News Desk

റോട്ടറി ഇന്റര്‍നാഷല്‍ പ്രസിഡന്റായി ശേഖര്‍ മേത്ത

Spread the love

കൊച്ചി: റോട്ടറി ഇന്റര്‍നാഷനല്‍ പ്രസിഡന്റായി സ്‌കൈലൈന്‍ ഗ്രൂപ്പ് റിയല്‍ എസ്റ്റേറ്റ് കമ്പനി സ്ഥാപകനും ചെയര്‍മാനുമായ ശേഖര്‍ മേത്ത ചുമതലയേറ്റു. സംഘടനയുടെ നേതൃസ്ഥാനത്തെത്തുന്ന നാലാമത്തെ ഇന്ത്യക്കാരനാണ് ശേഖര്‍ മേത്ത. റോട്ടറി ക്ലബ് ഓഫ് കൊല്‍ക്കത്ത- മഹാനഗര്‍ അംഗമാണ് അദ്ദേഹം

ലോകമെമ്പാടുമുള്ള പെണ്‍കുട്ടികളുടെ ആരോഗ്യം, ക്ഷേമം, വിദ്യാഭ്യാസം, സാമ്പത്തിക സുരക്ഷ എന്നിവ മെച്ചപ്പെടുത്തുന്ന പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്നു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ റോട്ടറി ക്ലബ്ബുകള്‍ പ്രാദേശിക ഭരണകൂടങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിന് മേത്ത നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇന്ത്യന്‍ സര്‍ക്കാരുമായി സഹകരിച്ച് ദുരന്ത നിവാരണത്തിന് സമൂഹങ്ങളെ സഹായിക്കാനുള്ള ശ്രമങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.