News Desk

ഇ ഫയലിംഗിലെ തകരാര്‍: ഇന്‍ഫോസിസ് സിഇഒയെ ധനമന്ത്രാലയം വിളിപ്പിച്ചു

ആദായനികുതി ഫയലിംഗ് പോര്‍ട്ടലില്‍ തുടര്‍ച്ചയായ തകരാറുകള്‍ സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് ധനമന്ത്രാലയം ഇന്‍ഫോസിസ് എംഡിയും സിഇഒയുമായ സലില്‍ പരേഖിനെ കേന്ദ്രസര്‍ക്കാര്‍ നേരിട്ടു വിളിപ്പിച്ചു. പുതിയ ആദായനികുതി ഇ-ഫയലിംഗ് പോര്‍ട്ടല്‍ നിര്‍മ്മിച്ചത് ഇന്‍ഫോസിസ് ആയിരുന്നു. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ നിരന്തരമായി ഉണ്ടാകുന്ന സാങ്കേതിക പ്രശ്നത്തെ കുറിച്ചു നേരിട്ടു വിശദീകരണം നല്‍കാനാണ് നിര്‍ദ്ദേശം.

പുതിയ ഇ-ഫയലിംഗ് പോര്‍ട്ടല്‍ ആരംഭിച്ച് 2.5 മാസം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് പോര്‍ട്ടലില്‍ തകരാറുകള്‍ സംഭവിച്ചതെന്ന് വിശദീകരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇ ഫയലിംഗ് പോര്‍ട്ടലില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. ഓഗസ്റ്റ് 21 മുതല്‍ പോര്‍ട്ടല്‍ തകരാറിലായെന്നും ഓഫ്‌ലൈനില്‍ തുടരുകയാണെന്നും ധനമന്ത്രാലയം ചൂണ്ടിക്കാട്ടി.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

ന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അവര്‍.
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

ന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു. തുടര്‍ച്ചയായ എട്ടാം