Success Story

വണ്‍ റുപ്പി മാട്രിമോണി; കേരളീയ വൈവാഹിക സംസ്‌കാരത്തില്‍ മാറ്റത്തിന്റെ പുതിയ മുഖം

Spread the love

സാമൂഹിക-സാംസ്‌കാരിക ബന്ധങ്ങള്‍ നിര്‍ണയിക്കുന്നതില്‍ വിവാഹങ്ങളുടെ പങ്ക് സുപ്രധാനമാണ്, പ്രത്യേകിച്ചും വൈവിധ്യങ്ങളാല്‍ സജീവമായ കേരളത്തില്‍. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍കൊണ്ട് നമ്മുടെ വിവാഹ രീതികള്‍ ശ്രദ്ധേയമായ ഒരു പരിണാമത്തിലൂടെ കടന്നുപൊയ്‌ക്കോണ്ടിരിക്കുകയാണ്. പങ്കാളികളെ കണ്ടെത്തുവാനുള്ള ശ്രമങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ പുനര്‍നിര്‍വചിക്കപ്പെട്ടു. മാറ്റത്തിന്റെ ഈ തരംഗത്തിന് ഇന്ന് നേതൃത്വം നല്‍കുന്നത് വണ്‍ റുപ്പി മാട്രിമോണിയാണ്. നൂതനവും ചെലവ് കുറഞ്ഞതുമായ സര്‍വീസിലൂടെ വ്യക്തികളെ വിളക്കിച്ചേര്‍ത്ത് വിവാഹരംഗത്ത് വിപ്ലവമായി മാറുകയാണ് ഈ മാട്രിമോണിയല്‍ ആപ്പ്.

ഉപയോഗിച്ച് പരിചയിച്ച സബ്‌സ്‌ക്രിപ്ഷന്‍ ബേസ്ഡ് മാട്രിമോണിയല്‍ സര്‍വീസുകളുടെ പോരായ്മകള്‍ എന്തൊക്കെയാണെന്ന് വണ്‍ റുപ്പി മാട്രിമോണിയുടെ സിഇഒ അഫ്ര സയിദ് ചൂണ്ടിക്കാട്ടുന്നു. ‘ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുവാന്‍ കൃത്യമായ ടൈം ലിമിറ്റ് ആര്‍ക്കും വയ്ക്കുവാനാകില്ല. മനസ്സിനിണങ്ങിയ ആളെ കണ്ടെത്തുവാന്‍ എത്ര സമയം ചെലവഴിക്കേണ്ടി വരുമെന്ന് പറയാനാകാത്തതുകൊണ്ടുതന്നെ പല മാട്രിമോണിയല്‍ വെബ്‌സൈറ്റുകളും അവസാനമില്ലാത്ത പ്രതിമാസ സബ്‌സ്‌ക്രിപ്ഷനുകള്‍ കൊണ്ട് ഉപഭോക്താക്കളെ ചൂഷണം ചെയ്യുകയാണ്’, അഫ്ര പറയുന്നു. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി അന്യായമായ ഫീസുകള്‍ അടിച്ചേല്‍പ്പിക്കാതെ പ്രീമിയം ഫീച്ചറുകള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുവാനാണ് വണ്‍ റുപ്പി മാട്രിമോണി പരിശ്രമിക്കുന്നത്.

മനസ്സിനിറങ്ങുന്ന പങ്കാളിയെ തിരഞ്ഞെടുക്കുക എന്നത് ആര്‍ക്കും അത്ര എളുപ്പമുള്ള കാര്യമല്ല. അനേകം കാര്യങ്ങള്‍ അതിനായി പരിഗണിക്കേണ്ടതുണ്ട്. ഓരോരുത്തരുടെയും വ്യത്യസ്തമായ താല്‍പര്യങ്ങളും കുടുംബത്തിന്റെ താല്‍പര്യങ്ങളും അറിഞ്ഞുകൊണ്ട് ഓരോരുത്തരുടെയും സാഹചര്യങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇണങ്ങിയ ഇണയെ തെരഞ്ഞെടുക്കാനുള്ള സൗകര്യങ്ങളെല്ലാം ഉള്‍പ്പെടുത്തിയാണ് വണ്‍ റുപ്പി മാട്രിമോണി ഡിസൈന്‍ ചെയ്തിരിക്കുന്നത്. വധുവിനെയോ വരനെയോ തേടുന്നതിനായി മറ്റെങ്ങും ലഭിക്കാത്ത സ്വാതന്ത്ര്യം മാസാമാസമുള്ള സബ്‌സ്‌ക്രിപ്ഷന്‍ സമയപരിധികളുടെ തടസ്സമില്ലാതെ ഈ ആപ്പ് പ്രദാനം ചെയ്യുന്നു.

പേര് സൂചിപ്പിക്കുന്നതുപോലെ ദിവസം ഒരു രൂപ നിരക്കിലാണ് 1 റുപ്പി മാട്രിമോണി സേവനങ്ങള്‍ ലഭിക്കുക. അതായത് ഒരു വര്‍ഷത്തേക്ക് വെറും 365 രൂപ മാത്രം. പ്രീമിയം ഫീച്ചറുകള്‍ നല്‍കി ഉപഭോക്താക്കളുടെ താല്പര്യങ്ങള്‍ക്ക് അനുയോജ്യമായ പ്രൊഫൈലുകള്‍ തുടര്‍ച്ചയായി നിര്‍ദ്ദേശിച്ചുകൊണ്ട് ഫലപ്രദമായ വിവാഹാലോചനകള്‍ ഈ പ്ലാറ്റ്‌ഫോം നിങ്ങളിലേക്ക് എത്തിക്കുന്നു. ജീവിതപങ്കാളിയെ കണ്ടെത്തുവാനുള്ള വഴി ലളിതവും ആയാസരഹിതവുമാക്കി തീര്‍ക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അഫ്ര സയിദ് പറയുന്നു.

സമീപമുള്ള പ്രൊഫൈലുകള്‍ ലഭിക്കുന്നതിനായി ജിയോ ബേസ്ഡ് സെര്‍ച്ചിംഗും സ്വന്തം കമ്മ്യൂണിറ്റിയില്‍ മാത്രമുള്ളവര്‍ക്ക് ബന്ധപ്പെടാനാവുന്ന തരത്തിലുള്ള റെസ്ട്രിക്ഷന്‍സും ഫോട്ടോ ലോക്കിങ്ങും വണ്‍ റുപ്പി മാട്രിമോണിയുടെ പ്രത്യേകതകളാണ്. ഇതോടൊപ്പം നിങ്ങളുടെ പ്രൊഫൈല്‍ ആരൊക്കെ കാണണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും ഈ പ്ലാറ്റ്‌ഫോം നല്‍കുന്നുണ്ട്. സ്വകാര്യതയും സുരക്ഷിതത്വവും മാനിച്ചുകൊണ്ട് ഏറ്റവും അനുയോജ്യമായ പ്രൊഫൈലുകള്‍ തിരഞ്ഞെടുക്കുവാന്‍ ദിവസം വെറും ഒരു രൂപ നിരക്കില്‍ ഒരു വര്‍ഷത്തേക്കുള്ള പാക്കേജ് വഴി സാധിക്കും. ജീവിതത്തിന്റെ വഴിത്തിരിവായ വിവാഹത്തിലേക്കുള്ള യാത്രയില്‍ ആശങ്കകളൊഴിവാക്കുവാന്‍ വണ്‍ റുപ്പി മാട്രിമോണിയില്‍ ലോഗിന്‍ ചെയ്യാം.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Success Story

ഉള്‍ക്കരുത്തിന്റെ വിജയം

Spread the loveചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണ്… നിര്‍മാണ രീതിയിലും ജീവിതശൈലിയിലുമെല്ലാം പരമ്പരാഗത രീതിയെ മുറുകെപ്പിടിക്കുന്ന കോഴിക്കോടിന്റെ മക്കള്‍…. അതേ നാട്ടില്‍ പിറന്ന് തന്റെ കഴിവുകളെ