News Desk

പ്രവാസി നിക്ഷേപം ; സംസ്ഥാനത്തെ ബാങ്കുകളില്‍ 14 ശതമാനം വര്‍ദ്ധനവ്

Spread the love

തിരുവനന്തപുരം : കോവിഡ് വ്യാപനത്തിലും സംസ്ഥാനത്തെ ബാങ്കുകളിലുള്ള പ്രവാസികളുടെ നിക്ഷേപത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് എന്‍ആര്‍ഐ നിക്ഷേപങ്ങളില്‍ 14 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ബാങ്കേഴ്സ് സമിതിയുടെ കണക്കുപ്രകാരം 2020 ഡിസംബര്‍ അവസാനംവരെയുള്ള എന്‍ആര്‍ഐ നിക്ഷേപം 2,27,430 കോടി രൂപയാണ്. 2020 സെപ്റ്റംബറിലെ കണക്ക് പ്രകാരം 2,22,029 ലക്ഷംകോടിയായിരുന്നു. അതിനുശേഷം നിക്ഷേപത്തിലുണ്ടായ വര്‍ധന രണ്ടുശതമാനംമാത്രമാണ്. 2019ല്‍ ഇത് 1,99,781 കോടി രൂപയായിരുന്നു.

സംസ്ഥാനത്തെ ബാങ്ക് ശാഖകളില്‍ പ്രവാസി മലയാളികള്‍ നടത്തിയിട്ടുള്ള വിദേശ കറന്‍സി നിക്ഷേപത്തിന്റെ കണക്കാണിത്. സംസ്ഥാനത്തിന്റെ മൊത്തംവരുമാനത്തില്‍ 30ശതമാനവും ഇവരുടെ സംഭാവനയാണ്. കോവിഡിനെതുടര്‍ന്ന് 12 ലക്ഷം പേരാണ് തിരിച്ചെത്തിയത്. ജോലി നഷ്ടപ്പെട്ടവരിലേറെയും അവിദഗ്ധ തൊഴിലാളികളാണെന്നും വേള്‍ഡ് ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.