Success Story

മാറി ചിന്തിച്ചാല്‍ വരുമാനം ഉറപ്പ്

Spread the love

മാറി ചിന്തിക്കാന്‍ തയ്യാറായാല്‍ വരുമാനം ഉറപ്പ്. വെറും വാക്കല്ലയിതെന്ന് തെളിയിക്കാന്‍ അബ്ദുള്‍ അഹദിന് മുന്നോട്ടു വയ്ക്കാനുള്ളത് സ്വന്തം ജീവിതം തന്നെയാണ്.

മൂന്ന് വര്‍ഷമായി അബ്ദുള്‍ അഹദ് മോദികെയര്‍ ബിസിനസ് രംഗത്തുണ്ട്. രണ്ട് ലക്ഷത്തിനടുത്ത് മാസവരുമാനവും നേടുന്നു. 16 വര്‍ഷം പ്രവാസിയായിരുന്നു. മോദികെയറിനെ കുറിച്ചു ഒരു ധാരണയുമില്ലാതിരുന്ന സമയത്ത് ടീം ഗ്ലോബല്‍ ലേണിംഗ് സിസ്റ്റത്തിന്റെ പിന്തുണ ജീവിതത്തില്‍ വലിയ ഒരു വഴിതിരിവിനു കാരണമായി.

മാറി ചിന്തിക്കാന്‍ ഒരുക്കമെങ്കില്‍, ഏതൊരു സാധാരണക്കാരന്റെയും ജീവിതം മാറ്റി മറിക്കപ്പെടും. അതിനായി, ടീം ഗ്ലോബല്‍ ലേണിങ് സിസ്റ്റവും ടീം സപ്പോട്ടും ഒപ്പമുണ്ടാകും. പ്രവാസി ആയിരുന്ന കാലത്ത് അധിക വരുമാനത്തിനൊരു മാര്‍ഗ്ഗം എന്ന നിലയിലാണ് അഹദ് ഈ ഫീല്‍ഡിലെത്തിയത്. പ്രവാസിയായിരുന്ന അബ്ദുല്‍ അഹദിന് 10 മാസം കൊണ്ട് കിട്ടിയിരുന്ന ശമ്പളം മോദികെയറില്‍ നിന്ന് ഇപ്പോള്‍ ഓരോ മാസവും ഇപ്പോള്‍ സമ്പാദിക്കുന്നു. നിരവധി സാധാരണക്കാരുടെയും പ്രവാസികളുടെയും ജീവിതത്തില്‍ ഒരു വെളിച്ചമായി മുന്നേറി കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ ‘അഹദ് സാര്‍’.

ഒന്നിച്ചു നിന്നാല്‍ എന്തും നേടാം എന്നതിനുത്തമ ഉദാഹരണമാണ് മോദികെയര്‍. ടീം വര്‍ക്കിലൂടെ ക്വാളിറ്റി ഉത്പന്നങ്ങള്‍ മറ്റുള്ളവരിലേക്ക് എത്തിക്കുക. അതാണ് ഇവിടെ ചെയ്യുന്നത്. ആ ആത്മാര്‍ത്ഥതയും മികവും പുലര്‍ത്തുന്നവരെയാണ് ഇവിടെയാവശ്യം. വിജയിക്കണമെന്ന ചിന്തയും അതിന് വേണ്ടി പരിശ്രമിക്കാനുള്ള മനസ്സുമുണ്ടെങ്കില്‍ ആര്‍ക്കും മുന്നോട്ട് വരാം. സാധാരണക്കാര്‍ക്ക് മികച്ച വരുമാന മാര്‍ഗമാണ് മോദികെയര്‍.

നല്ലൊരു ടീം സപ്പോര്‍ട്ടോടു കൂടിയാണ് അഹദ് ഈ മേഖലയില്‍ എത്തിയത്. എന്നാല്‍, വീട്ടുകാരും കൂട്ടുകാരും ഒരുപോലെ അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തിയിരുന്നു. പക്ഷേ, പിന്മാറാറാന്‍ അഹദ് ഒരുക്കമായിരുന്നില്ല.

ലോക്ക്ഡൗണാണ് ഒരു തരത്തില്‍ അഹദിന് തുണയായത്. ഇക്കാലത്ത് എല്ലാവരും ഡിജിറ്റല്‍ യുഗത്തിലേക്ക് മാറിയതോടെ അതൊരു വലിയ അനുഗ്രഹമായി. മോദികെയറിലെ വരുമാനത്താല്‍, ബാധ്യതകളെ ഒന്നൊന്നായി പടിയിറക്കിയതോടെ നിരുത്സാഹപ്പെടുത്തിയവരൊക്കെ ഇപ്പോള്‍ പിന്തുണച്ച് കൂടെയുണ്ട്.

മോദികെയര്‍ ഉത്പന്നങ്ങള്‍ ആരോഗ്യത്തെ യാതൊരു തരത്തിലും ബാധിക്കാത്തതിനാല്‍, നമുക്ക് ധൈര്യമായി ഈ ഉത്പന്നങ്ങള്‍ ആര്‍ക്കും ‘റെക്കമെന്റ്’ ചെയ്യാം. ശരീരത്തിനാവശ്യമുള്ളവ എന്ന ധാരണയില്‍ നാം കഴിക്കുന്ന പല വസ്തുക്കളിലും കെമിക്കല്‍സിന്റെ അളവ് വളരെയധികം അടങ്ങിയിട്ടുണ്ട്. അവ പല രോഗങ്ങളുടെ രൂപത്തില്‍ നമ്മെ ബാധിക്കുന്നു. പല പരസ്യങ്ങളില്‍ കാണുന്നതും പറയുന്നതും അല്ല സത്യം. അതില്‍ നിന്നൊക്കെയുള്ള പരിഹാര മാര്‍ഗമാണ് മോദികെയര്‍ ഉത്പന്നങ്ങള്‍. കൂടാതെ, വാങ്ങി ഉപയോഗിച്ച ശേഷം ഇഷ്ടപ്പെട്ടില്ലെങ്കില്‍ കമ്പനിയെ തിരിച്ചേല്‍പ്പിക്കാം. മുഴുവന്‍ തുകയും തിരികെ കിട്ടും.

സ്വപ്നങ്ങള്‍ കാണാന്‍ അല്ല, സ്വപ്‌നങ്ങള്‍ നേടാനാണ് മോദികെയര്‍ നമ്മെ പഠിപ്പിക്കുന്നത്. അതുകൊണ്ട് സ്വപ്നങ്ങള്‍ നേടാനായി മോഡികെയറിലേക്ക് ആര്‍ക്കും കടന്നു വരാം… എന്നും നല്ല ടീമായും ടീം സപ്പോര്‍ട്ട് ആയും നല്ലൊരു ലീഡറായും അഹദ് സാര്‍ നിങ്ങളോടൊപ്പം ഉണ്ട്…!
ഫോണ്‍ : 9048224240

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Success Story

ഉള്‍ക്കരുത്തിന്റെ വിജയം

Spread the loveചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണ്… നിര്‍മാണ രീതിയിലും ജീവിതശൈലിയിലുമെല്ലാം പരമ്പരാഗത രീതിയെ മുറുകെപ്പിടിക്കുന്ന കോഴിക്കോടിന്റെ മക്കള്‍…. അതേ നാട്ടില്‍ പിറന്ന് തന്റെ കഴിവുകളെ