ഇത് അപൂര്‍വ്വ ശോഭയുടെ തിളക്കമുള്ള കഥ – ‘അപൂര്‍വ ബൈ കാര്‍ത്തിക ഗിരീഷ്’
ബി.ബി.എ ഏവിയേഷനും ഓണ്‍ലൈന്‍ ജ്വല്ലറി ബിസിനസും തമ്മില്‍ രാപ്പകല്‍ ദൂരമുണ്ട്. ആ ദൂരം സുന്ദരമായ ഒരു യാത്രയാക്കി മാറ്റി വിജയകരമായി പൂര്‍ത്തിയാക്കിയ വനിത സംരംഭകയാണ് കൊല്ലം സ്വദേശിനിയായ കാര്‍ത്തിക ഗിരീഷ്. ‘വെയര്‍ ദ റെയര്‍’ എന്ന ടാഗ് ലൈനോടെ കാര്‍ത്തിക ആരംഭിച്ച ‘അപൂര്‍വ ബൈ കാര്‍ത്തിക ഗിരീഷ്’ എന്ന ഓണ്‍ലൈന്‍ ജ്വല്ലറി സ്‌റ്റോറിന് ആരംഭിച്ചു രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം വിദേശത്തും സ്വദേശത്തും ആവശ്യക്കാരും ആരാധകരും ഏറെയാണ്. കൊല്ലം പത്തനാപുരം സ്വദേശിയായ കാര്‍ത്തികയുടെ കരിയര്‍ ആരംഭിക്കുന്നത് എയര്‍പോര്‍ട്ടിലെ ജോലിയില്‍ നിന്നാണ്. […]




