News Desk

ഐടി, മെറ്റല്‍ ഓഹരികള്‍ കുതിച്ചു: ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 1.5ശതമാനത്തില്‍ ക്ലോസ്ചെയ്തു

Spread the love

മുംബൈ: ആഗോള വിപണിയില്‍ ഇന്ന് ഐടി, മെറ്റല്‍ സൂചിക മികച്ചനേട്ടമുണ്ടാക്കി. നഷ്ടത്തില്‍നിന്ന നിഫ്റ്റി കുതിച്ചുയര്‍ന്ന് 15,800ന് മുകളില്‍ ക്ലോസ്ചെയ്തു. സെന്‍സെക്സ് 638.70 പോയിന്റ് നേട്ടത്തില്‍ 52,837.21ലും നിഫ്റ്റി 191.90 പോയന്റ് ഉയര്‍ന്ന് 15,824ലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടെക് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, ഭാരതി എയര്‍ടെല്‍, ബജാജ് ഫിന്‍സര്‍വ്, ഹിന്ദുസ്ഥാന്‍ യുണലിവര്‍, ഏഷ്യന്‍ പെയിന്റ്സ്, സിപ്ല തുടങ്ങിയ ഓഹരികളാണ് പ്രധാനമായും ഉയര്‍ന്നത്. എഫ്എംസിജി ഒഴികെയുള്ള സൂചികകള്‍ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 1.5ശതമാനം ഉയരത്തിലാണ് ക്ലോസ്ചെയ്തത്. ഐടി, സിമെന്റ്, മെറ്റല്‍ സൂചികകളില്‍ വരുംദിവസങ്ങളിലും മുന്നേറ്റംതുടര്‍ന്നേക്കാമെന്നാണ് വിലയിരുത്തല്‍.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.