News Desk

അംബാനിയുടെ സ്വത്തില്‍ വര്‍ദ്ധന 1.20 ലക്ഷം കോടി

Spread the love

മുംബയ്: ഏഷ്യയിലെ ഏറ്റവും സമ്പന്നനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ മുകേഷ് അംബാനിയുടെ സ്വത്തില്‍ 2019ല്‍ ഡിസംബര്‍ 23വരെയുണ്ടായ വര്‍ദ്ധന 1,700 കോടി ഡോളര്‍ (ഏകദേശം 1.20 ലക്ഷം കോടി രൂപ). മൊത്തം 6,100 കോടി ഡോളറിന്റെ (4.34 ലക്ഷം കോടി രൂപ) ആസ്തി അദ്ദേഹത്തിനുണ്ട്.

ഈ വര്‍ഷം ഏഷ്യയില്‍ തന്നെ ഏറ്റവുമധികം സ്വത്ത് വര്‍ദ്ധന കുറിച്ചതും മുകേഷ് അംബാനി എന്ന 62കാരനാണെന്ന് ബ്‌ളൂംബെര്‍ഗിന്റെ ശതകോടീശ്വര സൂചിക വ്യക്തമാക്കുന്നു. ചൈനീസ് ഇ-കൊമേഴ്സ് കമ്പനിയായ ആലിബാബയുടെ സ്ഥാപകന്‍ ജാക്ക് മായുടെ സ്വത്തില്‍ കൂടിയത് 1,130 കോടി ഡോളറാണ്. ലോകത്തെ ഏറ്രവും സമ്പന്നനായ ജെഫ് ബെസോസിന്റെ (ആമസോണ്‍ സ്ഥാപകന്‍) ആസ്തിയില്‍ ഈ വര്‍ഷം 1,320 കോടി ഡോളറിന്റെ നഷ്ടമുണ്ടായി എന്ന കൗതുകവുമുണ്ട്.റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ മുകേഷിന്റെ ഓഹരികളുടെ മൂല്യം ഈ വര്‍ഷം 40 ശതമാനം മുന്നേറിയതാണ് സ്വത്ത് കുതിച്ചുയരാന്‍ കാരണം.

പെട്രോകെമിക്കല്‍ ബിസിനസിനേക്കാള്‍ റീട്ടെയില്‍ വിഭാഗത്തിലും റിലയന്‍സ് ജിയോയിലും കൂടുതല്‍ നിക്ഷേപം നടത്തി വരുമാനവും ലാഭവും കൂട്ടാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങളാണ് നേട്ടമാകുന്നത്. നിക്ഷേപകര്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ പണമൊഴുക്കാന്‍ മത്സരിക്കുന്നവെന്നാണ് ഓഹരി വിപണി വ്യക്തമാക്കുന്നത്.2021ഓടെ റിലയന്‍സിനെ കടരഹിത കമ്പനിയാക്കുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനവും നിക്ഷേപകരെ ആകര്‍ഷിക്കുന്നുണ്ട്. നിലവില്‍ 1.54 ലക്ഷം കോടി രൂപയാണ് കമ്പനിയുടെ കടബാദ്ധ്യത.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.