Aashme Designs; പാഷനില്‍ നിന്നു പിറന്ന, ഗുണനിലവാരത്താല്‍ ഉയര്‍ന്ന ഒരു ഫാഷന്‍ ബ്രാന്‍ഡ്
ട്രെന്‍ഡുകള്‍ ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുന്ന ഫാഷന്‍ ലോകത്ത്, സ്വന്തം സ്വപ്‌നങ്ങളെ കൈവിട്ടുകളയാതെ മുന്നേറുന്നവരാണ് വിജയകഥകള്‍ രചിക്കുന്നത്. അത്തരമൊരു സ്വപ്‌നത്തെ യാഥാര്‍ത്ഥ്യമാക്കി മാറ്റിയ സംരംഭകയാണ് തിരുവനന്തപുരം സ്വദേശി ആശ ലൂയി പോള്‍. ഒരു മോന്‍ടിസോറി ടീച്ചറായി സ്ഥിരതയുള്ള ജോലി ചെയ്തിരുന്ന ആശ, തന്റെ പാഷനെ പിന്തുടര്‍ന്നാണ് Aashme Designs എന്ന ക്ലോത്തിങ് ബ്രാന്‍ഡിന് രൂപം നല്‍കിയത്. സുഹൃത്തുക്കളും പരിചയക്കാരും ആശയുടെ ഡ്രസ്സിങ് സ്‌റ്റൈലിന് നല്‍കിയ പ്രശംസകള്‍ ഒരു ഡിസൈനറാകണമെന്ന അവരുടെ ആഗ്രഹത്തെ ഉണര്‍ത്തി. തന്റെ സ്‌റ്റൈലിങ് സെന്‍സും ഐഡിയകളും […]




