ദേശീയ സാംസ്‌കാരിക വിനിമയ മുദ്രാ പുരസ്‌കാരം ഡോ. പ്രമോദ് പയ്യന്നൂരിന്
ഗോവയിലെ പതിമൂന്ന് അസോസിയേഷനുകള്‍ ചേര്‍ന്ന ഫെഡറേഷന്‍ ഓഫ് ഓള്‍ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ സാംസ്‌കാരിക മുദ്രാ പുരസ്‌കാരം ഡോ. പ്രമോദ് പയ്യന്നൂരിന്.
പ്രശസ്തിപത്രവും, ഫലകവും, മുപ്പതിനായിരം രൂപ ക്യാഷ് അവാര്‍ഡും അടങ്ങുന്ന പുരസ്‌കാരം ഓഗസ്റ്റ് 24ന് ഗോവയിലെ സാങ്കളി രബീന്ദ്ര ഭവനില്‍ നടക്കുന്ന ഫാഗ്മ ഓണാഘോഷ സാംസ്‌കാരിക സമ്മേളനത്തില്‍ വച്ച് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് സമ്മാനിക്കും.
ഇന്ത്യന്‍ സാംസ്‌കാരിക വിനിമയ രംഗത്ത് നടന്നുവരുന്ന നവീനവും ജനകീയവുമായ സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളാണ് ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറിയും നാടക ചലച്ചിത്ര സംവിധായകനുമായ ഡോ. പ്രമോദ് പയ്യന്നൂരിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയതെന്ന് ജൂറി പാനല്‍ അംഗങ്ങളായ എന്‍.പി. വാസുനായര്‍, ഡോ. പാച്ചുമേനോന്‍,എസ് രാജഗോപാല്‍ എന്നിവര്‍ അറിയിച്ചു.





