News Desk

മലബാര്‍ ഗോള്‍ഡില്‍ മുന്‍കൂര്‍ ബുക്ക് ചെയ്യാന്‍ അവസരം

Spread the love

കോഴിക്കോട്: ഉപഭോക്താക്കള്‍ക്ക് സ്വര്‍ണവില കുറഞ്ഞുനില്‍ക്കുന്നതിന്റെ നേട്ടം കൊയ്യാന്‍ സുവാര്‍ണാവസരമൊരുക്കി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്. സ്വര്‍ണവിലയുടെ പത്തു ശതമാനം മുന്‍കൂര്‍ നല്‍കി മലബാര്‍ ഗോള്‍ഡില്‍ ബുക്ക് ചെയ്യാം. ഉപഭോക്താവിന് ബുക്ക് ചെയ്ത ദിവസത്തെ വിലയോ, സ്വര്‍ണം വാങ്ങുന്ന ദിവസത്തെ വിലയോ ഏതാണോ കുറവ് ആ വിലയ്ക്ക് സ്വര്‍ണം ലഭിക്കുമെന്നതാണ് നേട്ടം.

നിലവില്‍ സ്വര്‍ണവില താഴ്ന്നു നില്‍ക്കുന്നതിനാലും ഭാവിയില്‍ വില വര്‍ദ്ധിക്കാനാണ് സാദ്ധ്യത എന്നതിനാലും ഇപ്പോള്‍ കുറഞ്ഞ വിലയ്ക്ക് മുന്‍കൂര്‍ ബുക്ക് ചെയ്യാനുള്ള മികച്ച അവസരമാണ് മലബാര്‍ ഗോള്‍ഡ് മുന്നോട്ടുവയ്ക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവ്, രൂപയുടെ മൂല്യവര്‍ദ്ധന എന്നിവയാണ് നിലവിലെ സ്വര്‍ണവിലക്കുറവിന് കാരണം. ആഗോള സാമ്പത്തിക മാന്ദ്യം, വ്യാപാരയുദ്ധം എന്നിവയുടെ പശ്ചാത്തലത്തില്‍ ഭാവിയില്‍ സ്വര്‍ണവില ഉയരുമെന്നാണ് വിലയിരുത്തലുകള്‍.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.