Events

സക്സസ് കേരള ബിസിനസ് എക്സലൻസ് അവാർഡ് റോസ് മേരിക്ക് .

Spread the love

പ്രമുഖ സംരംഭക റോസ്മേരിക്ക് സക്സസ് കേരള ബിസിനസ് എക്സലൻസ് അവാർഡ്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റൈസിംഗ് ഷീപ്രണേഴ്സ് എന്ന പരിപാടിയിൽ മ്യൂസിയം, ആർക്കിയോളജിക്കൽ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പുരസ്കാരം നൽകി ആദരിച്ചു.


ബിസിനസ് രംഗത്തെ സമഗ്ര പ്രവർത്തനങ്ങൾ മാനിച്ച് ബിസിനസ് എക്സലൻസ് സർട്ടിഫിക്കറ്റ് മുൻമന്ത്രിയും എംഎൽഎയും ആയ അഹമ്മദ് ദേവർകോവിൽ നൽകി.
മുൻ മന്ത്രി സുരേന്ദ്രൻ പിള്ള, കൗൺസിലർ പാളയം രാജൻ, കൗൺസിലറും മുൻ ഡെപ്യൂട്ടി മേയറുമായ അഡ്വ. രാഖി രവികുമാർ, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ചീഫ് മാനേജർ സജിത ജി നാഥ്, എഴുത്തുകാരിയും നര്‍ത്തകിയും സാമൂഹ്യ പ്രവർത്തകയുമായ ജസീന്ത മോറിസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

റിട്ടയർമെന്റ് ജീവിതത്തിന് ശേഷം എന്ത് ചെയ്യണം എന്ന് പലരും ആലോചിച്ചിരിക്കുമ്പോൾ നമുക്ക് ചെയ്യാൻ ഒത്തിരി കാര്യങ്ങൾ ഉണ്ടെന്ന് സ്വന്തം ജീവിതം കൊണ്ട് കാണിച്ചുതരികയാണ് റോസ്മേരി എന്ന വനിതാ സംരംഭക. റെയ്മാൻസ് വെൽനസ് ഹബ്ബ് എന്ന തന്റെ സംരംഭത്തിലൂടെ മാത്രമല്ല ട്രെയിനർ എന്ന നിലയിലും ശ്രദ്ധേയയാണ് റോസ്മേരി

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Events

സംരംഭകരെ കോര്‍ത്തിണക്കി ബൂം 2019

Spread the loveതിരുവനന്തപുരം: സക്‌സ് കേരള മാഗസിനും കര്‍മശക്തി ദിനപത്രവും സംയുക്തമായി സംഘടിപ്പിച്ച ബൂം 2019- ബിസിനസ് കോണ്‍ക്ലേവ് തുറമുഖ വകുപ്പ് മന്തി രാമചന്ദന്‍ കടന്നപ്പള്ളി ഭദ്രദീപം
Events News Desk

ബ്രാന്‍ഡ്/ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകള്‍ക്ക് നോമിനേഷന്‍ ക്ഷണിക്കുന്നു

Spread the love2019-ല്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച മികച്ച ബ്രാന്‍ഡുകളെയും സംരംഭകരെയും സക്‌സസ് കേരള ആദരിക്കുന്നു. ഒരു മേഖലയില്‍ ഒരാള്‍ക്ക് മാത്രമാണ് അവാര്‍ഡ് നല്കുക. അവാര്‍ഡ്