News Desk

സെന്‍സെക്‌സ്  നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,770ന് മുകളില്‍

Spread the love

മുംബൈ: ആഴ്ചയിലെ ആദ്യദിനത്തില്‍ സെന്‍സെക്‌സ് നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 269 പോയന്റ് ഉയര്‍ന്ന് 52,656ലെത്തി.നിഫ്റ്റി 83 പോയന്റ് നേട്ടത്തില്‍ 15,773ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്.

മാരുതി സുസുകി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഇന്‍ഡസിന്‍ഡ് ബാങ്ക്, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ, ബജാജ് ഓട്ടോ, ടിസിഎസ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.6ശതമാനവും സ്മോള്‍ക്യാപ് സൂചിക 0.91ശതമാനവും നേട്ടത്തിലാണ്. എച്ച്എഫ്സിഎല്‍, സ്റ്റീല്‍ സ്ട്രൈപ്സ്, വെല്‍ക്യുര്‍ ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസിക്യൂട്ടിക്കല്‍സ് തുടങ്ങിയ കമ്പനികളാണ് ജൂണിലെ പാദഫലം തിങ്കളിഴ്ച പുറത്തുവിടുന്നത്.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.