Events

സക്സസ് കേരള എമർജിങ് വുമൺ എന്റർപ്രെണർ അവാർഡ് പ്രീതി പറക്കാട്ടിന്

Spread the love

പ്രമുഖ സംരംഭകയായ പ്രീതി പ്രകാശ് പാറക്കാട്ടിന് സക്സസ് കേരള എമർജിങ് വുമൺ എന്റർപ്രെണർ അവാർഡ്. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റൈസിംഗ് ഷീപ്രണേഴ്സ് എന്ന പരിപാടിയിൽ, മ്യൂസിയം, ആർക്കിയോളജിക്കൽ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പുരസ്‌കാരം നൽകി ആദരിച്ചു.

ബിസിനസ് രംഗത്തെ സമഗ്ര പ്രവർത്തനങ്ങൾ മാനിച്ച് ബിസിനസ് എക്സലൻസ് സർട്ടിഫിക്കറ്റ് മുൻമന്ത്രിയും എംഎൽഎയുമായ അഹമ്മദ് ദേവർകോവിൽ നൽകി. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ പ്രീതി പറക്കാട്ടിനെ പൊന്നാട അണിയിച്ചു. മുൻമന്ത്രി സുരേന്ദ്രൻ പിള്ള, കൗൺസിലർ പാളയം രാജൻ, കൗൺസിലറും മുൻ ഡെപ്യൂട്ടി മേയറുമായ അഡ്വ. രാഖി രവികുമാർ, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ചീഫ് മാനേജർ സജിത ജി നാഥ്, എഴുത്തുകാരിയും നർത്തകയും സാമൂഹ്യ പ്രവർത്തകയുമായ ജസീന്ത മോറിസ്, എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

സംരംഭ മേഖലയിലെ കരുത്തുറ്റ വനിതകളിൽ ഒരാളാണ് പ്രീതി പ്രകാശ്. പറക്കാട്ട് ജൂവൽസിന്റെ സാരഥി. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നൂറോളം ജ്വല്ലറികൾ പറക്കാട്ട് ഗ്രൂപ്പിനുണ്ട്.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Events

സംരംഭകരെ കോര്‍ത്തിണക്കി ബൂം 2019

Spread the loveതിരുവനന്തപുരം: സക്‌സ് കേരള മാഗസിനും കര്‍മശക്തി ദിനപത്രവും സംയുക്തമായി സംഘടിപ്പിച്ച ബൂം 2019- ബിസിനസ് കോണ്‍ക്ലേവ് തുറമുഖ വകുപ്പ് മന്തി രാമചന്ദന്‍ കടന്നപ്പള്ളി ഭദ്രദീപം
Events News Desk

ബ്രാന്‍ഡ്/ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകള്‍ക്ക് നോമിനേഷന്‍ ക്ഷണിക്കുന്നു

Spread the love2019-ല്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച മികച്ച ബ്രാന്‍ഡുകളെയും സംരംഭകരെയും സക്‌സസ് കേരള ആദരിക്കുന്നു. ഒരു മേഖലയില്‍ ഒരാള്‍ക്ക് മാത്രമാണ് അവാര്‍ഡ് നല്കുക. അവാര്‍ഡ്