Entreprenuership Success Story

അരണ്യവേദ വെല്‍നസ്സ് ; സ്ത്രീകള്‍ക്ക് ഇവിടം ‘സേഫാ’ണ്

ഏറെ തിരക്കേറിയ ഈ ലോകക്രമത്തില്‍ അനുദിനം പ്രാധാന്യം വര്‍ദ്ധിക്കുന്ന ഒരു സേവന മേഖലയാണ് ഹെല്‍ത്ത് & വെല്‍നസ്സ് സെന്ററുകള്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നമ്മുടെ കേരളത്തില്‍ നിരവധി വെല്‍നസ്സ് സെന്ററുകളാണ് ആരംഭിച്ചിട്ടുള്ളത്; പ്രധാന നഗരങ്ങളില്‍ പ്രത്യേകിച്ചും. ആയുര്‍വേദ വെല്‍നസ്സ് സെന്ററുകളും നിരവധിയുണ്ട്. അങ്ങനെ നോക്കിയാല്‍ ഒന്നുറപ്പിക്കാം, ഈ മേഖലയില്‍ മത്സരത്തിന് ഒരു കുറവുമുണ്ടാകില്ല. മാത്രമല്ല, പൊടുന്നനെ തുടങ്ങുകയും ഒടുങ്ങുകയും ചെയ്തുപോയ ഉദാഹരണങ്ങള്‍ വേറെയുമുണ്ട്. പുതുതായി ഈ മേഖലയിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം പിന്തിരിഞ്ഞുപോകാന്‍ പര്യാപ്തമായ കാരണങ്ങളാണ് ഇവ. […]

Success Story

സൗഖ്യം ഇനി ആയുര്‍വേദത്തിലൂടെ; കര്‍മ്മക്ഷേത്ര ആയുര്‍വേദ സെന്റര്‍

ആയുര്‍വേദ ചികിത്സാരീതികള്‍ കേവലം ഒരു കുട്ടിക്കളിയായി കണക്കാക്കേണ്ട ഒന്നല്ല. നിരവധി തത്വങ്ങളിലൂടെയാണ് ഓരോ ആയുര്‍വേദ ചികിത്സാരീതികളും പിന്തുടരേണ്ടത്. പാര്‍ശ്വ ഫലങ്ങള്‍ ഇല്ലാതെ ശരീരത്തിന് ആയുരാരോഗ്യ സൗഖ്യങ്ങള്‍ നല്‍കുന്ന ഇത്തരത്തില്‍ മഹനീയമായ മറ്റൊരു ചികിത്സാരീതിയില്ല. പഞ്ചകര്‍മ്മ ചികിത്സയാണ് ആയുര്‍വേദത്തില്‍ ഒരു പ്രധാന വിധി. ഇതില്‍ ഉഴിച്ചില്‍, പിഴച്ചില്‍, ധാര തുടങ്ങി നിരവധി ചികിത്സാരീതികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പെട്ടെന്നുള്ള രോഗശാന്തി എന്നതിലുപരി ശരീരത്തിനുള്ള എല്ലാ രോഗങ്ങളെയും പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുകയാണ് ആയുര്‍വേദം ചെയ്യുന്നത്. ആയുര്‍വേദ ചികിത്സയിലുള്ള വിശ്വാസമാണ് യഥാര്‍ത്ഥത്തില്‍ ഈ മേഖലയിലെ […]

Special Story Success Story

പരമ്പരാഗത ആയുര്‍വേദ ചികിത്സാരീതികള്‍ പിന്തുടരാം…; ഡോ. നിധിന്‍ ചിറ്റാറ്റിന്‍കരയുടെ ആയുര്‍വേദ മഠത്തിനൊപ്പം

ജീവിതശൈലി രോഗങ്ങള്‍ ഏറിവരുന്ന ഇന്നത്തെ കാലത്ത് ആയുര്‍വേദത്തിനും ആയുര്‍വേദ ചികിത്സാ രീതികള്‍ക്കും വലിയ സ്ഥാനമാണുള്ളത്. ആയുസിനെ കുറിച്ചുള്ള ജ്ഞാനമാണ് ആയുര്‍വേദം. മനുഷ്യശരീരത്തിലെ ആരോഗ്യപ്രശ്‌നങ്ങളും ആരോഗ്യ പ്രവര്‍ത്തനങ്ങളും ഇത്രത്തോളം അടുത്തറിയുന്ന പാരമ്പര്യ ചികിത്സാരീതികള്‍ വേറെയില്ല എന്നു തന്നെ പറയാം. മെച്ചപ്പെട്ട ജീവിതത്തിനു വേണ്ട സാഹചര്യങ്ങള്‍ ഒരുക്കുകയാണ് ആയുര്‍വേദം ചെയ്യുന്നത്. ആയുര്‍വേദം എന്ന മഹത്തായ മേഖലയില്‍ കൈപ്പുണ്യം കൊണ്ടും മനോബലം കൊണ്ടും പേരും പെരുമയുമോടെ തിരുവനന്തപുരം പാറ്റൂരില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് ചിറ്റാറ്റിന്‍കര ആയുര്‍വേദ മഠം. വേദശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ […]

Entreprenuership Health Success Story

തലസ്ഥാന നഗരിയുടെ പേര് വാനോളം ഉയര്‍ത്തി ഒരു ആയുര്‍വേദ ഹോസ്പിറ്റല്‍

ആയുര്‍വേദമെന്ന പദത്തെ നാം ആദ്യം പരിചയപ്പെടുന്നത് സംഹിതകളിലാണ്. എന്താണ് ആയുര്‍വേദമെന്ന് ചോദിച്ചാല്‍ അതൊരു സമ്പൂര്‍ണ ജീവശാസ്ത്രമാണ്. ജീവനെയും ആയുസ്സിനെയും സൂചിപ്പിക്കുന്ന ആയുര്‍വേദം എന്ന പദം പോലെ തന്നെ അതിനെ അര്‍ത്ഥവത്താക്കുന്ന ഒരു സ്ഥാപനം നമ്മുടെ കേരളത്തിലുണ്ട്. പല ഡോക്ടര്‍മാരും കൈയൊഴിഞ്ഞ രോഗികളെ വരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന പ്രശസ്ത ആയുര്‍വേദ ഹോസ്പിറ്റല്‍ ‘ആയുര്‍ അവനി’യാണ് ആ സ്ഥാപനം. തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് ഉദിയന്‍ കുളങ്ങരയില്‍ 2008 മെയ് 5 നാണ് ഈ ആയുര്‍വേദ ആശുപത്രി സ്ഥാപിതമാകുന്നത്. അന്ന് […]

business Business Articles Entreprenuership Special Story Success Story

ആയുര്‍വേദത്തിന്റെ മലയാളി മുഖമായി പങ്കജകസ്തൂരി 35-ാം വര്‍ഷത്തിലേക്ക്

പങ്കജകസ്തൂരി എന്ന പേര് മലയാളിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. കാരണം, വര്‍ഷങ്ങളായി മലയാളിയുടെ ആരോഗ്യ പരിപാലനത്തില്‍ പങ്കജകസ്തൂരി കേരളത്തിലെ ഓരോ വീടുകളിലേയും ശീലമായി മാറിയിട്ടുണ്ട്. മലയാളികളുടെയിടയില്‍ ആയുര്‍വേദം എന്ന സംസ്‌കാരം, ജനകീയമാക്കിയത് പങ്കജകസ്തൂരിയാണെന്ന് നിസംശയം പറയാനാകും. മനുഷ്യന്‍ തീര്‍ച്ചയായും പിന്തുടരേണ്ട ഒരു സംസ്‌കാരം തന്നെയാണ് ആയുര്‍വേദം. 1988ലാണ് ഡോ: ജെ ഹരീന്ദ്രന്‍ നായര്‍ ശ്രീ ധന്വന്തരി ആയുര്‍വേദിക്‌സ് എന്ന പേരില്‍ ആസ്ത്മ രോഗത്തിന് ശാശ്വത പരിഹാരമായി ‘ബ്രീത് ഈസി’ എന്ന ഉത്പന്നം വിപണിയില്‍ പരിചയപ്പെടുത്തുന്നത്. ‘ഇനി ശ്വസിക്കാം, ഈസിയായി’ […]

Special Story

പൗരാണിക ശാസ്ത്രത്തിന്റെ സത്ത ആവാഹിച്ചുകൊണ്ട് മാറാരോഗങ്ങള്‍ക്ക് പൂര്‍ണപരിഹാരവുമായി, ഇന്‍ഡിമസി ഹീലിംഗ് വില്ലേജ്

വിവിധ ആയുര്‍വേദ ചികിത്സകള്‍ക്കും ഔഷധങ്ങള്‍ക്കും പേരുകേട്ട സംസ്ഥാനമാണ് നമ്മുടെ കൊച്ചു കേരളം. പുരാതനകാലം മുതല്‍ക്കേ മനുഷ്യന് ശാരീരികവും മാനസികവുമായ ഉണര്‍വ് പ്രദാനം ചെയ്യുന്ന ആയുര്‍വേദം ഇന്ന് നമ്മുടെ ആരോഗ്യകരമായ നിലനില്‍പ്പിന് തന്നെ അത്യന്താപേക്ഷിതമായി മാറിയിരിക്കുന്നു. ഈ പാരമ്പര്യം നമ്മുടെ കേരളത്തിനു മാത്രം അവകാശപ്പെട്ടതാണ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിനു തനതായ ആയുര്‍വേദ പാരമ്പര്യമുണ്ട്. അത് നിലവിലുള്ള മറ്റ് സ്വദേശി-വിദേശി സമ്പ്രദായങ്ങളേക്കാള്‍ ഫലപ്രദമാണെന്ന് കാലാകാലങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്. ആയുര്‍വേദം എന്ന പദം സൂചിപ്പിക്കുന്നത് ജീവനെയും ആരോഗ്യത്തെയുമാണ് . ‘ആയുഷ്യാനി അനായുഷ്യാനിച […]