News Desk

സെന്‍സെക്സ് 254.33 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

Spread the love

മുംബൈ: ആഗോള വിപണിയില്‍ നിന്നുള്ള പ്രതികൂല സൂചനകള്‍ രണ്ടാം ദിവസവും വിപണിയെ ദുര്‍ബലമാക്കി. സെന്‍സെക്സ് 254.33 പോയന്റ് നഷ്ടത്തില്‍ 59,413.27ലും നിഫ്റ്റി 37.30 പോയന്റ് താഴ്ന്ന് 17,711.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

സെന്‍സെക്സ് ഒരുവേള 400ലേറെ പോയന്റ് നഷ്ടം നേരിട്ടെങ്കിലും മെറ്റല്‍, പൊതുമേഖല ബാങ്ക്, ഫാര്‍മ ഓഹരികളുടെ നേട്ടം സൂചികകളെ കൂടുതല്‍ നഷ്ടത്തില്‍ നിന്ന് കാത്തു. എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, അള്‍ട്രടെക് സിമെന്റ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐഷര്‍ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടം നേരിട്ടത്.

എന്‍ടിപിസി, കോള്‍ ഇന്ത്യ, പവര്‍ഗ്രിഡ് കോര്‍പ്, സണ്‍ ഫാര്‍മ, ഐഒസി, എസ്ബിഐ, ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി, സിപ്ല, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സൂചികകളില്‍ മെറ്റല്‍, പവര്‍, ഫാര്‍മ, റിയാല്‍റ്റി സൂചികകള്‍ 1-3.5ശതമാനം നേട്ടമുണ്ടാക്കി. ഓട്ടോ, ബാങ്ക്, ക്യാപിറ്റല്‍ ഗുഡ്സ്, എഫ്എംസിജി ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ശരാശരി 0.5ശതമാനത്തോളം ഉയരുകയും ചെയ്തു.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.