Entreprenuership Success Story

രാസവസ്തുക്കള്‍ വേണ്ട! പഴമയുടെ കൂട്ടുകള്‍ കൊണ്ടൊരു മനം നിറഞ്ഞ വിജയപാത

സാഹചര്യങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ അധ്യാപന ജീവിതത്തോട് യാത്രപറഞ്ഞ് കുടുംബിനിയായി. അതേ സാഹചര്യങ്ങള്‍ അനുകൂലമായി വന്നപ്പോള്‍ പഴയ ജോലിയിലേക്ക് തിരികെ പോകുന്നതിന് പകരം സംരംഭകയുടെ കുപ്പായം പരീക്ഷണാര്‍ത്ഥം എടുത്തണിഞ്ഞു. ഫലം മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഉപഭോക്താക്കള്‍ ഉറപ്പ് പറയുന്ന വിജയകരമായ ഹെര്‍ബല്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്ന സംരംഭക എന്ന നേട്ടം. പറഞ്ഞു വരുന്നത് ‘ക്രാഫ്റ്റ്‌സ്‌വുമണ്‍’ എന്ന സംരംഭത്തിന്റെ സ്ഥാപകയായ ഇരിങ്ങാലക്കുടക്കാരി അനു ശരത്തിന്റെ വിജയവഴിയെക്കുറിച്ചാണ്. ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ് ടീച്ചറായി ജോലി ചെയ്തു വരവേയാണ് അനുവിന് വീട്ടിലെ […]