Success Story

സബ്‌സിഡിയോട് കൂടി സോളാര്‍ സ്ഥാപിക്കാം, വൈദ്യുത ബില്‍ ഒരു ‘സേവിങ്‌സ് ആക്കാം’ – Armalite Energy Solutions

Spread the love

വര്‍ഷം തോറുമുള്ള ഭീമമായ വൈദ്യുതി ബില്‍ മലയാളികളുടെ സാമ്പത്തിക സ്ഥിതിയെ പലപ്പോഴും ബാധിക്കാറുണ്ട്. വര്‍ധിച്ചു വരുന്ന വൈദ്യുതി നിരക്കിന്റെ ആഘാതം നേരിടാനും പാരിസ്ഥിതിക നേട്ടങ്ങള്‍ മുന്നില്‍ കണ്ട് കൊണ്ടും ഇന്ന് ധാരാളം പേരാണ് വൈദ്യുത ആവശ്യങ്ങള്‍ക്കായി സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നത്. പക്ഷേ, സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ പലപ്പോഴും കൂടുതല്‍ പേരും ആശ്രയിക്കുന്നത് ഈ മേഖലയില്‍ വൈദഗ്ധ്യം ഇല്ലാത്തവരെ ആയിരിക്കും. ഇത് കൂടുതല്‍ സാമ്പത്തിക നഷ്ടത്തിലേക്കായിരിക്കും അവരെ തള്ളിവിടുക. എന്നാല്‍ ഈയൊരു പ്രശ്‌നത്തിന് പരിഹാരമായി പ്രവര്‍ത്തിക്കുന്ന ഒരു സംരംഭം നമ്മുടെ കേരളത്തിലുണ്ട്. അതാണ് Armalite Energy Solutions.

2022 ലാണ് തൃശൂര്‍ സ്വദേശിയായ മാക്‌സിലും ആലപ്പുഴ സ്വദേശിയായ മനുവും ചേര്‍ന്ന് Armalite Energy Solutions എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. ബി.ടെക് ബിരുദധാരിയായ മാക്‌സിലിന്റെയും മനുവിന്റെയും ചെറുപ്പം മുതലുള്ള സ്വപ്‌നങ്ങളില്‍ ഒന്നായിരുന്നു സ്വന്തമായി ഒരു സംരംഭം എന്നത്.

ബിസിനസ് എന്നാല്‍ കൂടുതല്‍ സൂമൂഹ്യ പ്രതിബദ്ധതയുള്ളതാകണമെന്നും അതിന് മികച്ച അറിവും പ്രാവീണ്യവും ആവശ്യമാണെന്നും ഈ യുവ സംരംഭകര്‍ക്ക് അറിയാമായിരുന്നു.

റെസിഡന്‍ഷ്യല്‍, കൊമേഴ്ഷ്യല്‍ തുടങ്ങി എല്ലാ മേഖലകളിലേക്കും Armalite Energy Solutions ന്റെ മികച്ച സേവനം ലഭ്യമാണ്. സോളാര്‍ ഡിസൈന്‍, ഇന്‍സ്റ്റാളേഷന്‍, സര്‍വീസസ് തുടങ്ങി സോളാര്‍ സംബന്ധമായ എല്ലാ സേവനങ്ങളും മികവോട് കൂടി ചെയ്തു നല്‍കുന്നത് കൊണ്ട് തന്നെയാണ് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ധാരാളം കസ്റ്റമേഴ്‌സിനെ സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിച്ചതും.

സാധാരണകാര്‍ക്കും സോളാര്‍ വൈദ്യുതി ലഭ്യമാക്കുന്നതിന് വേണ്ടി കുറഞ്ഞ നിര്‍മാണ ചിലവാണ് ഇവര്‍ ഈടാക്കുന്നത്. എന്നാല്‍, ഗുണനിലവാരത്തിനോ സര്‍വീസിനോ യാതൊരു വിട്ടുവീഴ്ച്ചയും ഇല്ല എന്നതും മറ്റ് സോളാര്‍ സ്ഥാപക സംരംഭങ്ങളില്‍ നിന്നും ഇവരെ വ്യത്യസ്തമാക്കുന്നു.

Ongrid Solar System, Hybrid Solar System എന്നിങ്ങനെ പ്രധാനമായും രണ്ട് ബെസ്റ്റ് ഓഫറുകളാണ് Armalite Energy Solutions കസ്റ്റമര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഓന്‍ഗ്രിഡില്‍ തന്നെ സ്ട്രിംഗ് ഇന്‍വെര്‍ട്ടറും മൈക്രോ ഇന്‍വെര്‍ട്ടറും ലഭ്യമാണ്. ഓരോ കസ്റ്റമറുടെയും വൈദ്യുത ആവശ്യങ്ങള്‍ മനസിലാക്കി, അതിനെ പൂര്‍ണമായും പരിഹരിക്കാന്‍ സാധിക്കുന്ന രീതിയിലാണ് ഓരോ സോളാര്‍ പാനലുകളും ഇവര്‍ സ്ഥാപിക്കുന്നത്.

കൂടാതെ 5 വര്‍ഷത്തേക്ക് 24×7 സര്‍വീസ് സേവനങ്ങളും ഇവര്‍ കസ്റ്റമര്‍ക്ക് ഉറപ്പ് നല്‍കുന്നു. കൂടാതെ, കസ്റ്റമറുടെ ആവശ്യമനുസരിച്ച് പെയ്‌മെന്റോടെ വാട്ടര്‍ സര്‍വീസും ലഭ്യമാക്കുന്നു.

സബ്‌സിഡി സ്‌കീമിലൂടെ സോളാര്‍ എടുക്കുന്നവര്‍ക്ക്, എസ്.ബി.ഐ, കാനറാ തുടങ്ങി പബ്ലിക് സെക്ടര്‍ ബാങ്കുകളില്‍ 6 ശതമാനം മുതല്‍ കുറഞ്ഞ പലിശനിരക്കില്‍ ലോണും ലഭ്യമാണ്. ഈ വിശ്വസ്തത തന്നെയാണ് Armalite Energy Solutions ന്റെ വിജയത്തിന് പ്രധാന കാരണവും.

കേന്ദ്ര ഗവണ്മെന്റ് സബ്‌സിഡിയോട് കൂടിയാണ് Armalite Energy Solutions സോളാര്‍ പാനലുകള്‍ സ്ഥാപിച്ചു നല്‍കുന്നത്. വൈദ്യുത ബില്‍ ലാഭിക്കുക എന്നതിനോടൊപ്പം തന്നെ ഏറ്റവും മികച്ച വൈദ്യുതോര്‍ജ്ജം സോളാര്‍ പാനലുകളിലൂടെ വീടിന് ആവശ്യമായ എല്ലാ വൈദ്യുത ആവശ്യങ്ങള്‍ക്കും ലഭിക്കുന്നു. ഇത് പ്രകൃതിയെ മോശമായി ബാധിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.

500 ല്‍ അധികം പ്രോജക്റ്റുകളാണ് Armalite Energy Solutions ഇത് വരെ ചെയ്തു നല്‍കിയിട്ടുള്ളത്. ഏറ്റവും ‘ഹൈ ക്വാളിറ്റി വര്‍ക്ക്’ നല്‍കുന്നതിനാല്‍ തന്നെ അത്രത്തോളം തന്നെ ‘ഹാപ്പി കസ്റ്റമേഴ്‌സു’ം ഇവര്‍ക്കുണ്ട് എന്നത് ഈ സംരംഭത്തിന്റെ വിശ്വസ്തതയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്നു. ഇനി കേരളമൊട്ടാകെയും അതോടൊപ്പം പുറത്തേക്കും തങ്ങളുടെ സേവനത്തെ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് മാക്‌സില്‍ എന്ന യുവ സംരംഭകന്‍…!

Maxil – 9048023518, Manu – 7994474588

https://www.instagram.com/armaliteenergysolutions?igsh=MTRlNm5xeXR0aXJjMw%3D%3D&utm_source=ig_contact_invite

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Success Story

ഉള്‍ക്കരുത്തിന്റെ വിജയം

Spread the loveചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണ്… നിര്‍മാണ രീതിയിലും ജീവിതശൈലിയിലുമെല്ലാം പരമ്പരാഗത രീതിയെ മുറുകെപ്പിടിക്കുന്ന കോഴിക്കോടിന്റെ മക്കള്‍…. അതേ നാട്ടില്‍ പിറന്ന് തന്റെ കഴിവുകളെ