സ്വപ്‌നങ്ങള്‍ക്ക് നിറങ്ങള്‍ പകരുന്നിടം
സ്വപ്‌നങ്ങള്‍ക്ക് രൂപം നല്‍കി,
കരിയറുകള്‍ക്ക് നിറം പകര്‍ന്ന്
കിമേറ മേക്കപ്പ് അക്കാദമി
സ്വന്തമായി എന്തെങ്കിലും സൃഷ്ടിക്കണമെന്ന സ്വപ്‌നം പലര്‍ക്കും ഉണ്ടാകും. ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ ധൈര്യത്തോടെ മുന്നേറുന്നവരാണ് യഥാര്‍ത്ഥ സംരംഭകര്‍. അത്തരത്തില്‍, മലപ്പുറം സ്വദേശികളായ അസ്ജിത ജെബിനും, ഭര്‍ത്താവ് മുഹമ്മദ് അനസും ചേര്‍ന്ന് സാക്ഷാത്കരിച്ച സ്വപ്‌നമാണ് കോഴിക്കോട് നഗരത്തിലെ പ്രമുഖ ബ്യൂട്ടി ട്രെയിനിംഗ് സെന്ററായ ‘കിമേറ മേക്കപ്പ് അക്കാദമി’.

ഇന്ന് നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെ കരിയറുകള്‍ക്ക് നിറം പകര്‍ന്നു കൊണ്ട്, സ്വപ്‌നങ്ങളെ വിജയത്തിലേക്ക് മാറ്റുന്ന പേരായി കിമേറ മാറിക്കഴിഞ്ഞു.

എറണാകുളം, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ ശേഷം ബാംഗ്ലൂരിലെ Zara International Makeup Academy യിലെ ട്രെയിനിങ് അനുഭവം ജെബിനെ കൂടുതല്‍ ആത്മവിശ്വാസത്തോടെ മുന്നോട്ട് നയിച്ചു.

തുടര്‍ന്ന് നടത്തിയ മേക്കപ്പ് സെമിനാറുകളും ക്ലാസ്സുകളും, സ്വന്തം അക്കാദമി ആരംഭിക്കാനുള്ള പ്രചോദനമായി. 2023ല്‍ കോഴിക്കോട് തുടക്കം കുറിച്ച കിമേറ, ഇന്ന് 400ലധികം വിദ്യാര്‍ത്ഥികളെ പ്രൊഫഷണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളാക്കി മാറ്റിയിരിക്കുകയാണ്.

വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പ്രൊഡക്ടുകള്‍ നല്‍കി പരിശീലിപ്പിക്കുകയും, ക്ലെയിന്റ് മാനേജ്‌മെന്റ് മുതല്‍ വര്‍ക്ക് പ്രൊഫൈല്‍ നിര്‍മാണം വരെ മാര്‍ഗനിര്‍ദ്ദേശം നല്‍കുകയും ചെയ്യുന്നതിലാണ് കിമേറയുടെ പ്രത്യേകത. 20% തിയറിയും 80% പ്രാക്ടിക്കല്‍ ക്ലാസ്സുകളുമുള്ള പഠനരീതി, സ്റ്റുഡന്റ്‌സിന് അക്കാദമിയില്‍ തന്നെ ശക്തമായ പ്രൊഫൈല്‍ ഉണ്ടാക്കാന്‍ സഹായിക്കുന്നു. അതോടൊപ്പം, ഇവിടെ പഠിച്ചിറങ്ങിയവരാണ് അക്കാദമിയിലെ സ്റ്റാഫുകളെന്നതും വിശ്വാസത്തിന്റെ മറ്റൊരു അടയാളമാണ്.

അഡ്വാന്‍സ്ഡ് ലെവല്‍ ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആകാന്‍ വെറും 12 ദിവസം മതിയാകുന്ന തരത്തിലാണ് കിമോറയുടെ കോഴ്‌സ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് . കൂടാതെ ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ് കോഴ്‌സും സ്ഥാപനം നല്‍കിവരുന്നു. ആറു മാസത്തെ കോസ്മറ്റോളജി കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി സ്വന്തമായി ബ്യൂട്ടി സലൂണ്‍ തുടങ്ങിയവരും അനവധി. സിനിമ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി സെലിബ്രെറ്റികള്‍ക്കൊപ്പം പ്രവര്‍ത്തിച്ച ജെബിന്‍, മിസ് ഇന്ത്യ റണ്ണറപ്പായ ബര്‍ണ ചൗദരിക്ക് ഉള്‍പ്പെടെ മേക്കപ്പ് ചെയ്തിട്ടുണ്ട്. സ്വന്തം വിജയം മാത്രമല്ല, തന്റെ അറിവ് മറ്റുള്ളവര്‍ക്കും പകര്‍ന്നു നല്‍കിയാണ് ജെബിന്‍ കയ്യടി നേടുന്നത്.

സ്വന്തം പാഷന്‍ ഒരു ബ്രാന്‍ഡാക്കി മാറ്റിയ ജെബിന്റെ യാത്ര, ഇന്ന് കോഴിക്കോട് മേക്കപ്പ് അക്കാദമികളില്‍ ‘നമ്പര്‍ വണ്ണാ’യി കിമേറയെ ഉയര്‍ത്തിയിരിക്കുകയാണ്. ഭര്‍ത്താവ് മുഹമ്മദ് അനസിന്റെ പിന്തുണയും, സ്റ്റാഫുകളുടെ സമര്‍പ്പണവുമാണ് ഈ വിജയത്തിന്റെ അടിസ്ഥാനം.

ഇത്തരത്തില്‍ സ്വപ്‌നങ്ങളെ വിജയകഥയാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അസ്ജിത ജെബിന്‍, പ്രചോദനത്തിന്റെ മറ്റൊരു പേര് തന്നെയാണ്.

CONTACT: 9746645556
https://www.instagram.com/kimeramakeupacademy?igsh=d2NxYnZsOG5saTF2





