്യമായ ഇടം പരമാവധി പ്രയോജനപ്പെടുത്തി ഫലപ്രദമായി ‘ഒപ്റ്റിമൈസ്’ ചെയ്യാനും പുത്തന്‍ ആശയങ്ങളിലൂടെയും ട്രന്‍ഡിങ്ങായ ഡിസൈന്‍ ഉപയോഗിച്ചും ഏതു സ്ഥാപനവും മികവുറ്റതാക്കാനും സാധിക്കുന്നു. ഇന്റീരിയര്‍ ഡിസൈനിങ് ഒരു വീടിന്റെയോ, സ്ഥാപനത്തിന്റെയോ ആത്മസൗന്ദര്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.

എക്‌സ്‌ക്ലൂസീവ് ഇന്റീരിയര്‍ വര്‍ക്കുകള്‍ക്കും, 3D ഡിസൈനുകള്‍ക്കും, ഇന്റീരിയര്‍ വിഷ്വലൈസേഷന്‍ പ്രോജക്ടുകള്‍ക്കും മികച്ച ഓപ്ഷനാണ് ഐഡിസ് ഇന്റീരിയേഴ്‌സ്. പ്ലാനിംഗ് അനുസരിച്ച് വീട് കെട്ടിപടുക്കുന്നതില്‍ മാത്രമല്ല, അത് മനോഹരമായി ഡിസൈന്‍ ചെയ്യുന്നതിലും നാം ജാഗ്രത കാണിക്കണം. ഒപ്പം, അതിന്റെ ഭംഗി വളരെക്കാലം നിലനില്‍ക്കുമെന്ന് ഉറപ്പാക്കുകയും വേണം. വീടുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, കമ്പനികള്‍, മാളുകള്‍, കോഫി ഷോപ്പുകള്‍, റെസ്റ്റോറന്റുകള്‍ എന്നിങ്ങനെ എല്ലാത്തരം കെട്ടിടങ്ങള്‍ക്കും തങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്ന ഇന്റീരിയര്‍ വര്‍ക്കുകള്‍ എല്ലായ്‌പ്പോഴും പ്രവര്‍ത്തനക്ഷമവും സുരക്ഷിതവും മനോഹരവുമാണെന്ന് ഐഡിസ് ഇന്റീരിയേഴ്‌സ് ഉറപ്പുവരുത്തുന്നു.

പ്ലാനുകളുടെ നിര്‍മാണത്തിലും ആശയങ്ങളുടെ അവതരണത്തിലും ഉപഭോക്താവിന്റെ അഭിപ്രായങ്ങളും ഇഷ്ടങ്ങളും മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന രീതിയാണ് ഐഡിസ് ഇന്റീരിയേഴ്‌സിന്റേത്. സമകാലിക ട്രന്‍ഡിങ് വര്‍ക്കുകള്‍ക്കും പരമ്പരാഗത, കൊളോണിയല്‍ വര്‍ക്കുകള്‍ക്കും ചുരുങ്ങിയ രീതിയിലുള്ള ഇന്റീരിയര്‍ ഡിസൈനിങിനും ധൈര്യമായി സമീപിക്കാവുന്ന ഒരിടമാണ് ഐഡിസ്.

ഏറ്റെടുത്ത വര്‍ക്കില്‍ സ്ഥലത്തിനോ കെട്ടിടത്തിനോ വേണ്ടിയുള്ള നിറങ്ങള്‍, മെറ്റീരിയലുകള്‍, ടെക്‌സ്ചറുകള്‍, ഫര്‍ണിച്ചറുകള്‍, ഫ്‌ളോറിംഗ്, വാള്‍ പേപ്പര്‍, ലൈറ്റിംഗ്, മറ്റ് മെറ്റീരിയലുകള്‍ എന്നിവ തിരഞ്ഞെടുക്കാനും വേണ്ട രീതിയില്‍ അത് ഒരുക്കുന്നതിലും മികവു പുലര്‍ത്തുന്ന രീതിയാണ് ഐഡിസ് ഇന്റീരിയറിന്റേത്. ആവശ്യമായ ഫര്‍ണിച്ചര്‍ വസ്തുക്കളുടെ നേരിട്ടുള്ള നിര്‍മാണവും ഇവിടെ ഏറ്റെടുക്കുന്നു.

ബഡ്ജറ്റിനനുസരിച്ച് ഉപഭോക്താക്കളുമായി ആഴത്തില്‍ ഇടപഴകുകയും അവര്‍ക്ക് യഥാര്‍ത്ഥത്തില്‍ എന്താണ് വേണ്ടതെന്ന് മനസിലാക്കി അതിനനുസരിച്ച് അവരുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഡിസൈനുകള്‍ ക്രമീകരിക്കുകയും ചെയ്യുകയാണ് ഐഡിസ് ഇന്റീരിയേഴ്‌സ്. ഒരു കെട്ടിടത്തിന്റെ ഇന്റീരിയര്‍ വര്‍ക്ക് ഏറ്റെടുക്കുമ്പോള്‍ അതിന്റെ ചുറ്റുപാടിനോട് ഇണങ്ങും വിധം ഒരുക്കുന്നതിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും.

ഒരു പ്രൊഫഷണല്‍ ഡിസൈനിങില്‍ അനുയോജ്യമായ രീതിയില്‍ സ്‌കീം, നിറം, അന്തരീക്ഷം, ടെക്‌സ്ചറുകള്‍, ബാലന്‍സ് തുടങ്ങിയ പ്രധാന ഘടകങ്ങള്‍ രൂപകല്‍പന ചെയ്യുന്നതിന് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ശക്തമായ ടീമാണ് ഐഡിസ് ഇന്റീരിയേഴ്‌സിന്റെ ശക്തി. പൂര്‍ത്തിയായ വര്‍ക്കുകളിലെ മികവു കൊണ്ടാവാം കൂടുതല്‍ വര്‍ക്കുകള്‍ തേടിയെത്താറുള്ളതെന്ന് ഐഡിസ് ഇന്റീരിയേഴ്‌സിന്റെ ചീഫ് ഡിസൈന്‍ കണ്‍സള്‍ട്ടന്റ് കൂടിയായ വിശാഖ് പറയുന്നു.

കണ്ണൂരും കോഴിക്കോടും കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഐഡിസ് ഇന്റീരിയേഴ്‌സ്, കേരളത്തില്‍ എവിടെയും മികച്ച സേവനം ഉറപ്പാക്കുന്നുണ്ട്. ഗുണമേന്മയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തത് ഈ സംരംഭത്തെ കൂടുതല്‍ വിശ്വസ്തമാക്കുന്നു. വീടിന്റെ വിവിധ ഭാഗങ്ങളില്‍ വയ്‌ക്കേണ്ട ഫര്‍ണിച്ചറുകള്‍, ലൈറ്റിംഗ്, പെയിന്റിംഗ്, സോഫ ഡിസൈനുകള്‍, കാര്‍പെറ്റിംഗ് എന്നിവയെല്ലാം സസൂക്ഷ്മം തന്നെ തിരഞ്ഞെടുക്കേണ്ടതാണ്. വീടിനും വീട്ടുകാര്‍ക്കും ഇണങ്ങും വിധം അത് ഒരുക്കി നല്‍കുന്നതില്‍ ഐഡിസ് ഇന്റീരിയേഴ്‌സ് സജീവശ്രദ്ധ പുലര്‍ത്തുന്നു.

എന്തിലും പുതുമയും വ്യത്യസ്തതയും ആഗ്രഹിക്കുന്നവര്‍ക്ക് ദിവസേന അപ്‌ഡേറ്റഡാകുന്ന പുത്തന്‍ ട്രന്‍ഡുകളും, പഴമയും പാരമ്പര്യവും സ്‌നേഹിക്കുന്നവര്‍ക്ക് അവരുടെ മനസ്സിനിണങ്ങും വിധവും വേറിട്ട ആശയങ്ങളിലൂടെ ആത്മസൗന്ദര്യം പകര്‍ന്നു നല്‍കുകയാണ് ഐഡിസ് ഇന്റീരിയേഴ്‌സ്.

ഐഡിസ് ഇന്റീരിയേഴ്‌സിന്റെ സേവനങ്ങള്‍ക്കായി ബന്ധപ്പെടുക:

Contact No: 7511166333
www.idizinteriors.com
Email: sales@idizinteriors.com

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Success Story

ഉള്‍ക്കരുത്തിന്റെ വിജയം

Spread the loveചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണ്… നിര്‍മാണ രീതിയിലും ജീവിതശൈലിയിലുമെല്ലാം പരമ്പരാഗത രീതിയെ മുറുകെപ്പിടിക്കുന്ന കോഴിക്കോടിന്റെ മക്കള്‍…. അതേ നാട്ടില്‍ പിറന്ന് തന്റെ കഴിവുകളെ