General

സൗന്ദര്യ സങ്കല്പങ്ങള്‍ക്ക് കരുതലേകി മായാസ് ബ്യൂട്ടി സ്പാ & മേക്കപ്പ് സ്റ്റുഡിയോ

Spread the love

ജീവിതത്തില്‍ ഉണ്ടാകുന്ന ചെറിയ വീഴ്ചകളില്‍ പോലും തളര്‍ന്നു പോകുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ആ വീഴ്ചകളെ വിജയത്തിലേക്കുള്ള പാതയാക്കി ജീവിത വിജയം നേടിയ ചുരുക്കം ചില മനുഷ്യര്‍ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തില്‍ ഒരാളാണ് മായ ജയകുമാര്‍ എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ്.

സ്വന്തമായി ഒരു സംരംഭം എന്ന ദീര്‍ഘനാളത്തെ സ്വപ്‌നത്തിന് ചിറക് നല്‍കി കൊണ്ടാണ് മായാ ജയകുമാര്‍ തന്റെ മേക്കപ്പ് സംരംഭത്തിന് തുടക്കം കുറിക്കുന്നത്. വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഫാഷന്‍ ഇന്‍ഡസ്ട്രിയിലെ അറിയപ്പെടുന്ന ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് മായ ജയകുമാര്‍. ഈ മേഖലയിലെ 16 വര്‍ഷത്തെ പ്രവൃത്തി പരിചയവും ജീവിത അനുഭവങ്ങളുമാണ് ഈ വിജയത്തിന് പിന്നിലെ ചാലകശക്തി.

ബ്രൈഡല്‍ മേക്കപ്പില്‍ തുടങ്ങി, സിനിമാ രംഗത്തെ മേക്കപ്പ് വര്‍ക്കുകളില്‍ എത്തിനില്‍ക്കുന്ന മായ ജയകുമാറിന്റെ വിജയകഥ കഠിനാധ്വാനത്തിലൂടെയും അര്‍പ്പണബോധത്തിന്റെയും കഥ കൂടിയാണ്.

ബ്യൂട്ടീഷന്‍ എന്ന നിലയിലാണ് മായാസ് ബ്യൂട്ടി സ്പാ & മേക്കപ്പ് സ്റ്റുഡിയോ എന്ന ഈ സ്ഥാപനത്തിന് മായ തുടക്കം കുറിക്കുന്നത്. അഞ്ചു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ്, ഡാന്‍സ് മേക്കപ്പ് ആര്‍ട്ടിസ്റ്റ്, സിനിമ മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നീ വ്യത്യസ്തമായ നിലകളില്‍ മായാ ജയകുമാര്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു.

കസ്റ്റമറിന്റെ ശരീരശാസ്ത്രം മനസ്സിലാക്കി മേക്കപ്പ് ചെയ്യുക എന്നതു മാത്രമല്ല, നിരന്തരമായി കസ്റ്റമേഴ്‌സുമായി നല്ല ബന്ധം സ്ഥാപിക്കുകയും അവരുടെ സൗന്ദര്യപരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യുന്നതും സ്ഥാപനത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഫാഷന്‍ ഇന്‍ഡസ്ട്രിയിലെ പുതിയ മാറ്റങ്ങളെ അതിവേഗം തങ്ങളുടെ മെമ്പേഴ്‌സിലേക്ക് എത്തിക്കുന്ന, മേക്കപ്പ് ആര്‍ടിസ്റ്റുകളുടെ കൂട്ടായ്മയായ ‘ഇമ’ മായ ജയകുമാറിനെ പോലുള്ള സംരംഭകര്‍ക്ക് സഹായമായി എത്തുന്നുണ്ട്.

ഓരോ ദിവസവും വിപണിയിലിറങ്ങുന്ന പുതിയ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളെ കുറിച്ചു കൃത്യമായ പഠനം നടത്തുകയും അത് തങ്ങളുടെ കസ്റ്റമേഴ്‌സിന് നിര്‍ദ്ദേശിക്കുകയും അത് ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന മാറ്റങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുകയും ചെയ്യുന്നത് ഈ സ്ഥാപനത്തിന്റെ പ്രത്യേകതയാണ്.

മുന്നിലിരിക്കുന്ന കസ്റ്റമറിന്റെ സ്‌കിന്‍ ടോണ്‍ മനസ്സിലാക്കി, അതനുസരിച്ച് കൃത്യമായ മേക്കപ്പ് മെത്തേഡ് സ്വീകരിച്ചാണ് മായ ജയകുമാറിന്റെ മായാസ് ബ്യൂട്ടി സ്പാ & മേക്കപ്പ് സ്റ്റുഡിയോ മുന്നോട്ടു പോകുന്നത്. അതുതന്നെയാണ് മായ ജയകുമാറിന്റെ വിജയരഹസ്യവും.

Maya Jayakumar
KGP Building, Planchuvadu jn.
Keezhoor P.O.,
Thalayolaparambu, Kottayam Dist.
Pin: 686605
Ph. 9495646896, 7510301388

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

General

മനഃശക്തിയും ജീവിത വിജയവും

Spread the loveജീവിതത്തിലെ വേദനകള്‍, രോഗങ്ങള്‍, ബുദ്ധിമുട്ടുകള്‍ എല്ലാം നമ്മെ കൂടുതല്‍ ഉയരത്തിലേക്കും നന്മയിലേക്കും തിരിച്ചറിവിലേക്കും നയിക്കാനാണെന്ന് മനസിലാക്കി ശാന്തമായി സ്വീകരിക്കാം. അതുവഴി കൂടുതല്‍ ദൈവാനുഗ്രഹങ്ങള്‍ നേടാം.
General

ചായക്കൂട്ടുകളില്‍ ജീവിതവിജയം കണ്ടെത്തി ഗീത് കാര്‍ത്തിക

Spread the loveനമുക്കെല്ലാം ഇഷ്ടവിനോദങ്ങളും കലാവൈഭവങ്ങളും ഉണ്ടാകാം. പക്ഷേ, പലര്‍ക്കും ജീവിത തിരക്കുകള്‍ക്കിടയില്‍ അവയ്ക്ക് ആവശ്യമായ പ്രാധാന്യം നല്‍കാനോ, അവയെ കുറിച്ച് കൂടുതല്‍ പഠിക്കാനോ സാധിക്കാറില്ല. അതുകൊണ്ടുതന്നെ