News Desk

ചരിത്രനേട്ടംകുറിച്ച് സെന്‍സെക്‌സ് ; 60,000 പിന്നിട്ട് വ്യാപാരത്തിന് തുടക്കം

Spread the love

മുംബൈ: ചരിത്രത്തിലാദ്യമായി സെന്‍സെക്‌സ് 60,000 കടന്നു. നിഫ്റ്റിയാകട്ടെ 17,900വും പിന്നിട്ടു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 325 പോയന്റ് നേട്ടത്തില്‍ 60,211ലും നിഫ്റ്റി 93 പോയന്റ് ഉയര്‍ന്ന് 17,916ലുമെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്.

പലിനിരക്ക് ഉയര്‍ത്തല്‍, ഉത്തേജനപാക്കേജ് എന്നിവ സംബന്ധിച്ച് യുഎസ് ഫെഡ് റിസര്‍വിന്റെ നിലപാടില്‍ നിക്ഷേപകര്‍ ആത്മവിശ്വാസംപുലര്‍ത്തിയതാണ് ആഗോളതലത്തില്‍ വിപണികള്‍ക്ക് കരുത്തായത്.

ഡൗ ജോണ്‍സ് സൂചിക 1.48ശതമാനവും എസ്ആന്‍ഡ്പി 500 1.21ശതമാനവും നേട്ടത്തിലായിരുന്നു ക്ലോസ്ചെയ്തത്. നാസ്ദാക്ക് സൂചിക 1.04ശതമാനവും ഉയര്‍ന്നു. വിപണിയില്‍ കാളകള്‍ പിടിമുറുക്കിയതിന്റെ സൂചനയായാണ് കഴിഞ്ഞ ദിവസം 950 പോയന്റിലേറെ നേട്ടമുണ്ടായത്. ടാറ്റ മോട്ടോഴ്സ്, ഒഎന്‍ജിസി, ഇന്‍ഫോസിസ്, വിപ്രോ, എല്‍ആന്‍ഡ്ടി തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടത്തില്‍ .

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.