വരും തലമുറയുടെ വഴികാട്ടിയായി കിന്‍ഡര്‍സ്റ്റെപ്സ്
അധ്യാപക ദമ്പതികളുടെ മകളായ തിരുവനന്തപുരം സ്വദേശി ഫെമീന ഷാ സ്കൂള്‍ രംഗത്തേക്ക് എത്തിയത് ഒട്ടും യാദൃശ്ചികമായല്ല. കോളേജ് അധ്യാപകനായിരുന്ന പിതാവിനും ഗണിത അധ്യാപികയായിരുന്ന മാതാവിനും അവരുടെ വിദ്യാര്‍ത്ഥികളില്‍ നിന്നും സമൂഹത്തില്‍ നിന്നും കിട്ടിയ സ്നേഹവും ബഹുമാനവും സ്വീകാര്യതയും കണ്ടുവളര്‍ന്ന ഫെമീനയ്ക്ക് ചെറിയ പ്രായത്തില്‍ തന്നെ അധ്യാപനം ഒരു അഭിനിവേശമായി മാറിയിരുന്നു. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദാനന്തര ബിരുദം നേടിയയുടന്‍ മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചെങ്കിലും അവര്‍ പഠനം തുടര്‍ന്നു. ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റില്‍ MBA പൂര്‍ത്തിയാക്കിയ ഫെമീന […]




