ഇലക്ട്രിക്കല്‍ സേവനങ്ങള്‍ക്ക് ഏറ്റവും വിശ്വാസ്യതയോടെ ഓഗ്‌സെറ്റ് എഞ്ചിനിയേഴ്‌സ്
ലയ രാജന്‍ ഗാര്‍ഹിക വാണിജ്യ രംഗങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഇലക്ട്രിക്കല്‍ സേവനങ്ങള്‍. ചെറുതും വലുതുമായ നിരവധി രീതികളില്‍ അത് അത്യന്താപേക്ഷിതമാണ്. ഈ സേവനങ്ങളും അവയുടെ വിശദാംശങ്ങളും കൃത്യമായി അറിയേണ്ടതും മനസിലാക്കിയിരിക്കേണ്ടതും ഉപഭോക്താക്കളെ സംബന്ധിച്ചും അതാവശ്യമാണ്. ആ മേഖലയില്‍ കോവിഡ് കാലത്ത് കടന്നുവരികയും ചുരുങ്ങിയ സമയം കൊണ്ട് മികവുറ്റ സേവനങ്ങളിലൂടെ ജനപ്രീതി നേടി മുന്നേറുകയും ചെയ്ത ഒരു ഇലക്ട്രിക്കല്‍ കണ്‍സല്‍ട്ടന്‍സിയുണ്ട്. സുഹൃത്തുക്കളായ ഫെബിന്‍ തോമസും ജിബിന്‍ ജോഷിയും അമല്‍ ദിലീപ്കുമാറും ചേര്‍ന്ന് ആരംഭിച്ച ഓഗ്‌സെറ്റ് എഞ്ചിനിയേഴ്‌സ് എന്ന സ്ഥാപനം. […]




