നഴ്സിങില്‍ നിന്നു ബേക്കിങിലേക്ക്
മകന്റെ ആഗ്രഹപ്രകാരം ഒരു ദിവസം വീട്ടില്‍ തയ്യാറാക്കിയ കേക്കില്‍ നിന്നാണ് നിഖിലയുടെ ‘നിക്കിസ് ക്രീം വേള്‍ഡി’ലേക്കുള്ള യാത്ര തുടങ്ങിയത്. ഇഷ്ടമേഖല ആയിരുന്നിട്ടും വീട്ടില്‍ നിന്നും മാറി നില്ക്കാന് കഴിയാത്ത സാഹചര്യം കാരണം നഴ്സിങ് ഉപേക്ഷിച്ച നിഖില പിന്നീട് പല സംരംഭങ്ങള്‍ തുടങ്ങിയെങ്കിലും വിജയത്തില്‍ എത്തിയത് ബേക്കിങ് ആയിരുന്നു. പിറന്നാളിനും വിവാഹത്തിനും തുടങ്ങി ചെറിയ ആഘോഷങ്ങള്‍ക്ക് പോലും മലയാളികള്‍ക്ക് ഇന്ന് കേക്ക് ഒഴിവാക്കാനാവില്ല. മുന്‍പ് ബേക്കറികളില്‍ മാത്രം ലഭ്യമായിരുന്ന കേക്ക് ഇന്ന് നമ്മുടെ ചുറ്റുവട്ടത്തെ വീടുകളിലും ലഭ്യമാകുന്നു. ബേക്കറികളില്‍ […]




