മനസ്സിന് ഇണങ്ങിയ ഭവനം നിര്‍മിക്കാന്‍ അവന്യൂ ഇന്റീരിയേഴ്‌സ്
ആത്മവിശ്വാസം കൊണ്ട് കേരളത്തില്‍ തന്റേതായ വിജയ ചരിത്രം കുറിച്ച സംരംഭകനാണ് തൃശൂര്‍ കൊടകര സ്വദേശിയായ രഞ്ജിത്ത് രവീന്ദ്രന്‍. അവന്യൂ ഇന്റീരിയേഴ്‌സ് എന്ന സ്ഥാപനത്തെ കേരളമൊട്ടാകെ വ്യാപിപ്പിക്കാനും വിജയത്തിന്റെ നെറുകയിലേക്ക് എത്തിക്കാനും ഈ സംരംഭകന്‍ സഞ്ചരിച്ചത് നിരവധി വഴികളിലൂടെയാണ്. ലക്ഷ്യത്തിലേക്ക് ആത്മവിശ്വാസത്തോടെ സഞ്ചരിച്ചാല്‍ വിജയം സുനിശ്ചിതമെന്ന് തന്റെ ജീവിതം കൊണ്ട് തന്നെ അടയാളപ്പെടുത്തുകയാണ് ഈ യുവ സംരംഭകന്‍. മറ്റ് ഇന്റീരിയര്‍ സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമായി കേരളത്തില്‍ അവന്യൂ ഇന്റീരിയേഴ്‌സ് എന്ന ബ്രാന്‍ഡിനെ ഇത്രത്തോളം കെട്ടുറപ്പുള്ളതാക്കിയത് ഇവിടുത്തെ ‘ക്വാളിറ്റി’ തന്നെയാണ്. […]




