Career Entreprenuership Tech

സുരക്ഷയൊരുക്കാം; വീടിനും സ്ഥാപനത്തിനും

നമുക്ക് ചുറ്റുമുള്ള എല്ലാ കാര്യങ്ങളിലും ട്രെന്റിങും ടെക്‌നോളജിയും കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. അത് പോലെ ഇന്ന് മിക്ക പ്രവര്‍ത്തനങ്ങളും ഓട്ടോമാറ്റിക്ക് സംവിധാനത്തില്‍ മാറിക്കൊണ്ടിരിക്കുകയാണ്. ഒരു കാലത്ത് സിനിമയില്‍ മാത്രം കണ്ടിരുന്ന ഓട്ടോമാറ്റിക്ക് ഡോറുകള്‍ ഇന്ന് സാധാരണക്കാര്‍ക്ക് അടക്കം സ്വായത്തമാക്കാന്‍ കഴിയുന്ന രീതിയില്‍ ജനകീയമാണ്. ഇത്തരത്തില്‍, ഓട്ടോമാറ്റിക് ഡോര്‍ മുതല്‍ റൂഫ് വരെയുള്ള സംവിധാനങ്ങള്‍ വളരെ ഗുണമേന്മയോടെ ചെയ്തു കൊടുക്കുന്ന സ്ഥാപനമാണ് Alok Automation.

Automatic Gate സംവിധാനത്തിന് കീഴില്‍ വരുന്ന സ്വിങ്, റോള്‍, സ്ലൈഡ് ഗേറ്റ് ഓപ്പണര്‍, Automatic Glass Door, Scanning Door തുടങ്ങിയ ഡോറിങ് സിസ്റ്റം, ഓട്ടോമാറ്റിക്ക് ഷട്ടര്‍, ഗാരേജ് ഡോര്‍ തുടങ്ങിയ എല്ലാ സംവിധാനങ്ങളും ഇവിടെ നിന്ന് ലഭ്യമാണ്. അതോടൊപ്പം എവിടെയിരുന്ന് വേണമെങ്കിലും വീടുകളിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിയന്ത്രിക്കുന്ന Automatic Lighting സംവിധാനവും സ്ഥാപനത്തിന്റെ സേവനങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്.

ഇലക്ട്രോണിക് ഉപകരങ്ങളുടെ സംരക്ഷണത്തിനുള്ള Surge Protection, വീടുകളുടെയും സ്ഥാപനങ്ങളുടെയും സംരക്ഷണതിനുള്ള Alarm Security System, Solar Energy System എന്നിവയും സ്ഥാപനം ചെയ്ത് കൊടുക്കുന്നുണ്ട്. ഇത് കൂടാതെ CCTV System, Parking Management System എന്നിവയും വീടുകളിലെ ഡൈനിങ് ഹാളുകളുടെ പ്രൊട്ടക്ഷനു വേണ്ടി ഘടിപ്പിക്കുന്ന റോളിംഗ് ഷട്ടറുകളും വളരെ ഗുണമേന്മയോടെ സ്ഥാപനം ചെയ്ത് കൊടുക്കുന്നുണ്ട്.

2018 ല്‍ ബാബുക്കുട്ടന്‍ ജയപാലന്‍ എന്ന യുവ സംരംഭകനാണ് സ്ഥാപനം ആരംഭിച്ചത്. ഇലക്ട്രോണിക്ക് ഡിപ്ലോമ കരസ്ഥമാക്കിയിട്ടുള്ള ബാബുക്കുട്ടന്‍, എറണാകുളം ജില്ലയില്‍ സെക്യൂരിറ്റി സിസ്റ്റം സെറ്റ് ചെയ്യുന്ന ഒരു സ്ഥാപനത്തിലാണ് തന്റെ കരിയര്‍ ആരംഭിച്ചത്. അവിടെ നിന്നും ആര്‍ജിച്ചെടുത്ത അറിവിന്റെയും പ്രവൃത്തിപരിചയത്തിന്റെയും പിന്‍ബലത്തിലാണ് സ്വന്തമായി സ്ഥാപനം ആരംഭിച്ചത്.

കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിന്റെ സേവനം കേരളത്തില്‍ എല്ലാ ജില്ലകളിലും ലഭ്യമാണ്. വീടുകളെ ലക്ഷ്യം വച്ചാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെങ്കിലും കോളേജ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് ആവശ്യപ്രകാരം സേവനങ്ങള്‍ ചെയ്തു കൊടുക്കുന്നു. സ്‌പെയിന്‍, ഇറ്റാലിയന്‍ മെറ്റീരിയലുകള്‍ ഉപയോഗിച്ചാണ് എല്ലാ ഉപകരണങ്ങളും നിര്‍മിക്കുന്നത്. തങ്ങളുടെ വിശ്വസ്തതയാര്‍ന്നതും ഗുണമേന്മയുള്ളതുമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഇന്ന് നിരവധി വിശ്വസ്തരായ കസ്റ്റമേഴ്സ് Alok Automation ന് സ്വന്തമായുണ്ട്.

Alok Automation
Parakandathil Building, Pala Road, Ettumanoor, Kottayam- 31
Phone : 9072172777, 9072472777, 9072572777

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

റിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍ പശുക്കിടാങ്ങള്‍. തോട്ടത്തിന്റെ
Entreprenuership

സംരംഭ ലൈസന്‍സുകള്‍ ഇനി അഞ്ചുവര്‍ഷത്തേക്ക്

ഡെപ്യൂട്ടി ഡയറക്ടര്‍, ഇന്‍ഡസ്ട്രീസ് ഡിപ്പാര്‍ട്ട്‌മെന്റ്, തൃശൂര്‍ ലൈസന്‍സിംഗ് സമ്പ്രദായം അടിമുടി പൊളിച്ചെഴുതി പുതിയ ആക്ട് പ്രവൃത്തി പഥത്തില്‍! സംസ്ഥാനത്ത് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള ലൈസന്‍സ് നടപടികള്‍ ഇതോടെ ഉദാരമാവുകയാണ്.