Health

ശരീരത്തിനും മനസിനും പുത്തന്‍ ഉണര്‍വേകാന്‍ ഓഷ്യാന വെല്‍നസ് സ്പാ

ജീവിതത്തിന്റെ പല ഘട്ടങ്ങളിലും മാനസികമായും ശാരീരികമായും പിരിമുറുക്കം അനുഭവിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ ഈ പിരിമുറുക്കങ്ങള്‍ക്കിടയില്‍ മനസ്സിനും ശരീരത്തിനും പുത്തന്‍ ഉണര്‍വുണ്ടാക്കിയെടുത്താല്‍ മാത്രമേ, ജീവിതത്തെ വിജയകരമായി മുന്നോട്ടു നയിക്കാന്‍ കഴിയുകയുള്ളൂ. ഇവിടെയാണ്, ‘ഓഷ്യാന വെല്‍നസ് സ്പാ’യുടെ പ്രസക്തിയും.

സ്പാ വെല്‍നസ് രംഗത്ത് കഴിഞ്ഞ 12 വര്‍ഷമായി, പരമ്പരാഗത ആയുര്‍വേദ തെറാപ്പികള്‍ മുതല്‍ പാശ്ചാത്യ സ്പാ തെറാപ്പികള്‍ വരെ ഉള്‍പ്പെടുത്തി സ്പാ വെല്‍നസ് മേഖലയിലെ സജീവ സാന്നിധ്യമാണ് ‘ഓഷ്യാന വെല്‍നസ് സ്പാ’. വിദേശ രാജ്യങ്ങളിലെ അംഗീകൃത ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പഠനങ്ങള്‍ പൂര്‍ത്തിയാക്കി, ആ അറിവിനും അനുഭവങ്ങള്‍ക്കുമൊപ്പം കൂടുതല്‍ ഗുണനിലവാരമുള്ള സൗകര്യ സേവനങ്ങളും നടപ്പിലാക്കി, കാലത്തിനൊപ്പം കുതിക്കുന്ന സ്ഥാപനമാണ് ‘ഓഷ്യാന വെല്‍നസ് സ്പാ’.

”ഓഷ്യാന” എന്നത് വിജ്ഞാനത്തിന്റെ സമുദ്രത്തെ പ്രതിനിധീകരിക്കുന്ന ഒരു ഗ്രീക്ക് പദമാണ്. കേരളത്തില്‍ മാത്രമല്ല, വിദേശത്തും വന്‍കിട റിസോര്‍ട്ടുകളില്‍ ഇവരുടെ സ്പാ ആയുര്‍വേദ ബ്യൂട്ടി സലൂണുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. പ്രകൃതിയോട് ഇണങ്ങിയതും ശാന്തവുമായ അന്തരീക്ഷത്തില്‍ ഒരു വ്യക്തിയുടെ ശരീരത്തിനും മനസ്സിനും പൂര്‍ണ ഉന്മേഷം പകരുക എന്നതാണ് ഓഷ്യാന ലക്ഷ്യമിടുന്നത്.

ഒരു വ്യക്തിയെ പൂര്‍ണമായും വിശ്രമത്തിലേക്ക് നയിക്കുന്നതാണ് ഏഷ്യന്‍ പരമ്പരാഗത തെറാപ്പികള്‍. വ്യത്യസ്തമായ ശാന്തതയുടെ ലോകത്ത്, പരിശീലനം ലഭിച്ച പ്രൊഫഷണലുകളുടെ നേതൃത്വത്തില്‍ മഡ് തെറാപ്പി, ഹൈഡ്രോതെറാപ്പി, ഹെര്‍ബല്‍ റാപ്പുകള്‍ എന്നിവ പോലുള്ള യൂറോപ്യന്‍ തെറാപ്പികളുടെ മിശ്രിതം ആരിലും കൂടുതല്‍ മനോഹാരിതയും ഉന്മേഷവും ചലനാത്മകയും നിറയ്ക്കാന്‍ സഹായിക്കുന്നു.

തുടര്‍ച്ചയായി സ്പാ ചികിത്സകള്‍ സ്വീകരിക്കുന്നതിലൂടെ ഏതൊരാള്‍ക്കും സ്വാഭാവികമായും പിരിമുറുക്കം കുറയ്ക്കാന്‍ കഴിയും. ഇത് ഉത്കണ്ഠ കുറയ്ക്കുന്നതിനും വിഷാദ രോഗത്തിന്റെ പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കുന്നതിനും ഇടയാക്കും. സ്പാ ചികിത്സകള്‍ അവയവങ്ങളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിലൂടെ, കോശങ്ങളിലേക്ക് ഓക്‌സിജനും പോഷകങ്ങളും വിതരണം ചെയ്യപ്പെടുകയും രക്തചംക്രമണം ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.

ഈ രംഗത്ത് മികച്ച സേവനങ്ങള്‍ എല്ലായിടത്തും ഉറപ്പാക്കുന്നതിനായി ഓഷ്യാനാ വെല്‍നസ്സിന്റെ കീഴില്‍ ‘ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വെല്‍നസ് ആന്‍ഡ് ഹോസ്പിറ്റാലിറ്റി’ ((IIWH, www.iiwhindiacom) എന്ന വിദ്യാഭ്യാസ സ്ഥാപനവും പ്രവര്‍ത്തിച്ചു വരുന്നു. സ്പാ തെറാപ്പി, സ്പാ സൂപ്പര്‍വൈസര്‍, സ്പാ വെല്‍നസ് മാനേജ്‌മെന്റ്, ആയൂര്‍വേദ തെറാപ്പി, ബ്യൂട്ടി കോഴ്‌സ് തുടങ്ങിയ കോഴ്സുകളിലൂടെ സൈദ്ധാന്തികമായും പ്രായോഗികമായും ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നു.

എല്ലാ ഉപഭോക്താക്കള്‍ക്കും ശാസ്ത്രീയമായി സാധൂകരിക്കപ്പെട്ടതും വിശ്രമ പൂര്‍ണവുമായ സ്പാ തെറാപ്പികള്‍ ശുചിത്വവും സുരക്ഷിതവും ആഡംബരപൂര്‍ണവുമായ അന്തരീക്ഷത്തില്‍ ഉയര്‍ന്ന യോഗ്യതയുള്ള തെറാപ്പിസ്റ്റുകളുടെ സാന്നിദ്ധ്യത്തിലും സൗജന്യമായ ഡോക്ടറുടെ കണ്‍സള്‍ട്ടേഷനുകളിലും ഇവിടെ ഒരുക്കുന്നു. പരമ്പരാഗത ആയൂര്‍വേദ സൗകര്യ സേവനങ്ങള്‍, കേരള ഗവണ്‍മെന്റിന്റെ ഗ്രീന്‍ലീഫ് സര്‍ട്ടിഫിക്കറ്റോടു കൂടി എല്ലാ പ്രധാന നഗരങ്ങളിലും ലഭ്യമാക്കുക എന്നതാണ് ഓഷ്യാന വെല്‍നസ് സ്പായുടെ പുതിയ ലക്ഷ്യം.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Health

പാരമ്പര്യ ചികിത്സയ്ക്ക് ഒരു പൊന്‍തിളക്കം

ശാസ്ത്രം പുരോഗതിയിലേക്കു പോകുമ്പോഴും ആധുനിക സാങ്കേതിക വിദ്യകള്‍ വികസിക്കുമ്പോഴും ഇന്നും പല കാര്യങ്ങളിലും നാം പാരമ്പര്യ മാര്‍ഗങ്ങളെ ആശ്രയിക്കുന്നുണ്ട്. ആധുനിക വൈദ്യശാസ്ത്രം പുത്തന്‍ ചികിത്സാ രീതികളിലൂടെ അതിന്റെ
Health

മൈലോപ്പതി

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന നാഡികളിലൊന്നാണ് സുഷുമ്‌ന നാഡി (സ്‌പൈനല്‍ കോഡ്). ഈ നാഡിക്ക് സംഭവിക്കുന്ന ഞെരുക്കവും, രോഗാവസ്ഥയും ”മൈലോപ്പതി” എന്ന് അറിയപ്പെടുന്നു. മൈലോപ്പതി എന്നത് നാം