News Desk

സെന്‍സെക്സ് 145.43 പോയന്റിലും നിഫ്റ്റി 10.50 പോയന്റ് നേട്ടത്തിലും ക്ലോസ് ചെയ്തു

Spread the love

മുംബൈ: തുടര്‍ച്ചയായ നാല് ദിവസത്തെ നഷ്ടത്തിന് താല്‍കാലിക വിരാമമിട്ട് വിപണി. സെന്‍സെക്സ് 145.43 പോയന്റ് ഉയര്‍ന്ന് 60,967.05 ലും നിഫ്റ്റി 10.50 പോയന്റ് നേട്ടത്തില്‍ 18,125.40 ലുമാണ് ക്ലോസ് ചെയ്തത്.

സെപ്റ്റംബര്‍ പാദത്തിലെ റിലയന്‍സിന്റെയും ഐസിഐസിഐ ബാങ്കിന്റെയും മികച്ച പ്രവര്‍ത്തനഫലത്തെ തുടര്‍ന്ന് രാവിലെ 600 പോയന്റ് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും വൈകാതെ നഷ്ടത്തിലായി. ഐസിഐസിഐ ബാങ്കിന്റെ ഓഹരി 11.6 ശതമാനം നേട്ടത്തില്‍ 847 നിലവാരത്തിലെത്തി. ആക്സിസ് ബാങ്ക്, ഒഎന്‍ജിസി, ജെഎസ്ഡബ്ല്യു, ഡോ.റെഡീസ് തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.

ബജാജ് ഫിന്‍സര്‍വ് 3 ശതമാനത്തോളം ഇടിഞ്ഞു. ബിപിസിഎല്‍, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ബജാജ് ഓട്ടോ, എച്ച്സിഎല്‍ ടെക്നോളജീസ് തുടങ്ങിയ ഓഹരികളും നഷ്ടം നേരിട്ടു.

നിഫ്റ്റി ബാങ്ക് 2.2 ശതമാനം ഉയര്‍ന്ന് സര്‍വക്കാല റെക്കോഡായ 41,830 ലെത്തി. സെക്ടറല്‍ സൂചികകളില്‍ ബാങ്ക് ഒഴികെയുള്ളവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓട്ടോ, എഫ്എംസിജി, ഐടി, റിയല്‍റ്റി സൂചികകള്‍ 1-2 ശതമാനം ഇടിവ് രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചിക യഥാക്രമം ഒരു ശതമാനംവീതം നഷ്ടം നേരിട്ടു.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.