News Desk

ഫേവറിറ്റ് ഹോംസിന്റെ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റുകളുടെയും വില്ലകളുടെയും താക്കോല്‍ദാനം നിര്‍വഹിച്ചു

Spread the love

കേരളത്തിലെ പ്രമുഖ ബില്‍ഡറായ ഫേവറിറ്റ് ഹോംസ്, തിരുവനന്തപുരം നാലാഞ്ചിറയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ‘ദി പാര്‍ക്ക്’ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റുകളുടെയും പോത്തന്‍കോട് പൂര്‍ത്തിയാക്കിയ ‘ദി പെറ്റല്‍സ്’ ലക്ഷ്വറി വില്ലകളുടെയും താക്കോല്‍ദാനം നിര്‍വഹിച്ചു.

സുപ്രധാന ലൊക്കേഷനില്‍ നഗരത്തിന്റെ സൗകര്യങ്ങളിലേക്ക് എത്തിച്ചേരാന്‍ സാധിക്കുന്ന തരത്തിലാണ് ദി പാര്‍ക്ക് ഒരുക്കിയിരുന്നത്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ട് നിര്‍മിച്ച ദി പാര്‍ക്ക് ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റുകളില്‍ സ്വിമ്മിംഗ് പൂള്‍, ആധുനിക ഉപകരണങ്ങള്‍ സജ്ജീകരിച്ച എസി മള്‍ട്ടി ജിം, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, സ്പാ, റൂഫ്‌ടോപ്പ് പാര്‍ട്ടി ഏരിയ തുടങ്ങിയ ആഡംബര സൗകര്യങ്ങളും ഉള്‍പ്പെട്ടിരിക്കുന്നു.

തലസ്ഥാന നഗരത്തില്‍ കൈനിറയെ പദ്ധതികളാണ് ഫേവറിറ്റ് ഹോംസ് ഉപഭോക്താക്കള്‍ക്കായി തയ്യാറാക്കി വരുന്നത്.

ദി പാര്‍ക്ക്

ദി പെറ്റല്‍സ്

ശ്രീകാര്യത്ത് ‘ദി ഗാര്‍ഡേനിയ’ അപ്പാര്‍ട്ട്‌മെന്റുകളും, പോങ്ങുമൂടില്‍ 2, 3 ബിഎച്ച്‌കെ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റ് പദ്ധതി ‘ദി കാര്‍മല്‍ ഹൈറ്റ്‌സ്’, കഴക്കൂട്ടത്ത് ‘ദി സെറീന്‍ ബേ’ ലക്ഷ്വറി വില്ല, പാളയത്ത് ‘ലെ റോയല്‍’, കേശവദാസപുരത്ത് ‘ദി വിന്റേജ്’, ലുലു മാളിനരികില്‍ ‘ദി ഗ്രാന്റ് അവന്യൂ’, അമ്പലമുക്കില്‍ ‘ദി ടൗണ്‍ സ്‌ക്വയര്‍’ എന്നീ പദ്ധതികളും 20 വര്‍ഷക്കാലത്തെ സേവന പാരമ്പര്യമുള്ള ഫേവറിറ്റ് ഹോംസിന്റെ മറ്റ് പദ്ധതികളാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9846144000.

E-mail: marketing@favouritehomes.com

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.