ബേക്കറി ജീവനക്കാരനില്‍ നിന്നും സംരംഭകനിലേക്ക്; വൈവിധ്യങ്ങളാല്‍ ഉയര്‍ന്ന രാജേഷിന്റെ എ ആര്‍ ഫുഡ്‌സ്
പത്താം ക്ലാസുകാരനായ ബേക്കറി ജീവനക്കാരന്‍… പ്രവാസി… ഇന്ന് നാട്ടുകാര്‍ക്ക് പ്രിയങ്കരനായ നാടറിയുന്ന സംരംഭകന്‍… വിജയത്തിലേക്കുള്ള വഴി കടുപ്പമേറിയതാണെന്നത് പോലെ പ്രയാസങ്ങളേറെ നിറഞ്ഞതായിരുന്നു കണ്ണൂര്‍ കുത്തുപറമ്പ് സൗത്ത് നരവൂര്‍ സ്വദേശി എന്‍. രാജേഷിന്റെ സംരംഭക യാത്രയും. നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും കൈമുതലാക്കിയ രാജേഷ്, എആര്‍ ഫുഡ് പ്രോഡക്ട്‌സ് എന്ന സ്ഥാപനത്തിനൊപ്പം ഒരു കൊച്ചു കഫേയും നടത്തുന്നുണ്ട്; ‘എ ആര്‍ ടേസ്റ്റി ക്യൂ’. കണ്ണൂര്‍ ജില്ലയിലെ പാട്യം പഞ്ചായത്തിലെ ചീരാറ്റയില്‍ എ. ആര്‍. ഫുഡ് പ്രോഡക്റ്റ് കമ്പനി നടത്തി വരുന്ന രാജേഷ്, […]




