Isalia; പാഷനില്‍ നിന്നുയര്‍ന്ന ഒരു ഹാന്‍ഡ്‌മെയ്ഡ് വിജയം
ഒരു സ്ത്രീയുടെ പാഷന്‍, കുടുംബത്തിന്റെ പിന്തുണ, കസ്റ്റമറുടെ വിശ്വാസം ഇവയെല്ലാമാണ് Isalia എന്ന ഹാന്‍ഡ് മെയ്ഡ് ജ്വല്ലറി ബ്രാന്‍ഡിനെ ഉയരങ്ങളിലേക്ക് എത്തിച്ചത്. ക്രിയേറ്റിവിറ്റിയും പാഷനും ചേര്‍ത്ത് നിര്‍മിക്കുന്ന ഓരോ ജ്വല്ലറിയിലും ഒളിഞ്ഞിരിക്കുന്നത് റിങ്കു എന്ന സംരംഭകയുടെ വിജയകഥയാണ്.
ഹാന്‍ഡ്‌മേഡ് ബ്രേസ്‌ലെറ്റുകളും നെക്ലേസുകളും ഉള്‍പ്പടെ ‘ഹാന്‍ഡ് പിക്ക്’ ചെയ്ത സാരികളും Isalia എന്ന ബ്രാന്‍ഡിന്റെ ഭാഗമാണ്. റിങ്കുവിന്റെ മക്കളായ ആലിയ, ഇഷാന, ഇസ്ഹാഖ് എന്നീ പേരുകളില്‍ നിന്നാണ് Isalia എന്ന ബ്രാന്‍ഡ് നാമം രൂപപ്പെട്ടത്.

പഠനകാലം മുതല്‍ റിങ്കുവിന്റെ പാഷനായിരുന്നു ബീഡ്‌സ് ജ്വല്ലറി മേക്കിങ്. അക്കാലത്തുതന്നെ ആ പാഷനിലൂടെ ചെറിയൊരു വരുമാനവും റിങ്കു കണ്ടെത്തിയിരുന്നു. പിന്നീട് അതേ പാഷന്‍ തന്നെ ജീവിതത്തിന്റെ ദിശ മാറ്റി മറിച്ചു. ഒരു മാര്‍ക്കറ്റിംഗ് എച്ച്.ആറായി പ്രവര്‍ത്തിച്ചിരുന്ന റിങ്കു, അമ്മയായതിന് ശേഷമാണ് തന്റെ പാഷനെ പൂര്‍ണമായും പ്രൊഫഷനാക്കി മാറ്റിയത്. മക്കള്‍ക്കായി നിര്‍മിച്ച നെക്ക് പീസ് കളക്ഷനുകള്‍ കണ്ട ബന്ധുക്കളുടെ പ്രശംസയും ആവശ്യവുമാണ് Isalia എന്ന സ്വപ്‌നത്തിന് ചിറകു നല്‍കിയത്.
ഒന്നര വര്‍ഷമായി Isalia ആത്മവിശ്വാസത്തോടെ മുന്നേറുകയാണ്. ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് വഴിയുള്ള നേരിട്ടുള്ള ഇടപെടലിലൂടെ വിശ്വാസവും ഗുണമേന്മയും മുന്‍നിരയില്‍ നിര്‍ത്തിയാണ് ബ്രാന്‍ഡ് വളരുന്നത്. കോട്ടയം ബി.സി.എം കോളേജിലെ പഠനകാലത്ത് ലഭിച്ച പ്രചോദനമാണ് ബീഡ്‌സ് ജ്വല്ലറി മേക്കിങ്ങില്‍ കൂടുതല്‍ മുന്നേറാന്‍ സഹായിച്ചതെന്ന് റിങ്കു പറയുന്നു.
കസ്റ്റമറുടെ സന്തോഷം തന്നെയാണ് Isaliaയുടെ ഏറ്റവും വലിയ വിജയമന്ത്രം. താന്‍ നിര്‍മിച്ച ജ്വല്ലറി ധരിച്ച് അതിനെ മറ്റുള്ളവര്‍ പ്രശംസിക്കുന്നതാണ് തനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രതിഫലം എന്നാണ് റിങ്കു വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ Isalia യില്‍ കൂടുതലും കസ്റ്റമൈസ്ഡ് ജ്വല്ലറികളാണ് നിര്‍മിക്കുന്നത്. കസ്റ്റമറുടെ വസ്ത്രത്തിനും ആവശ്യങ്ങള്‍ക്കുമനുസരിച്ച്, ഓരോ ഡിസൈനും വ്യക്തിപരമായി മനസ്സിലാക്കി ഒരുക്കുന്നതാണ് ബ്രാന്‍ഡിന്റെ പ്രത്യേകത.

ഈ യാത്രയില്‍ റിങ്കുവിനൊപ്പം ഉറച്ചുനിന്നത് ഭര്‍ത്താവ് ജിനോ ചാക്കോയും കുടുംബവുമാണ്. എക്‌സിബിഷന്‍ ദിവസങ്ങളിലടക്കം എല്ലാ ഘട്ടങ്ങളിലും ലഭിച്ച കുടുംബത്തിന്റെ പിന്തുണയാണ് Isalia യുടെ ശക്തി.
ബീഡ്‌സിന്റെ ഗുണമേന്മയിലും കസ്റ്റമര്‍ സര്‍വീസിലും വിട്ടുവീഴ്ചയില്ലാത്തതാണ് Isalia യുടെ ആത്മാവ്. ഫീല്‍ഡിലെ കടുത്ത മത്സരത്തിനിടയിലും ഉയര്‍ന്ന ഗുണമേന്മയുള്ള ജ്വല്ലറികള്‍ സാധാരണക്കാരനും സ്വന്തമാക്കാന്‍ സാധിക്കുന്ന നിരക്കില്‍ എത്തിച്ച്, യൂണിക് ഡിസൈനുകളിലൂടെ Isalia സ്വന്തം വ്യത്യസ്തത നിലനിര്‍ത്തുന്നു.

നല്ലൊരു പ്രൊഡക്ട് നല്‍കിയാല്‍ കസ്റ്റമര്‍ വീണ്ടും നമ്മളെ തേടിയെത്തുമെന്ന വിശ്വാസമാണ് Isalia യെ മുന്നോട്ട് നയിക്കുന്നത്. ബിസിനസിന് അപ്പുറം, ആത്മാര്‍ത്ഥതയോടെ നിര്‍മിക്കുന്ന ഓരോ ജ്വല്ലറിയുമാണ് ആളുകള്‍ Isalia യെ സ്വീകരിക്കാന്‍ കാരണം.

പാഷനെ പ്രൊഫഷനാക്കി മാറ്റിയാല്‍ വിജയം അനിവാര്യമാണെന്ന സന്ദേശമാണ് Isalia എന്ന ബ്രാന്‍ഡിന്റെ യാത്ര നമ്മോട് പറയുന്നത്. സ്വന്തം സ്വപ്‌നത്തെ വിട്ടുകളയാതെ ജീവിതത്തിന്റെ ഭാഗമാക്കിയതാണ് തന്റെ ഏറ്റവും വലിയ വഴിത്തിരിവെന്ന് റിങ്കു ഉറച്ച് വിശ്വസിക്കുന്നു. ധൈര്യവും സ്ഥിരതയും ആത്മാര്‍ത്ഥതയും ഒന്നിച്ചപ്പോള്‍, ഒരു സ്ത്രീയുടെ സ്വപ്‌നം എങ്ങനെ ഒരു വിശ്വാസ്യതയുള്ള ബ്രാന്‍ഡായി മാറി എന്നതിന്റെ ശക്തമായ ഉദാഹരണമാണ് Isalia.





