Events

സക്സസ് കേരള എമർജിങ് വുമൺ എന്റർപ്രെണർ അവാർഡ് പ്രീതി പറക്കാട്ടിന്

പ്രമുഖ സംരംഭകയായ പ്രീതി പ്രകാശ് പാറക്കാട്ടിന് സക്സസ് കേരള എമർജിങ് വുമൺ എന്റർപ്രെണർ അവാർഡ്. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റൈസിംഗ് ഷീപ്രണേഴ്സ് എന്ന പരിപാടിയിൽ, മ്യൂസിയം, ആർക്കിയോളജിക്കൽ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പുരസ്‌കാരം നൽകി ആദരിച്ചു. ബിസിനസ് രംഗത്തെ സമഗ്ര പ്രവർത്തനങ്ങൾ മാനിച്ച് ബിസിനസ് എക്സലൻസ് സർട്ടിഫിക്കറ്റ് മുൻമന്ത്രിയും എംഎൽഎയുമായ അഹമ്മദ് ദേവർകോവിൽ നൽകി. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ പ്രീതി പറക്കാട്ടിനെ പൊന്നാട അണിയിച്ചു. മുൻമന്ത്രി സുരേന്ദ്രൻ പിള്ള, കൗൺസിലർ പാളയം […]

News Desk

സക്‌സസ് കേരള കള്‍ച്ചറല്‍ എക്‌സലന്‍സ് അവാര്‍ഡ് പ്രമോദ് പയ്യന്നൂരിന്

തിരുവനന്തപുരം: സൗത്ത് ഇന്ത്യന്‍ ബിസിനസ് കോണ്‍ക്ലേവിന്റെയും സാംസ്‌കാരിക ശില്പശാലകളുടെയും ഭാഗമായി, സക്‌സസ്സ് കേരള ഒരുക്കിയ കള്‍ച്ചറല്‍ എക്‌സലന്‍സ് അവാര്‍ഡിന് പ്രമോദ് പയ്യന്നൂര്‍ അര്‍ഹനായി. കോവിഡ്കാല പ്രതിസന്ധികളില്‍ വിജയകരമായി നടപ്പിലാക്കിയ നവജനകീയ സാംസ്‌കാരിക ദൗത്യങ്ങളെ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ശ്രീ. വി. സുരേന്ദ്രന്‍പിള്ള (മുന്‍ മന്ത്രി), ഡോ. എം.ആര്‍. തമ്പാന്‍ എന്നിവരടങ്ങുന്ന ജൂറി പാനലാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. നാടക, ചലച്ചിത്ര, നവമാധ്യമ രംഗങ്ങളിലും ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി എന്ന നിലയിലും പ്രമോദ് നിര്‍വ്വഹിച്ചു […]