വിജയത്തിന്റെ പരിശീലക
സമൂഹത്തിലെ എല്ലാ മേഖലകളിലും സ്ത്രീകള്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചിരിക്കുന്ന ഒരു കാലഘട്ടമാണിത്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍പോലും ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന വനിതകളെ നമുക്കറിയാം. വിദ്യാഭ്യാസ മേഖലയിലും കലാസാംസ്‌കാരിക രംഗങ്ങളിലുമെല്ലാം ശോഭിച്ചു നില്ക്കുന്ന ഒട്ടേറെ സ്ത്രീ രത്‌നങ്ങള്‍! എന്നാല്‍, കഴിവും അര്‍ഹതയുമൊക്കെയുള്ള തങ്ങളുടെ കരിയറില്‍ പ്രാഗല്‍ഭ്യം തെളിയിച്ച നിരവധി യുവതികള്‍, വിവാഹശേഷം പലപ്പോഴും ഔദ്യോഗിക രംഗത്ത് നിന്നും വിട്ടു മാറി ഒരു കുടുംബിനിയുടെ പരിവേഷത്തില്‍ ഒതുങ്ങുന്നു. പലപ്പോഴും ജോലിയും കുടുംബവും ഒരുമിച്ചു കൊണ്ടുപോകാന്‍ സാധിക്കാതെ വരുന്നതാണ് ഇത്തരമൊരു പിന്‍മാറ്റത്തിന് കാരണമാകുന്നത്. […]




