News Desk

നഷ്ടത്തില്‍ ആരംഭിച്ച് നേട്ടത്തില്‍ ക്ലോസ്ചെയ്തു സൂചികകള്‍

Spread the love

മുംബൈ: തുടക്കത്തിലെ നഷ്ടത്തില്‍നിന്ന് മികച്ച നേട്ടത്തിലേക്കു കുതിച്ച് സൂചികകള്‍. നിഫ്റ്റി വീണ്ടും 17,800 മറികടന്നു. വ്യാപാര ആഴ്ചയില്‍ രണ്ടാമത്തെ ദിവസവും വിപണി നേട്ടമുണ്ടാക്കി.

സെന്‍സെക്‌സ് 445.56 പേയന്റ് ഉയര്‍ന്ന് 59,744.88 ലും നിഫ്റ്റി 131 പോയന്റ് നേട്ടത്തില്‍ 17,822.30 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒഎന്‍ജിസി, ഇന്‍ഡസിന്‍ഡ് ബാങ്ക്, കോള്‍ ഇന്ത്യ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സിപ്ല, ഹിന്‍ഡാല്‍കോ, ശ്രീ സിമന്റ്‌സ്, സണ്‍ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

എനര്‍ജി, ഐടി, ഓയില്‍ ആന്‍ഡ് ഗ്യാസ്, പവര്‍ സൂചികകള്‍ 1-3 ശതമാനം ഉയര്‍ന്നു. റിയല്‍റ്റി, ഫാര്‍മ, പൊതുമേഖലബാങ്ക് തുടങ്ങിയ കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപ താല്‍പര്യം പ്രകടമായി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.3ശതമാനവും സ്മോള്‍ ക്യാപ് 0.7ശതമാനവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.