Entreprenuership Success Story

സഞ്ചരിക്കാം ഇനി പുത്തന്‍ ട്രെന്‍ഡുകള്‍ക്കൊപ്പം; മേക്കപ്പ് രംഗത്ത് 20 വര്‍ഷത്തെ പ്രവര്‍ത്തന നൈപുണ്യവുമായി, Anandhapuri Makeover Contest First Winner (SIBA) ബിന്ദു ശശികുമാര്‍

Spread the love

കണ്ടറിഞ്ഞും കേട്ടറിഞ്ഞും മാത്രം ഒരു മേഖലയിലും പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ല; കൃത്യമായ ലക്ഷ്യത്തോടെയും അര്‍പ്പണബോധത്തോടെയും മുന്നോട്ടു നീങ്ങേണ്ടതുണ്ട്. തങ്ങളുടെ മേഖലയിലുള്ള ചിട്ടയായ പ്രവൃത്തി പരിചയമാണ് ഓരോ വ്യക്തിയെയും വിജയത്തിലേക്ക് നയിക്കുന്നത്. അത്തരത്തില്‍ 20 വര്‍ഷങ്ങളായി മേക്കപ്പിന്റെ ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ബിന്ദു ശശികുമാര്‍. തിരുവനന്തപുരം സ്വദേശിയായ ബിന്ദു, ഇവിടം കേന്ദ്രീകരിച്ചുകൊണ്ട് തന്നെയാണ് ‘ZAMAJYA MAKE UP STUDIO’ എന്ന തന്റെ പാര്‍ലര്‍ നടത്തുന്നതും.

സൗന്ദര്യ സംരക്ഷണ മേഖലയിലെ പുത്തന്‍ ട്രെന്‍ഡുകളും ആധുനിക ഉപകരണങ്ങളും കൃത്യമായി മനസ്സിലാക്കി അവയെല്ലാം തന്റെ കസ്റ്റമേഴ്‌സിന് ലഭ്യമാക്കുന്ന ‘ZAMAJYA MAKE UP STUDIO’ സൗന്ദര്യത്തെ സ്‌നേഹിക്കുന്ന കസ്റ്റമേഴ്‌സിന് പ്രിയപ്പെട്ട ഇടമായി മാറിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും ബ്രൈഡല്‍ മേക്കപ്പുകളും സെലിബ്രിറ്റി മേക്കപ്പുകളും പാര്‍ട്ടി മേക്കപ്പുകളും മറ്റും കൂടുതല്‍ മികവോടെ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ബിന്ദു ഇപ്പോള്‍. ഡിഗ്രി കാലഘട്ടം കഴിഞ്ഞതിനുശേഷം തന്റെ പാഷന്‍ എന്ന രീതിയില്‍ തന്നെയാണ് മേക്കപ്പ് ലോകത്തേക്ക് കടന്നുവന്നതെന്നും അതുകൊണ്ടുതന്നെ ഇത് കേവലം ഒരു ജോലി എന്നതിനപ്പുറം തനിക്ക് മറ്റു പലതുമാണെന്ന് ബിന്ദു പറയുന്നു. ഭര്‍ത്താവ് ആര്‍ ശശികുമാറും മകന്‍ ഊര്‍ജിത്തും കുടുംബവും പൂര്‍ണ പിന്തുണയുമായി ബിന്ദുവിനൊപ്പം തന്നെയുണ്ട്.

‘ZAMAJYA MAKE UP STUDIO’ യില്‍ എല്ലാവിധ മേക്കപ്പ് വര്‍ക്കുകളും ചെയ്തുകൊടുക്കുന്നു. അതോടൊപ്പം, എല്ലാവിധ ഹെയര്‍ ട്രീറ്റ്‌മെന്റുകളും സ്‌കിന്‍ ട്രീറ്റ്‌മെന്റുകളും ചെയ്യുന്നുണ്ട്. കൂടാതെ ഹെയര്‍ ഡൊണേഷന്‍ എന്നത് ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. ഹെയര്‍ ബാങ്ക് ഓര്‍ഗനൈസേഷനുമായി സംഘടിച്ചാണ് ഇത്തരത്തില്‍ ഒരു സര്‍വീസ് ലഭ്യമാക്കുന്നത്. തങ്ങളുടേതായ ശൈലിയില്‍ യൂണിക് മേക്കപ്പുകള്‍ കസ്റ്റമേഴ്‌സിന് ചെയ്തുകൊടുക്കുന്ന ‘ZAMAJYA MAKE UP STUDIO’ യെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുന്നു.

2002ലാണ് മേക്കപ്പിന്റെ ലോകം ബിന്ദുവിനായി തുറക്കപ്പെടുന്നത്. അവിടെനിന്നും ഇന്ന് 2022ല്‍ എത്തി നില്‍ക്കുമ്പോള്‍, ജീവിതത്തില്‍ താന്‍ ആഗ്രഹിച്ചതുപോലെയുള്ള ഒരു വ്യക്തിയാകാന്‍ തനിക്ക് സാധിക്കുന്നുണ്ടെന്ന് ബിന്ദു അഭിമാനിക്കുന്നു. ചെറിയൊരു പാര്‍ലറായി തുടങ്ങിയ തന്റെ സംരംഭം ഇനിയും മുന്നോട്ട് നിരവധി ബ്രാഞ്ചുകളായി പടര്‍ന്ന്, വലിയൊരു മേക്കപ്പ് ലോകമായി മാറണം എന്ന് തന്നെയാണ് ബിന്ദുവിന്റെ ആഗ്രഹം. അതിനായുള്ള അടുത്തഘട്ടങ്ങളിലേക്കുള്ള നീക്കത്തിലാണ് തങ്ങളെന്നും ബിന്ദു പറയുന്നു.

2018 ല്‍ ഹെയര്‍ ഡോണെഷനുമായി ബന്ധപ്പെട്ട് നേടിയ പ്രേംനസീര്‍ സുഹൃത് സമിതി അവാര്‍ഡ്, 2022 ല്‍ സിബ നടത്തിയ അനന്തപുരി മേക്കോവര്‍ കോണ്‍ടെസ്റ്റ് FIRST WINNER എന്നീ അവാര്‍ഡുകള്‍ ബിന്ദുവിന്റെ കരിയറിലെ വലിയ നേട്ടങ്ങളാണ്. ഈ മേഖലയിലേക്ക് പുതുതായി കടന്നുവരുന്നവരോട് ബിന്ദുവിന് ചിലത് പറയാനുണ്ട്; ”തന്റെ പ്രവര്‍ത്തന മേഖലയെ ഒരു പാഷന്‍ എന്ന രീതിയില്‍ കാണുക, ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുക. ഏതൊരു മേഖലയെയും പോലെ പ്രവൃത്തി പരിചയം തന്നെയാണ് മുന്നോട്ടു നയിക്കാന്‍ ഇവിടെയും സഹായിക്കുന്നത്. നല്ലപോലെ പഠിച്ചതിനുശേഷം മാത്രം ഇവിടെ തുടരുക…!”

Zamajya Makeup Studio
‘Ramjyothis’, TRA 79(A)
Thirumala, Trivandrum. Pin: 695006
Mob: 9895952964, 04712350008

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍