ട്രാവല്‍ മേഖലയില്‍ വിജയഗാഥയെഴുതി ബര്‍ക്കത്തുള്ള അബ്ദുല്‍ ഖാദറും അല്‍ രിഹ്ലാ ട്രാവല്‍സും
2002 ലാണ് പൊന്നാനി സ്വദേശിയായ ബര്‍ക്കത്തുള്ള അബ്ദുല്‍ ഖാദര്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയിലേക്ക് ചുവട് വയ്ക്കുന്നത്. ബോംബെയിലെ അക്ബര്‍ ട്രാവല്‍സില്‍ നിന്നും തുടങ്ങിയ യാത്ര കഴിഞ്ഞ ഇരുപത്തിരണ്ടു വര്‍ഷമായി ഇപ്പോഴും വിജയകരമായി തുടരുകയാണ് പൊന്നാനി സ്വദേശിയായ ബര്‍ക്കത്തുള്ള അബ്ദുല്‍ ഖാദര്‍. ഒന്നര വര്‍ഷത്തെ മുംബൈ ജീവിതത്തിന് ശേഷം ദുബായില്‍ പ്രശസ്തമായ ട്രാവല്‍ കമ്പനികളില്‍ ഉയര്‍ന്ന തസ്തികകളില്‍ അദ്ദേഹം ജോലി ചെയ്തു. 2017 വരെ ജോലി എന്ന മേഖലയില്‍ തുടരുമ്പോഴും സംരംഭകത്വ ചിന്തകള്‍ പലതും അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു. […]




