News Desk

ഓഹരി വിപണിയില്‍ നേട്ടത്തില്‍ തുടക്കമിട്ട് ഐ ടി കുതിപ്പ്

Spread the love

മുംബൈ: വ്യാഴാഴ്ച്ച നേരിയ നേട്ടത്തില്‍ ഇടപാടുകള്‍ക്ക് ഓഹരി വിപണി തുടക്കമിട്ടു. സെന്‍സെക്സ് സൂചിക 80 പോയിന്റ് ഉയര്‍ന്ന് 52,984 എന്ന നില രേഖപ്പെടുത്തി ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിഫ്റ്റി ഫിഫ്റ്റി സൂചിക 19 പോയിന്റ് കൂട്ടിച്ചേര്‍ത്ത് 15,873 എന്ന നിലയിലും വ്യാപാരം ആരംഭിച്ചു.

ഐടി ഓഹരികളാണ് ഇന്ന് കാര്യമായി മുന്നേറുന്നത്. എല്‍ ആന്‍ഡ് ടി ഇന്‍ഫോസിസ് എച്ച്സിഎല്‍ ടെക്നോളജീസ് ഓഹരികള്‍ സെന്‍സെക്സില്‍ മുന്നിലുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം വരുമാന വളര്‍ച്ചാ നിരക്ക് 14 മുതല്‍ 16 ശതമാനം വരെ ഐടി കമ്പനികള്‍ ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് ഓഹരികളിലെ കുതിപ്പ്.

നേരത്തെ, 12 മുതല്‍ 14 ശതമാനം വരെയായിരുന്നു കമ്പനികള്‍ വരുമാനം വളരുമെന്ന് പ്രവചിച്ചത്. ഇന്ന് 1,579.75 രൂപ എന്ന എക്കാലത്തേയും ഉയര്‍ന്ന ഓഹരി വില ഇന്‍ഫോസിസ് തൊട്ടു. എല്‍ ആന്‍ഡ് ടി ടെക്നോളജി സര്‍വീസസ് 10 ശതമാനം അപ്പര്‍ സര്‍ക്യൂട്ട് തൊട്ടു.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.