News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the love

ന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു. തുടര്‍ച്ചയായ എട്ടാം തവണയാണ് എസ്.ബി.ഐ, നിരക്ക് കുറയ്ക്കുന്നത്.

ഒരുവര്‍ഷ കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ ആണ് എസ്.ബി.ഐ കുറച്ചത്. മറ്റ് കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആറിലും നിക്ഷേപങ്ങളുടെ പലിശയിലും മാറ്റമില്ല. എട്ട് ശതമാനത്തില്‍ നിന്ന് 7.90 ശതമാനമായി ഒരുവര്‍ഷ വായ്പയുടെ പലിശ കുറഞ്ഞു. പുതുക്കിയ നിരക്ക് ഇന്ന് പ്രാബല്യത്തില്‍ വരും. ഇതോടെ, ഈവര്‍ഷം ഒരുവര്‍ഷ കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആറിലുണ്ടാവുന്ന കുറവ് 0.49 ശതമാനമാണ്. കഴിഞ്ഞമാസം 0.05 ശതമാനം ഇളവ് എസ്.ബി.ഐ പ്രഖ്യാപിച്ചിരുന്നു.ഈവര്‍ഷം ആദ്യ ഏഴുതവണയും എസ്.ബി.ഐ എം.സി.എല്‍.ആര്‍ നിരക്ക് താഴ്ത്തിയത് റിസര്‍വ് ബാങ്ക് റിപ്പോനിരക്ക് തുടര്‍ച്ചയായി കുറച്ച പശ്ചാത്തലത്തിലാണ്.

എന്നാല്‍, ഈമാസം ആദ്യം പ്രഖ്യാപിച്ച ധനനയത്തില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല. എങ്കിലും, എം.സി.എല്‍.ആറില്‍ ഇളവ് വരുത്താന്‍ എസ്.ബി.ഐ തീരുമാനിക്കുകയായിരുന്നു.7.90%ഒരുവര്‍ഷ കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ എട്ട് ശതമാനത്തില്‍ നിന്ന് 7.90 ശതമാനമായി എസ്.ബി.ഐ കുറച്ചു.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

മലബാര്‍ ഗോള്‍ഡില്‍ മുന്‍കൂര്‍ ബുക്ക് ചെയ്യാന്‍ അവസരം

Spread the loveകോഴിക്കോട്: ഉപഭോക്താക്കള്‍ക്ക് സ്വര്‍ണവില കുറഞ്ഞുനില്‍ക്കുന്നതിന്റെ നേട്ടം കൊയ്യാന്‍ സുവാര്‍ണാവസരമൊരുക്കി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്. സ്വര്‍ണവിലയുടെ പത്തു ശതമാനം മുന്‍കൂര്‍ നല്‍കി മലബാര്‍ ഗോള്‍ഡില്‍