ആത്മവിശ്വാസത്തോടെ ഇനി സംരംഭം ആരംഭിക്കാം; ‘ആരംഭത്തിലൂടെ’
പുത്തന്‍ സംരംഭകരുടെ ആശയങ്ങളാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ പ്രതീക്ഷ. പക്ഷേ ബിസിനസ്സിലെ നിരന്തരം മാറുന്ന പ്രവണതകളെ തിരിച്ചറിഞ്ഞ് വേണ്ടവിധത്തില്‍ ആസൂത്രണം ചെയ്യാത്തതിനാല്‍ നിരവധി നൂതന സംരംഭങ്ങള്‍ ഇന്ന് പ്രതിസന്ധികള്‍ നേരിടുന്നു. പരമ്പരാഗതമായ രീതികള്‍ മാത്രം പിന്തുടരുകയും ഓണ്‍ലൈന്‍ ബിസിനസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പോലുള്ള നൂതന മാര്‍ഗങ്ങളെ പരിജ്ഞാനക്കുറവ് നിമിത്തം ഉപയോഗപ്പെടുത്താതിരിക്കുകയും ചെയ്യുമ്പോഴാണ് ഇന്ന് ബിസിനസ്സില്‍ ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാകുന്നത്. അതിനാല്‍ ബിസിനസ്സില്‍ സമ്പൂര്‍ണമായ സാക്ഷരത നല്‍കുന്ന ഹ്രസ്വകാല പരിശീലനം സംരംഭകര്‍ക്ക് നല്‍കേണ്ടത് അനിവാര്യമാണ്. മാറിയ കാലത്തിനൊപ്പം സഞ്ചരിച്ച്, […]




