വൈവിധ്യമാര്‍ന്ന വസ്ത്രങ്ങളില്‍ തിളങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ‘Ani’s Rare Handpicked Collections’
ഏതൊരു മേഖലയില്‍ നിങ്ങള്‍ ശോഭിക്കണം എന്ന് കരുതുന്നുവോ ആ മേഖലയില്‍ നിങ്ങള്‍ക്ക് അത്രയധികം പ്രാവീണ്യം ആവശ്യമാണ്. നിരന്തരമായ പരിശ്രമങ്ങളിലൂടെയും പരിശീലനങ്ങളിലൂടെയും മാത്രമാണ് നിങ്ങള്‍ക്ക് ഇത് സ്വായത്തമാക്കാന്‍ കഴിയുക. വ്യത്യസ്തതയാര്‍ന്ന ചിന്താഗതികളും മാറുന്ന കാലത്തിനനുസരിച്ചുള്ള സഞ്ചാരവുമാണ് ഏതൊരു മേഖലയിലും വിജയിക്കാന്‍ ആവശ്യമായത്. ഒപ്പം കഠിനാധ്വാനവും അര്‍പ്പണബോധവും കൂടിയുണ്ടെങ്കില്‍ നിങ്ങള്‍ ആഗ്രഹിച്ചത് നേടാന്‍ ആകുമെന്ന് ഉറപ്പ്. അങ്ങനെ, താന്‍ ആഗ്രഹിച്ച മേഖലയില്‍ എത്തിപ്പെട്ട്, പ്രതിസന്ധികളെയും എതിരാളികളെയും തോല്പിച്ചു മുന്നേറുകയാണ് അനിത അലക്സ് എന്ന സംരംഭക. എറണാകുളം വാഴക്കാല കേന്ദ്രീകരിച്ചാണ് അനിതയുടെ […]




