Entreprenuership News Desk

കെട്ടിട നിര്‍മാണ മേഖലയിലെ കരുത്തായി പ്രശാന്ത് എന്റര്‍പ്രൈസസ്‌

Spread the love

ബിസിനസ് രംഗത്ത് ഇന്ന് ഏറ്റവും കൂടുതല്‍ പ്രതിസന്ധിയും അതിനോടൊപ്പം തന്നെ മത്സരവും നടക്കുന്ന ഒന്നാണ് കെട്ടിട നിര്‍മാണ മേഖല. കൊവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയും, സാധന സാമഗ്രികളുടെ വിലക്കയറ്റവും നിര്‍മാണ മേഖലയെ വളരെ മോശമായി ബാധിച്ചിട്ടുണ്ട്. അതില്‍ത്തന്നെ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടേണ്ടിവരുന്നത് സാധന സാമഗ്രികളുടെ വിതരണക്കാരെയാണ്. സംരംഭ മേഖല ഇതുവരെ കാണാത്ത പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോഴും, കെട്ടിട നിര്‍മാണ സാമഗ്രികളുടെ വിതരണ രംഗത്ത് സമാനതകളില്ലാത്ത സേവനവുമായി നിര്‍മാണ മേഖലയിലെ കരുത്തായി നിലകൊള്ളുകയാണ് പ്രശാന്ത് എന്റര്‍പ്രൈസസ്.

1986 ലാണ് കെ. പാലയ്യന്‍ എന്ന സംരംഭകന്‍ പ്രശാന്ത് ഫര്‍ണിച്ചേഴ്‌സ് എന്ന സ്ഥാപനം തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയില്‍ ആരംഭിക്കുന്നത്. വീടുകളിലേക്കാവശ്യമായ റെഡിമെയ്ഡ് ഫര്‍ണിച്ചറുകളില്‍ നിന്നും ഏറെ വൈകാതെ തന്നെ പ്ലൈവുഡ് വിതരണരംഗത്തേക്ക് പ്രവേശിച്ചു. തുടന്നുള്ള വര്‍ഷങ്ങളില്‍ തലസ്ഥാന നഗരിയിലെ തന്നെ, കെട്ടിട നിര്‍മാണസാമഗ്രികള്‍ എല്ലാം ഒരു കുടക്കീഴിലെന്നതുപോലെ പ്രധാനപ്പെട്ട ബ്രാന്‍ഡുകളുടെ പ്രൊഡക്ട് ഡിസ്ട്രിബ്യൂട്ടര്‍ എന്ന നിലയിലേക്ക് പ്രശാന്ത് എന്റര്‍പ്രൈസസ് എന്ന സംരംഭം വളര്‍ന്നു പന്തലിക്കുകയായിരുന്നു.

ഇന്ന് കമ്പനിയുടെ പ്രധാന മുഖമായി നിലകൊള്ളുന്ന പ്രദീപ് എന്ന യുവസംരംഭകന്‍ പ്രശാന്ത് എന്റര്‍പ്രൈസസിന്റെ ഭാഗമായതോടെ, ലോകോത്തര ബ്രാന്‍ഡുകളുടെ നിരവധി ഉത്പന്നങ്ങളുടെ വിതരണ രംഗത്തേക്ക് കടക്കുകയും, അവയെല്ലാം വിജയമാകുകയും ചെയ്തു. പ്ലൈവുഡില്‍ നിന്നും കെട്ടിട നിര്‍മാണ സാധന സാമഗ്രികളുടെ വിതരണ രംഗത്തേക്ക് കടന്ന പ്രശാന്ത് എന്റര്‍പ്രൈസസ്, തുടര്‍ന്ന് ഗ്ലാസ്, ഹാര്‍ഡ്‌വെയര്‍, പെയിന്റ് തുടങ്ങിയവയുടെ വിതരണവും ഏറ്റെടുത്തു.

രാജ്യത്തെ തന്നെ പ്രമുഖ ബ്രാന്‍ഡുകളുടെ വിവിധ ഉത്പന്നങ്ങള്‍ എല്ലാം ലഭ്യമായതോടെ, ബില്‍ഡേഴ്‌സ്, ഇന്റിരിയര്‍ ഡിസൈനേഴ്‌സ്, ആര്‍ക്കിടെക്റ്റ്‌സ്, കോണ്‍ട്രാക്ടേഴ്‌സ് എന്നിവരടക്കമുള്ള കസ്റ്റമേഴ്‌സിന്റെ ആദ്യ ചോയ്‌സായി പ്രശാന്ത് എന്റര്‍പ്രൈസസ് മാറി. തുടര്‍ന്ന്, നെയ്യാറ്റിന്‍കര കൂടാതെ ജില്ലയിലെ പ്രാവചമ്പലം, കഴക്കൂട്ടം എന്നിവിടങ്ങളിലേക്കുകൂടി റീടെയ്ല്‍ ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കുകയും, കെട്ടിട നിര്‍മാണ രംഗത്തെ മാറുന്ന ട്രന്‍ഡുകള്‍ക്കനുസരിച്ചുള്ള പ്രൊഡക്ട്‌സിന്റെ വിതരണത്തിലേക്ക് കടക്കുകയും ചെയ്തു.

സെഞ്ചുറി, ഗ്രീന്‍പ്ലൈ, പ്ലൈമാര്‍ക് തുടങ്ങിയ ബ്രാന്‍ഡുകളുടെ പ്ലൈവുഡ്, ബെസ്റ്റ് വുഡ് ബ്രാന്‍ഡിലെ പി.വി.സി ബോര്‍ഡുകളും സെയ്ന്റ്‌ഗോപയന്‍, മോഡി ഗാര്‍ഡ് എന്നീ ബ്രാന്‍ഡുകളുടെ ഗ്ലാസ്, കെട്ടിട നിര്‍മാണത്തിനാവശ്യമായ എല്ലാ ഹാര്‍ഡ്‌വെയര്‍ ആക്‌സസറിസ് (Ebco, Europa, Godrej, Sleek, Hettich, Hafele, Yale എന്നീ കമ്പനികളുടെ) എന്നിവയാണ് പ്രശാന്ത് എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തില്‍ നിന്നും പര്‍ച്ചേയ്‌സ് ചെയ്യാവുന്ന പ്രധാന ഉത്പന്നങ്ങള്‍. ഏത് ബ്രാന്‍ഡിന്റെ ഉത്പന്നം ആണെങ്കില്‍ കൂടിയും മികച്ച നിലവാരത്തിലുള്ള പ്രൊഡക്ട് കസ്റ്റമര്‍ക്ക് ലഭ്യമാക്കണമെന്നുള്ളതാണ് പ്രശാന്ത് എന്റര്‍പ്രൈസസ് പിന്തുടരുന്ന നയം.

മാര്‍ക്കറ്റിംഗ്, സെയില്‍സ്, ബാക്ക് ഓഫീസ് ഓപ്പറേഷന്‍സ് എന്നുവേണ്ട എല്ലാ മേഖലകളിലും, വര്‍ഷങ്ങളായി ജോലി ചെയ്യുന്ന ജീവനക്കാരാണ് പ്രശാന്ത് എന്റര്‍പ്രൈസസിന്റെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്നത്. വര്‍ഷങ്ങളായി സ്ഥാപനത്തില്‍ ജോലി ചെയ്തുവരുന്നവര്‍ക്കും പുതുതായി ജോയിന്‍ ചെയ്യുന്നവര്‍ക്കും കമ്പനി കൃത്യമായ ഇടവേളകളില്‍ ട്രയിനിംഗ് നല്‍കിയാണ് ഓരോ ജീവനക്കാരെയും പ്രൊഫഷണലായി വാര്‍ത്തെടുക്കുന്നത്.

ചെറിയ ‘പര്‍ച്ചേയ്‌സ്’ ആണെങ്കില്‍ കൂടിയും കസ്റ്റമര്‍ ഫീഡ്ബാക്ക് ശേഖരിക്കുകയും അവരുടെ അഭിപ്രായങ്ങള്‍ മാനിക്കുകയും ചെയ്യുന്ന രീതി പ്രശാന്ത് എന്റര്‍പ്രൈസസ് പണ്ടുമുതലേ പിന്തുടരുന്നുണ്ട്. അവരുടെ അഭിപ്രായങ്ങള്‍ അനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തി, ‘കസ്റ്റമര്‍ മൗത്പബ്ലിസിറ്റി’യിലൂടെ മാത്രമാണ് പ്രശാന്ത് എന്റര്‍പ്രൈസസ് ഇന്ന് കെട്ടിട നിര്‍മാണ മേഖലയിലെ അറിയപ്പെടുന്ന സ്ഥാപനമായി മാറിയത്.

36 വര്‍ഷത്തെ സേവന പാരമ്പര്യത്തിനിടയില്‍ പ്രശാന്ത് എന്റര്‍പ്രൈസസ് നേടിയ ബഹുമതികളും ശ്രദ്ധേയമാണ്. 1999 ല്‍ ഏഷ്യന്‍ പെയ്ന്റ്‌സ് നല്‍കിയ, അച്ചീവ്ഡ് പ്രൊമിസിംഗ് ബെസ്റ്റ് ഡീലര്‍ അവാര്‍ഡ്, 2020ലെ എംആര്‍എഫ് കോര്‍പ്പറേഷന്റെ മികച്ച സപ്പോര്‍ട്ടിംഗ് പാര്‍ട്ടനറായി തിരഞ്ഞെടുക്കപ്പെട്ടത്,

2021 ല്‍ ഏഷ്യന്‍ പെയ്ന്റ്‌സ് ലിമിറ്റഡിന്റെ പ്രിവിലേജ് ക്ലബിലേക്കുള്ള പ്രവേശനം തുടങ്ങിയവയെല്ലാം പ്രശാന്ത് എന്റര്‍പ്രൈസസിന്റെ വിജയവഴിയിലെ നാഴികകല്ലുകളാണ്. കെട്ടിട നിര്‍മാണം, ഇന്റീരിയര്‍ ഡിസൈനിംഗ് മേഖലയിലെ അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്തി കേരളത്തിലെ എല്ലാ ജില്ലകളിലും കമ്പനിയുടെ ശാഖകള്‍ വളര്‍ത്തുന്നതിനായുള്ള തയ്യാറെടുപ്പിലാണ് പ്രശാന്ത് എന്റര്‍പ്രൈസസ്.

Contact Number : 8589056631
http://www.prasanthenterprises.in/

Email : prasanthenterprisesnta@gmail.com

Prasanth Enterprises
Near Ammancoil
Bus Stand Jn., Neyyattinkara P.O., Thiruvananthapuram

Prasanth Enterprises
Akash Complex,
Pravachambalam, Nemom P.O.
Thiruvananthapuram

Prasanth Enterprises
Diya Building
Near Mahadeva Temple
Kazhakuttom P.O.,
Thiruvananthapuram

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍
Entreprenuership

സംരംഭ ലൈസന്‍സുകള്‍ ഇനി അഞ്ചുവര്‍ഷത്തേക്ക്

Spread the loveഡെപ്യൂട്ടി ഡയറക്ടര്‍, ഇന്‍ഡസ്ട്രീസ് ഡിപ്പാര്‍ട്ട്‌മെന്റ്, തൃശൂര്‍ ലൈസന്‍സിംഗ് സമ്പ്രദായം അടിമുടി പൊളിച്ചെഴുതി പുതിയ ആക്ട് പ്രവൃത്തി പഥത്തില്‍! സംസ്ഥാനത്ത് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള ലൈസന്‍സ് നടപടികള്‍