Success Story

നിങ്ങളുടെ സ്വപ്‌നത്തിന് നിറച്ചാര്‍ത്തേകുവാന്‍ ”മേക്ക് ഓവേഴ്‌സ്”

Spread the love

നിറങ്ങളെ സ്‌നേഹിക്കാത്തവരായി ആരും തന്നെയുണ്ടാവില്ല. അനുയോജ്യമായ നിറങ്ങള്‍ ഇഷ്ടമനുസരിച്ച് തിരഞ്ഞെടുക്കാന്‍ സാധിക്കുമ്പോഴാണ് അതിന്റെ ഭംഗി കൂടുക. ഇത് എല്ലാ കാര്യത്തിലും ശരിയുമാണ്. വസ്ത്രങ്ങള്‍, വാഹനങ്ങള്‍ തുടങ്ങി വീടുകള്‍ വരെ അനുയോജ്യമായതും മനസ്സിനിണങ്ങിയതുമായ നിറങ്ങളില്‍ ലഭിക്കുമ്പോഴല്ലേ അതിന്റെ ഭംഗി കൂടുന്നത്! ഇവിടെ നിറച്ചാര്‍ത്തുകളുടെ ലോകത്ത്, ‘വീട്’ എന്ന നിങ്ങളുടെ സ്വപ്‌നത്തിന് മികച്ച കയ്യൊപ്പ് ചാര്‍ത്തുകയാണ് കാല്‍ നൂറ്റാണ്ടിന്റെ വിശ്വാസ്യതയുമായി ”മേക്ക് ഓവേഴ്‌സ്” എന്ന സ്ഥാപനം.

പുത്തന്‍ ‘മേക്ക് ഓവറുകള്‍’ക്കായി കേരളത്തിലെ തന്നെ ആദ്യ പെയ്ന്റിംഗ് കണ്‍സള്‍ട്ടന്‍സി സര്‍വീസാണ് ”മേക്ക് ഓവേഴ്‌സ്”. റിനോവേഷന്‍, പെയ്ന്റിംഗ് തുടങ്ങി വീടുകള്‍, റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍ എന്നിങ്ങനെ ഏതൊരു പ്രീമിയം റസിഡന്‍ഷ്യല്‍ വര്‍ക്കുകള്‍ക്കും, ”പ്രീമിയം ടെന്‍ഷന്‍ ഫ്രീ പെയിന്റിംഗ്”, അതാണ് മേക്ക് ഓവേഴ്‌സ്.

പേരു പോലെ തന്നെയാണ് ‘വര്‍ക്കി’ന്റെ കാര്യത്തിലും, ശരിക്കും ഒരു ‘മേക്ക് ഓവര്‍’ തന്നെയാണ് സംഭവം. കൊമേഴ്‌സ്യല്‍, റസിഡന്‍ഷ്യല്‍ പ്രൊജക്ടുകളിലെ പ്രൊഫഷണല്‍ പ്രവര്‍ത്തനങ്ങളും, പുത്തന്‍ ഐഡിയകളും ഒരുക്കുന്നതാണ് മേക്ക് ഓവേഴ്‌സിന്റെ മോട്ടോ.

ഒരു പുതിയ പ്രൊജക്ടുമായി മേക്ക് ഓവേഴ്‌സില്‍ സമീപിക്കുന്ന ആര്‍ക്കും വീടിനും ചുറ്റുപാടിനും യോജിച്ച രീതിയില്‍ കോണ്‍സെപ്റ്റ്, ഡിസൈനിങ്, സ്‌റ്റൈല്‍, കളര്‍ തുടങ്ങി പെയിന്റിംഗ്, വിനീര്‍ വര്‍ക്കുകള്‍, ജനലുകള്‍, വാതിലുകള്‍, ഫര്‍ണിച്ചര്‍ പോലുള്ളവയ്ക്ക് മികച്ച രീതിയിലുള്ള പോളിഷിങ് എന്നിവയെല്ലാം ഇവിടെ ചെയ്തു കൊടുക്കുന്നു. ഓരോ പ്രൊജക്ട് വര്‍ക്കുകളെയും സമീപിക്കുമ്പോള്‍ അതിനനുസരിച്ചുള്ള മാതൃകയില്‍ പ്ലാന്‍ തയ്യാറാക്കുന്നതില്‍ മേക്ക് ഓവേഴ്‌സ് പ്രത്യേകം ശ്രദ്ധ കൊടുക്കാറുണ്ട്.

ഇന്ന് വീടുകള്‍ പോലും പല മാതൃകയിലാണ് പണികഴിപ്പിക്കുന്നത്. പരമ്പരാഗത, കൊളോണിയല്‍ രീതിയിലുള്ളതോ, സമകാലിക സ്‌റ്റൈല്‍ തുടങ്ങി ഏതൊരു നിര്‍മിതിയിലും, അതിന്റെ പൂര്‍ണ സൗന്ദര്യം നിലനിര്‍ത്തണമെങ്കില്‍ അനുയോജ്യമായ പെയിന്റിംഗ്, വിദഗ്ദ്ധരുടെ സഹായത്തോടു കൂടി തിരഞ്ഞെടുക്കേണ്ടതും ആവശ്യമാണ്. ഇവിടെ മേക്ക് ഓവേഴ്‌സിന്റെ പുത്തന്‍ ചുവടുവയ്പ്പ് പുത്തന്‍ ആശയങ്ങള്‍ക്ക് വഴിയൊരുക്കുന്നു.

പ്രൊജക്ടുകള്‍ക്ക് അനുയോജ്യമായ തരത്തില്‍ വ്യക്തമായ പഠനങ്ങളും കണ്‍സള്‍ട്ടിങ് വിഭാഗവും ഇവിടെ തയ്യാറാക്കുന്നു. പിന്നീട് ഉപഭോക്താവിന്റൈ ഇഷ്ടത്തോടും, അഭിരുചിയ്ക്കനുസരിച്ചും എല്ലാ കാര്യങ്ങളും ക്രമീകരിക്കുന്നതില്‍ മേക്ക് ഓവേഴ്‌സ് ഒരു വിജയമാണ്. സൈറ്റ് നേരിട്ടു സന്ദര്‍ശിച്ചു വിലയിരുത്തി കാര്യങ്ങള്‍ വിശദമായി പഠിച്ച് അനുയോജ്യമായ ഒരു ആശയം അവതരിപ്പിക്കുന്നതാണ് മേക്ക് ഓവേഴ്‌സിന്റെ പതിവ്.

ഏറ്റവും നവീനമായ രീതിയിലുള്ള ടെക്സ്റ്റര്‍ വര്‍ക്കുകള്‍, സ്റ്റോണ്‍ വര്‍ക്ക്, സ്‌പെഷ്യല്‍ ഇഫക്ട് പെയ്ന്റിംഗ് തുടങ്ങി ആധുനിക നൂതന വഴിയിലൂടെ ‘ഫുള്ളി കസ്റ്റമൈസ്ഡ്’ ആയിട്ടുള്ള വര്‍ക്കുകളാണ് മേക്ക് ഓവേഴ്‌സ് ഉറപ്പു തരുന്നത്.
കഴിഞ്ഞ 25 വര്‍ഷമായി ഈ മേഖലയിലുള്ള ഷാനവാസ് കുരിക്കളിന്റെ അനുഭവ സമ്പത്തും പ്രവൃത്തി പരിചയവുമാണ് അഞ്ചു വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന മേക്ക് ഓവര്‍ എന്ന സ്ഥാപനത്തിന്റെ വിജയത്തിനു പിന്നിലെ കാരണം.

മേക്ക് ഓവേഴ്‌സ് എന്ന സംരംഭത്തിന്റെ അമരക്കാരന്‍ എന്നതിനുപരി വര്‍ഷങ്ങളായി ഈ മേഖലയില്‍ പ്രവൃത്തി പരിചയവും ഏറെ പരിചിതമായ ബന്ധങ്ങളുമാണ് ഷാനവാസിന് ഈ മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ വഴിയൊരുക്കിയത്.

മലപ്പുറം ജില്ല കേന്ദ്രകരിച്ചു പ്രവര്‍ത്തിച്ചുവന്ന മേക്ക് ഓവേഴ്‌സിന് ഇപ്പോള്‍ അഞ്ചു ജില്ലകളില്‍ കൂടി പ്രവര്‍ത്തന മേഖല വ്യാപിപ്പിച്ചു. കാസര്‍കോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഇപ്പോള്‍ മേക്ക് ഓവേഴ്‌സിന്റെ സേവനം ലഭ്യമാണ്.

ഏറ്റെടുക്കുന്ന വര്‍ക്കുകള്‍ ഉത്തരവാദിത്വത്തോടു കൂടി പൂര്‍ത്തികരിക്കുന്നതിനായി പല ടീമുകളായി പ്രവര്‍ത്തിക്കുന്ന രീതിയാണ് മേക്ക് ഓവേഴ്‌സിന്റെ പ്രത്യേകത. അഡ്വാന്‍സ്ഡ് മെഷീനറി സിസ്റ്റത്തിന്റെ സഹായത്തോടു കൂടി പ്രൊഫഷണല്‍ മാതൃകയില്‍ വര്‍ക്കുകള്‍ പൂര്‍ത്തികരിക്കുകയും, ക്വാളിറ്റി സര്‍വീസ് ഉറപ്പു വരുത്തുകയും ചെയ്യുന്നു. ഏറ്റെടുക്കുന്ന സര്‍വീസുകള്‍ ആരംഭിക്കുന്നതിനു മുന്‍പു തന്നെ നേരത്തെ നിശ്ചയിച്ച മാതൃകയിലുള്ള കളറുകള്‍ ഉപയോഗിച്ച് തയ്യാറാക്കി നല്‍കുന്ന പ്രിവ്യു സ്‌കെച്ചുകള്‍ പെയിന്റിം ഗിനു മുന്‍പ് തന്നെ ഒരു പൂര്‍ണരൂപ മാതൃക അവതരിപ്പിക്കാന്‍ സഹായിക്കുന്നു. വളരെ മികച്ച പ്ലാനിങില്‍ പടിപടിയായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതാണ് മേക്ക് ഓവേഴ്‌സിന്റെ പ്രത്യേകത.

നിരവധി പ്രൊജക്ടുകളായി വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന ഒരു സംരംഭമാണ് ഇന്ന് മേക്ക് ഓവേഴ്‌സ്. ഒരേ സമയം ഒന്നിലധികം പ്രൊജക്ടുകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നതിനും ഏറ്റെടുക്കുന്ന വര്‍ക്കുകള്‍ സമയ ബന്ധിതമായും കൃത്യതയോടും പൂര്‍ത്തിയാക്കുന്നതിലും മേക്ക് ഓവേഴ്‌സ് മുന്നിലാണ്.

മെറ്റീരിയല്‍, ലേബര്‍, സൂപ്പര്‍വൈസിങ് തുടങ്ങി ആവശ്യമായ സജ്ജീകരണങ്ങളെല്ലാം തന്നെ കണ്‍സള്‍ട്ടന്‍സി തന്നെ ഒരുക്കുന്നതിനാല്‍ 100% ‘ടെന്‍ഷന്‍ ഫ്രീ പെയ്ന്റിങാ’ണ് അവതരിപ്പിക്കുന്നത്. വര്‍ക്കിന്റെ ഓരോ ഘട്ടത്തിലും പുരോഗതികള്‍ ഉപഭോക്താക്കളെ മൊബൈല്‍ ഫോണ്‍ വഴി യഥാക്രമം അറിയിക്കുന്ന രീതിയും ഇവിടെയുണ്ട്. അതുകൊണ്ട് തന്നെ വിദേശത്തും തിരക്കിലുമുള്ള ഉപഭോക്താക്കള്‍ക്ക് കാര്യങ്ങള്‍ കൃത്യമായി യഥാസമയം അറിയാന്‍ സാധിക്കുന്നു.

ശാസ്ത്രീയതയിലും ആരോഗ്യത്തിലും പ്രകൃതിയോടിണങ്ങുന്ന വിധം നിറച്ചാര്‍ത്തുകള്‍ നല്‍കുക എന്നതാണ് ഇവരുടെ സവിശേഷത. പെയിന്റിംഗ് അധികകാലം ഈടു നില്‍ക്കുന്നതിനായി വാട്ടര്‍ പ്രൂഫിങ്, അണ്ടര്‍ കോട്ടിങ് വോള്‍ തുടങ്ങി പ്രൊഫഷണല്‍ മാതൃകയില്‍ മികച്ച ബ്രാന്‍ഡഡ് പെയിന്റുകളും പ്രൊജക്ടുകളും ഉപയോഗിച്ചാണ് വര്‍ക്ക് ആരംഭിക്കുന്നത്. എത്ര കുറഞ്ഞ ബഡ്ജറ്റിലും വര്‍ക്കു പൂര്‍ത്തികരിക്കാന്‍ തയ്യാറാവുന്നതും, ഉപഭോക്താക്കാളുടെ മനസ്സറിഞ്ഞു പ്രവര്‍ത്തിക്കുന്ന ഒരു ടീം കൂടെയുള്ളതും പെയ്ന്റിംഗ് എന്ന സങ്കല്‍പത്തിനു തന്നെ പുത്തന്‍ ഭാവങ്ങള്‍ നല്‍കുന്നു.

പെയിന്റിംഗ് മാത്രമല്ല, അതിനു മുന്‍പും ശേഷവുമുള്ള ഹൗസ് കീപ്പിങ് വര്‍ക്കുകളിലും മികച്ച മേക്ക് ഓവേഴ്‌സ് സര്‍വീസ് ലഭ്യമാണ്. പെയ്ന്റിംഗ് ജോലികള്‍ക്കു മുന്‍പു തന്നെ ഫര്‍ണിച്ചര്‍ മുതല്‍ പാക്കിങ് ആവശ്യമായ വസ്തുക്കളുടെ സംരംക്ഷണവും, വര്‍ക്ക് പൂര്‍ത്തിയായശേഷം ക്ലീനിങ് വര്‍ക്കുകളും മേക്ക് ഓവേഴ്‌സ് തന്നെ ഉത്തരവാദിത്വത്തോടുകൂടി പൂര്‍ത്തിയാക്കുന്നു. മൊത്തത്തില്‍, കേരളത്തില്‍ ഒരു പുത്തന്‍ മേക്ക് ഓവര്‍ അവതരിപ്പിക്കുകയാണ് മേക്ക് ഓവേഴ്‌സിന്റെ ലക്ഷ്യം.

Shanavas Kurikkal
9961488565

Kurikkal Tower.Opp.Indian Mall
Calicut Road, Manjeri, Malappuram Dt, Kerala

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Success Story

ഉള്‍ക്കരുത്തിന്റെ വിജയം

Spread the loveചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണ്… നിര്‍മാണ രീതിയിലും ജീവിതശൈലിയിലുമെല്ലാം പരമ്പരാഗത രീതിയെ മുറുകെപ്പിടിക്കുന്ന കോഴിക്കോടിന്റെ മക്കള്‍…. അതേ നാട്ടില്‍ പിറന്ന് തന്റെ കഴിവുകളെ