എ ബി അസോസിയേറ്റ്‌സ് ; അനന്തപുരിയുടെ നാളെയെ കെട്ടിപ്പടുക്കുന്ന ‘ഓള്‍ റൗണ്ടര്‍’
അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന കേരളത്തിന്റെ നിര്‍മാണമേഖല സംരംഭകര്‍ക്ക് അവസരങ്ങള്‍ക്കൊപ്പം വലിയ വെല്ലുവിളികളും പ്രദാനം ചെയ്യുന്നു. അതിവേഗം മാറിമറിയുന്ന സൗന്ദര്യ സങ്കല്പങ്ങളും അതോടൊപ്പം പുലര്‍ത്തേണ്ട നിലവാരവും ഉറപ്പാക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ മേഖലയില്‍ പിട ിച്ചുനില്‍ക്കാനാകൂ. ഈ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് കെട്ടിട നിര്‍മാണത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള എല്ലാ സേവനങ്ങളും നല്‍കിക്കൊണ്ട് സംരംഭക വിജയത്തിന്റെ എട്ടു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് തിരുവനന്തപുരം പാറ്റൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന AB അസോസിയേറ്റ്‌സ്. റസിഡന്‍ഷ്യല്‍ കൊമേഴ്‌സ്യല്‍ ബില്‍ഡിങ്ങുകളുടെ വ്യത്യസ്തമായ ആവശ്യകതകള്‍ നിറവേറ്റിക്കൊണ്ടാണ് എട്ടുവര്‍ഷംകൊണ്ട് സ്ഥാപനത്തെ നയിച്ചതെന്ന് […]




