ആര്‍ട്ടിസ്റ്റ് സച്ചിന്‍; വരയില്‍ വിരിഞ്ഞ വിജയം
ലോകമെമ്പാടും പതിനായിരത്തിലധികം വിദ്യാര്‍ത്ഥികള്‍, രണ്ടു ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സുള്ള യൂട്യൂബ് ചാനല്‍, ചിത്രകല ആഴത്തില്‍ പഠിപ്പിക്കുന്ന പുസ്തകം; ഏഴുവര്‍ഷം കൊണ്ട് ആര്‍ട്ടിസ്റ്റ് സച്ചിന്‍ കൈവരിച്ച നേട്ടങ്ങളുടെ തുടക്കം മാത്രമാണിത്. ചായക്കൂട്ടുകൊണ്ട് സ്വപ്‌നങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന മാസ്മരവിദ്യ അനേകമനേകം പ്രതിഭകള്‍ക്ക് പകര്‍ന്നുകൊടുക്കുകയാണ് വിഷ്വല്‍ ആര്‍ട്ട് കോഴ്‌സുകളിലൂടെ ഈ ചിത്രകാരന്‍. അഭിരുചിയ്ക്കിണങ്ങുന്ന അധ്യാപനം ലഭിക്കാത്തതു കൊണ്ടാണ് പലരുടെയും ചിത്രകലാവാസന മുരടിച്ചു പോകുന്നത്. ചിത്രകലയ്ക്ക് താല്‍ക്കാലിക വിരാമമിട്ട് ബിടെക്കിന് ചേര്‍ന്ന സച്ചിനും ഇതേ അനുഭവമുണ്ടായി. അധ്യാപകര്‍ വരയ്ക്കുന്ന ചിത്രം അതേപടി ‘കോപ്പി’ ചെയ്യുന്ന […]




